ഇവിടംകൊണ്ടും തീരില്ല, കരുതിയിരുന്നില്ലെങ്കില്‍ 16000 ത്തോളം ജീവനെടുക്കുന്ന പ്രളയം വരുമെന്ന്
ദില്ലി: നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാപ്രളയത്തെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ കേരളം നേരിട്ടത്. നാല്‍പ്പത്ത് ശതമാനത്തിലേറെ മഴയായിരുന്നു ഈ മാസം സംസ്ഥാനത്ത് പെയ്തിറങ്ങിയത്. ഡാമുകളും നദികളെല്ലാം നിറഞ്ഞൊഴുകി. സംസ്ഥാനത്തുടനീളം ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി.
കേരളം ചരിത്രത്തിലിന്നുവരെ കാണാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നു പിന്നീട് നടത്തിയത്. ദുരന്തത്തെ കേരളം പതിയെ അതിജീവിച്ച് വരികയാണെങ്കിലും പ്രകൃതി ദുരന്തത്തിനെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തപക്ഷം ഇനിയും ദുരന്തം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഈ പ്രളയം
മൂന്നൂറിലേറെ ജീവനുകളെടുത്ത മഹാപ്രളയം മധ്യകേരളത്തെ വെള്ളത്തിലാഴ്ത്തിക്കളഞ്ഞിരുന്നു. ഇരുപതിനായിരം കോടിയുടെ നഷ്ടമാണ് പ്രഥമികമായി ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ പ്രളയം സംസ്ഥാനത്തിന് വരുത്തിവെച്ചതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
Recommended Video


നടപടികള്‍
നുറ്റാണ്ടിലെ ഏറ്റവും വലിയ മഹാദുരന്തത്തെ കേരളം പതിയെ പതിയെ അതിജീവിച്ച് വരികയാണെങ്കിലും പ്രകൃതിദുരന്തത്തിനെതിരെ കാര്യക്ഷമമായ നടപടികള്‍ എടുക്കാത്തപക്ഷം കേരളമുള്‍പ്പടേയുള്ള സംസ്ഥാനങ്ങല്‍ ഇനിയും ഇത്തരം ദുരന്തം നേരിടേണ്ടി വരുമെന്നാണ് ഇപ്പോള്‍ മുന്നറിയിപ്പ് ലഭിക്കുന്നത്.

പരിസ്ത്ഥിതിക്ക് കോട്ടം
കേരളമുള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ ഇനിയും വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് നല്‍കുന്നത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ്. പരിസ്ത്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനം തുടരുന്നതാണ് കേരളത്തില്‍ മഹാപ്രളയത്തിന് ഇടയാക്കുന്നതെന്ന മുന്നറിയിപ്പാണ് അവര്‍ നല്‍കുന്നത്.

പത്ത് വര്‍ഷത്തിനുള്ളില്‍
ദുരന്തത്തില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തന രീതികള്‍ കാലോചിതമായി പരിഷ്‌കരിച്ചിട്ടില്ലെങ്കില്‍ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളമുള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ രാജ്യത്തുണ്ടാകുന്ന പ്രകൃതിക്ഷോഭം 16000 ത്തോളം പേരുടെ ജീവന്‍ കവര്‍ന്നെടുക്കുന്നതിന് പുറമെ 47000 കോടിയുടെ നാശനഷ്ടമുണ്ടാകുമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

സര്‍വ്വേ റിപ്പോര്‍ട്ട്
രാജ്യത്തുടനീളമായി 640 ജില്ലകളിലായി നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടത്. കേരളം സമാനതകളില്ലാത്ത പ്രളയക്കെടുതിയില്‍ വലയുന്നതിനിടേയാണ് ഇത്തരത്തിലൊരു സര്‍വ്വേ റിപ്പോര്‍ട്ട് ദുരന്തനിവാരണ അതോറിറ്റി പുറത്തുവിടുന്നത് എന്നതാണ് വളരെ പ്രാധാന്യമര്‍ഹിക്കുന്നത്.

മുഖ്യകാരണം
കേരളത്തിലുണ്ടായ മഴക്കെടുതിയും വെള്ളപ്പൊക്കവും മനുഷ്യനിര്‍മിതമാണെന്നും വന്‍തോതിലുള്ള വനനശീകരണവും മലയിടിച്ചില്‍ മൂലമുണ്ടായ പരിസ്ഥിതി പ്രശ്‌നങ്ങളുമാണ് കേരളത്തിലെ നിലിവിലെ പ്രകൃതിക്ഷോഭത്തിന്റെ മുഖ്യകാരണമെന്നും കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഘാതം
രാജ്യത്ത് ഹിമാചല്‍ പ്രദേശില്‍ മാത്രമാണ് പ്രാദേശികമായ പാരിസ്ത്ഥിക ആഘാതം പരിഗണിച്ച് പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളത്. മറ്റൊരു സംസ്ഥാനവും പ്രാദേശിക പാരിസ്ഥിതിക ആഘാത റിപ്പോര്‍ട്ട് മുഖവിലക്കെടുത്തുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടില്ല.

മുന്‍കൂട്ടി അറിയാന്‍
പ്രകൃതി ദുരന്തങ്ങളെ മുന്‍കൂട്ടി അറിയാന്‍ ആധുനികമായ സാറ്റലൈറ്റുകളും മുന്നറിയിപ്പ് സംവിധാനങ്ങളും ഉണ്ടെങ്കിലും ഇവയൊന്നും രാജ്യം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും സവര്‍വേയില്‍ വ്യക്തമാക്കുന്നുണ്ട്.

ദുരിതാശ്വാസ നിധിയിലേക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications