കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ ധനസഹായം വന്‍വഴിത്തിരിവില്‍, കേരളത്തിന് ധനസഹായം നല്‍കുമെന്ന് യുഎഇ അറിയിച്ചതായി കേന്ദ്രം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിന് ധനസഹായം നല്‍കുമെന്ന് യുഎഇ അറിയിച്ചതായി കേന്ദ്രം | Kerala Flood 2018 | OneIndia Malayalam

മഴക്കെടുതിയുടെ പ്രളയം അനുഭവിക്കുന്ന കേരളത്തിന് ധനസഹായം നല്‍കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനത്തെ വലിയ ആഹ്ലാദത്തോടെയായിരുന്നു കേരള ജനത സ്വീകരിച്ചത്. യുഎഈ കേരളത്തിന് ധനസഹായം നല്‍കുന്ന വിവരം പത്രസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു വ്യക്തമാക്കിയത്.

പിന്നീട് ഈ സഹായം സ്വീകരിക്കുന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു നടന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തുനിന്ന് സഹായം സ്വീകരിക്കുന്നില്ല എന്ന നയം ചൂണ്ടികാട്ടി കേന്ദ്രസര്‍ക്കാര്‍ ഈ ധനസഹായത്തെ നിരസിക്കുകയായിരുന്നു. ഇതില്‍ വ്യാപക പ്രതിഷേധങ്ങള്‍ ഉരുന്നിതിനിടക്കായിരുന്നു കേരളത്തിന് ധനസഹായമേ പ്രഖ്യാപിച്ചിട്ടില്ലെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ധനസഹായം സംബന്ധിച്ച വിഷയത്തില്‍ ഇപ്പോള്‍ വന്‍ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.

ഇന്ന് രാവിലെ

ഇന്ന് രാവിലെ

കേരളത്തിന് യുഎഇ സഹായ പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയിട്ടില്ല എന്ന വിവരമാണ് ഇന്ന് രാവിലെ പുറത്തുവന്നത്. യുഎഇ അംബാസിഡറായ അഹമ്മദ് അല്‍ ബന്ന ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് യുഎഇ കേരളത്തിന് ഔദ്യോഗികമായി ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.

കേരളത്തെ സഹായിക്കുക

കേരളത്തെ സഹായിക്കുക

കേരളത്തെ സഹായിക്കുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ യുഎഇ നാഷണല്‍ എമര്‍ജന്‍സി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കേരളത്തെ ഏതൊക്കെ തരത്തില്‍ സഹായിക്കാന്‍ സാധിക്കും എന്ന് ആലോചിക്കുന്നത് വേണ്ടിയാണ് ഈ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളതെന്നും ബന്ന പറഞ്ഞു.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

ഈ വാര്‍ത്ത പുറത്തുവന്നത് മുതല്‍ കേരളത്തിലെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും മുഖ്യമന്ത്രി പിണറായി വിജയന്‍ നുണപറഞ്ഞു എന്ന ആരോപണവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ കേരളത്തിന് യുഎഇ ധനസഹായം നല്‍കുമെന്ന് പറഞ്ഞതായി വ്യക്തമാക്കി കൊണ്ടി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍.

ധനസഹായം

ധനസഹായം

കേരളത്തിലുണ്ടായ പ്രളയത്തില്‍ യുഎഇ ധനസഹായം നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നതായി കേന്ദ്രവിദേശകാര്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇ ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. പ്രളയത്തില്‍ ദുഖം രേഖപ്പെടുത്തിയ യുഎഇ അവരാല്‍ സാധിക്കുന്ന സഹായം ചെയ്യാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.

എത്രതുകയാണ്

എത്രതുകയാണ്

എന്നാല്‍ എത്രതുകയാണ് നല്‍കുന്നതെന്ന് വ്യക്തമാക്കയിട്ടില്ല. 700 കോടി എന്നൊരു കൃത്യമായ സംഖ്യ പ്രധാനമന്ത്രിയുമായുള്ള ഫോണ്‍സംഭാഷണത്തില്‍ യുഎഇ തലവന്‍ പറഞ്ഞില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

കേരളത്തെ സഹായിക്കാന്‍

കേരളത്തെ സഹായിക്കാന്‍

പ്രളയക്കെടുതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ് യുഎഇയുടെ സഹായത്തെക്കുറിച്ച് ആദ്യ വെളിപ്പെടുത്തല്‍ ഉണ്ടായത്. പ്രളയദുരിതത്തില്‍ നിന്നും കരകയറുന്നതിന് കേരളത്തെ സഹായിക്കാന്‍ യുഎഇ ഭരണകൂടം 700 കോടി രൂപ തന്ന് സഹായിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

സ്വയം സന്നദ്ധമായി

സ്വയം സന്നദ്ധമായി

കേരളം അങ്ങോട്ട് ആവശ്യപ്പെടാതെ സ്വയം സന്നദ്ധമായിട്ടായിരുന്നു യുഎഇ ഭരണകൂടത്തിന്റെ നീക്കമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നും വിവരം പുറത്ത് വന്നു. ഇതോടെ യുഎഇ ഭരണകൂടത്തിന് കേരളത്തിന്റെ അഭിനന്ദന പ്രവാസം സോഷ്യല്‍ മീഡിയ വഴി ഒഴുകിത്തുടങ്ങി. യൂസഫലി വഴി കേരളത്തിന്റെ നന്ദി മുഖ്യമന്ത്രി യുഎഇ ഭരണാധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു.

കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ പ്രളയ ദുരിതാശ്വാസത്തിന് ഇതുവരെ പണമായി അനുവദിച്ചിരിക്കുന്നത് 600 കോടി രൂപയാണ്. അതിനേക്കാളും നൂറ് കോടി കൂടുതല്‍ നല്‍കാനുള്ള യുഇഎ ഭരണകൂടത്തിന്റെ തീരുമാനത്തിന് വലിയ പ്രശംസ ലഭിച്ചു. അതോടൊപ്പം തന്നെ ചോദിച്ചതിന്റെ നാലിലൊന്ന് മാത്രം അടിയന്തരസഹായമായി കേരളത്തിന് അനുവദിച്ച കേന്ദ്രസര്‍ക്കാറിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

വിദേശ സഹായം വേണ്ട

വിദേശ സഹായം വേണ്ട

യുഇഎ സഹായം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിദേശ സഹായം വേണ്ട എന്ന നിലപാട് എടുത്തിരുന്നു. രാജ്യത്തെ ഭരണകൂടത്തിന് കേരളത്തിലെ ദുരന്തനിവാരണം സാധ്യമാണ് എന്നാ.ായിരുന്നു കേന്ദ്രത്തിന്റെ വാദം.

പൊങ്കാല

പൊങ്കാല

വര്‍ഷങ്ങളായി വിദേശ സഹായം വേണ്ടന്ന നയമാണ് രാജ്യം പിന്തുടരുന്നതെന്നും അതിനാല്‍ കേരളത്തിന് യുഎഇയുടെ 700 കോടിയടക്കമുള്ള സഹായം വേണ്ടെന്നും കേന്ദ്രം നിലപാടെടുത്തു. ഇതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനമാണ് കേരളത്തില്‍ നിന്നും ഉയര്‍ന്ന് വന്നത്. മലയാളികള്‍ കൂട്ടമായി നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല ഇടുക വരെ ചെയ്യുന്നു.

തോമസ് ഐസകും

തോമസ് ഐസകും

കേരളത്തിന് അര്‍ഹമായ സഹായം നല്‍കാതിരിക്കുകയും പുറത്ത് നിന്നുള്ള സഹായം തടയുകയും ചെയ്യുന്നതിന് പിന്നില്‍ കേന്ദ്രത്തിന്റെ പ്രതികാര ബുദ്ധിയാണെന്നാണ് ആക്ഷേപം ഉയര്‍ന്നത്. കോടിയേരി ബലകൃഷ്ണനും തോമസ് ഐസകും അടക്കമുള്ളവര്‍ രംഗത്ത് എത്തി. എന്നാല്‍ സഹായ പ്രഖ്യാപനം നടന്നിട്ടില്ല എന്നിരിക്കെ ഈ കോലാഹലങ്ങള്‍ എന്തിനാണ് എന്ന ചോദ്യമായിരുന്നു ഇന്ന് മുഴുവന്‍ ബിജെപി നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്.

കേസ് എടുക്കണം

കേസ് എടുക്കണം

നുണപ്രചരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി തോമസ് ഐസക്, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു കെ സുരേന്ദ്രന്‍ ആവശശ്യപ്പെട്ടത്. എന്നാല്‍ യുഎഇ ധനസഹായം നല്‍കാമെന്ന് പറഞ്ഞിരുന്നതായി കേന്ദ്രം തന്നെ ഇപ്പോള്‍ വ്യക്തമാക്കിയതോടെ ശെരിക്കും വെട്ടിലായത് ബിജെപി കേരള ഘടകമാണ്.

English summary
kerala floods2018; confirm that uae offered some aidt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X