'നുണനായകര്‍' നുണനായകരേ നിങ്ങള്‍ക്ക് മാപ്പില്ല; മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്‍
മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് യുഎഇ ഭരണകൂടം 700 കോടി രൂപ ധനസഹായം നല്‍കുമെന്ന വാര്‍ത്ത ആദ്യമായി പുറത്ത് വിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. വാര്‍ത്ത പുറത്തുവന്നതോടെ യുഎഇ നിലപാടിനെ പ്രശംസിച്ചും 500 കോടി അടിയന്തര ധനസഹായം നല്‍കിയ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചും ആളുകള്‍ രംഗത്ത് എത്തിയിരുന്നു.
പിന്നീട് ഈ തുക സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങളായിരുന്നു ചര്‍ച്ചാ വിഷയം. ഒടുവില്‍ കേരളത്തിന് സഹായം നല്‍കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന കാര്യം ഇന്ത്യയിലെ യുഎഇ സ്ഥാനപതി വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിക്കെതിരേയും സിപിഎമ്മിനെതിരേയും രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാക്കള്‍ വരികയാണ്.

വ്യാജപ്രചരണങ്ങള്‍
പ്രഖ്യാപിക്കാത്ത ധനസഹായത്തിന്റെ പേരിലാണ് കേരളത്തില്‍ വിവാദം ഉണ്ടാക്കുന്നത് എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പ്പിള്ള പറഞ്ഞത്. വ്യാജപ്രചരണങ്ങള്‍ നടത്തിയ മുഖ്യമന്ത്രിക്കും കോടിയേരിക്കും മന്ത്രി തോമസ് ഐസക്കിനുമെതിരെ കേസ് എടുക്കണമെന്നായിരുന്നു കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

ശോഭാ സുരേന്ദ്രന്‍
മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ കുറച്ചു കൂടി രൂക്ഷമായ വിമര്‍ശനമാണ് ശോഭാ സുരേന്ദ്രന്‍ നടത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ വിമര്‍ശനം. ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ..

ജനങ്ങളോടുള്ള ക്രൂരത
ഈദിനും ഓണത്തിനും കൂടി ആയി ജനങ്ങള്‍ക്ക് മുഖ്യമന്ത്രി തന്ന സമ്മാനം ആണ് ഈ കൊടിയ വഞ്ചന. 700 കോടി യു എ ഇ സര്‍ക്കാര്‍ കേരളത്തിന് സഹായം തരുന്നു എന്നു പ്രചരിപ്പിച്ച മുഖ്യമന്ത്രിയുടെ പ്രവൃത്തിയെ ജനങ്ങളോടുള്ള ക്രൂരത എന്നേ പറയാന്‍ ആവുകയുള്ളൂ.

കുതന്ത്രം
ഇന്നിപ്പോള്‍ ഇത് യു എ ഇ സര്‍ക്കാര്‍ തന്നെ തള്ളികളഞ്ഞിരിക്കുന്നു. ഒരു അബദ്ധമോ വീഴ്ചയോ ആണെന്ന് കരുതാന്‍ ആവില്ല തന്നെ. വളരെ ആസൂത്രിതമായി തന്നെ നടപ്പിലാക്കിയ കുതന്ത്രം ആണിത്.

സര്‍ക്കാരിന്റെ പരാജയം
സ്വന്തം സര്‍ക്കാരിന്റെ പരാജയം ഒളിപ്പിക്കുന്നതിനോടൊപ്പം കേന്ദ്ര സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിക്കുവാനും കൂടി ആയി നടത്തിയ നാടകം ആണ് രണ്ടു മൂന്ന് ദിവസങ്ങളില്‍ ആയി നമ്മള്‍ കണ്ടത്.

ഈ നേതാക്കള്‍
കോടിയേരിയും തോമസ് ഐസക്കും ഉള്‍പ്പെടെ ഉള്ളവര്‍ ആണ് കുട്ടികുരങ്ങന്മാര്‍ ആയ സൈബര്‍ റൗഡികളെ കൊണ്ടു ചുടു ചോറ് വാരിക്കാന്‍ മുന്നില്‍ നിന്നത്. ജനമനസ്സുകളിലേക്ക് ശുഭചിന്തകളും ആത്മവിശ്വാസവും പകരേണ്ട സമയത്തു അതിന് പകരം നുണകഥകള്‍ സൃഷ്ടിച്ചു വിഷചിന്തകളും വെറുപ്പും വിദ്വേഷവും കുത്തിനിറക്കാന്‍ ആണ് ഈ നേതാക്കള്‍ ശ്രമിച്ചത്.

ആരാണ് സമാധാനം പറയുക
കുറേ ഏറെ നിഷ്പക്ഷരെ ഇവരുടെ കെണിയില്‍ പെടുത്താന്‍ ഇവര്‍ക്കായി. പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടെ പോയി അസഭ്യം പറഞ്ഞതിനും ഒക്കെ ആരാണ് സമാധാനം പറയുക ?

രണ്ടാം ചങ്കിനെ പറ്റി
രാജ്യത്തിനു തന്നെ അപമാനം ആയി മാറിയിരിക്കുകയാണ് ഈ തട്ടിപ്പ്. മുഖ്യമന്ത്രിക്ക് ഇരട്ടചങ്കുണ്ടെന്നു പറയുന്നത് കേട്ടപ്പോള്‍ , അത് നുണ പറയാന്‍ മാത്രം ആയുള്ള രണ്ടാം ചങ്കിനെ പറ്റി ആണെന്ന് അറിഞ്ഞില്ല.

'നുണനായകര്‍ '
കോടിയേരിയെയും തോമസ് ഐസ്സക്കിനെയും പിണറായി വിജയനെയും ഉള്‍പ്പെടെ ഉള്ള നേതാക്കളെ പറ്റി പറയാന്‍ ഒരു വാക്കേ ഇപ്പോള്‍ എന്റെ മനസ്സില്‍ വരുന്നുള്ളൂ.. 'നുണനായകര്‍ ' ..
നുണനായകരേ നിങ്ങള്‍ക്ക് മാപ്പില്ല ..
ഫെയ്സ്ബുക്ക് പോസ്റ്റ്
ശോഭാ സുരേന്ദ്രന്‍

ദുരിതാശ്വാസ നിധിയിലേക്ക്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications