Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ പ്രളയം സര്‍ക്കാര്‍ വരുത്തിവെച്ച വിന; തെളിവായി റിപ്പോര്‍ട്ടുകള്‍, 31 ചിത്രങ്ങളുമായി കെ സുരേന്ദ്രന്‍

നൂറ്റാണ്ടിലേ ഏറ്റവും വലിയ മഹാപ്രളയത്തേയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം നേരിട്ടത്. സംസ്ഥാനം ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു പിന്നീട് നടന്നത്. സൈന്യം, ദുരന്തനിവാരണ സേന, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ക്കൊപ്പം ആയിരത്തിലേറെ മത്സ്യത്തൊഴിലാളികളും ഒന്നുചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ അവസാനത്തെ ആളെയും രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടര്‍ന്ന് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരേക്കായാണ് പ്രളയത്തിനു പിന്നിലേ കാണരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ഡാം മാനേജ്‌മെന്റില്‍ സര്‍ക്കാറിന് പറ്റിയ വീഴ്ച്ചയാണ് പ്രളയത്തിന് കാരണമെന്ന ആരോപണമായിരുന്നു ഉയര്‍ന്നത്. ഈ ആരോപണങ്ങള്‍ക്ക് ശക്തിപകരുന്ന നിരവധി തെളിവുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

സര്‍ക്കാറിന് വീഴ്ച്ച

സര്‍ക്കാറിന് വീഴ്ച്ച

ഡാം തുറക്കുന്നതിലും ജനങ്ങള്‍ക്ക് അതേക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാറിന് വീഴ്ച്ചപറ്റിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് പെയ്തത് കനത്ത മഴയാണെങ്കിലും മുന്നറിയിപ്പില്ലാതെ ഡാമുകള്‍ ഒന്നിച്ചു തുറന്നു വിട്ടതാണ് മഹാപ്രളയത്തിന് കാരണമെന്നായിരുന്നു ഇവര്‍ ആരോപിച്ചിരുന്നത്.

ഡാം തുറക്കുന്നതിലും

ഡാം തുറക്കുന്നതിലും

ബാണാസുരസാഗര്‍ ഉള്‍പ്പടേയുള്ള ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതിലൂടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലായിരുന്നെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടേയുള്ളവര്‍ പറഞ്ഞത്. എന്നാല്‍ ഡാം തുറക്കുന്നതിലും മുന്നറിയിപ്പ് നല്‍കുന്നതിലും സര്‍ക്കാറിന്റെയേ ബന്ധപ്പെട്ട വകുപ്പുകള്‍ക്കോ യാതൊരു വീഴ്ച്ചയും പറ്റിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

ഈ ദുരന്തം കേരള സര്‍ക്കാര്‍ ഉണ്ടാക്കിയതാണ്. ഡാം സുരക്ഷാ നിയമം അനുസരിച്ച് മാക്‌സിമം ലിമിറ്റ് എത്തുന്നതിനു മുന്‍പ് വെള്ളം കുറേശ്ശെയായി തുറന്നു വിടേണ്ടതായിരുന്നില്ലേ? എല്ലാ ഡാമുകളും ഒരുമിച്ചു തുറന്നു വിടാന്‍ തീരുമാനിച്ചപ്പോള്‍ എന്തെങ്കിലും മുന്‍കരുതല്‍ കേരളം എടുത്തിരുന്നോ? എന്ന സംശയങ്ങളുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

31 പകര്‍പ്പുകളും

31 പകര്‍പ്പുകളും

നേരത്തെ ചില സംശയങ്ങളായിരുന്നു സുരേന്ദ്രന്‍ പങ്കുവെച്ചിരുന്നതെങ്കില്‍ ഈ മഹാപ്രളയം സര്‍ക്കാര്‍ വരുത്തിവെച്ച വിനയാണെന്ന് കെ സുരേന്ദ്രന്‍ ഉറപ്പിച്ചു പറയുന്നു. ഇതിന് തെളിവായി കാലാവസ്ഥാ റിപ്പോര്‍ട്ടുകളുടെ 31 പകര്‍പ്പുകളും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

സര്‍ക്കാര്‍ വരുത്തിവെച്ച വിന

സര്‍ക്കാര്‍ വരുത്തിവെച്ച വിന

ഈ മഹാപ്രളയം സര്‍ക്കാര്‍ വരുത്തിവെച്ച വിനയാണെന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് 1മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സംസ്ഥാന സര്‍ക്കാരിനു നല്‍കിയ മുന്നറിയിപ്പുകളുടെ പകര്‍പ്പാണിത്. ആഗസ്റ്റ്1 മുതല്‍ 13 വരെയുള്ളത് ഏറ്റവും പ്രസക്തമായതാണ്.

മുന്നറിയിപ്പുകള്‍

മുന്നറിയിപ്പുകള്‍

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, പാലക്കാട് ,വയനാട് ജില്ലകളിലും കനത്ത മഴയുണ്ടാവുമെന്നാണ് ഈ മുന്നറിയിപ്പുകള്‍ പറയുന്നത്. എന്നിട്ടും ഇടുക്കി ഡാമിന്റെ ട്രയല്‍റണ്‍ സര്‍ക്കാര്‍ വൈകിപ്പിച്ചു.

സര്‍ക്കാര്‍ കാത്തിരുന്നു?

സര്‍ക്കാര്‍ കാത്തിരുന്നു?

പിന്നീട് ട്രയല്‍റണ്‍ റിയല്‍റണ്‍ ആവുകയും കൂട്ടത്തോടെ മറ്റെല്ലാ ഡാമുകളും തുറന്നുവിടുകയുമാണുണ്ടായത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനോ മുന്‍കരുതലെടുക്കാനോ സര്‍ക്കാരിനായതുമില്ല. ഈ കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിട്ടും എന്തുകൊണ്ട് ഡാമുകള്‍ നിറയുന്നതുവരെ സര്‍ക്കാര്‍ കാത്തിരുന്നു? ഈ ചോദ്യത്തിനുമാത്രം മുഖ്യമന്ത്രി മറുപടി പറയുന്നില്ല.

സിപിഎം പോകുന്നത്

സിപിഎം പോകുന്നത്

ഈ മനുഷ്യക്കുരുതിക്ക് സര്‍ക്കാര്‍ ഉത്തരവാദിയായതുകൊണ്ടാണ് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി പരിഗണിക്കാത്തത്. ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അനാവശ്യവിവാദങ്ങളിലേക്ക് സി. പി. എം പോകുന്നത്. ഇക്കാര്യത്തില്‍ ശക്തമായ അന്വേഷണം വേണം.

ഫെയ്സ്ബുക്ക് പോസ്റ്റ്

കെ സുരേന്ദ്രന്‍

ദുരിതാശ്വാസ നിധിയിലേക്ക്

ദുരിതാശ്വാസ നിധിയിലേക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+