കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസീല്‍ താരം നെയ്മര്‍ക്ക് ആയുര്‍വേദ ചികിത്സ സാധ്യത തേടുന്നു

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലിനിടെ നട്ടെല്ലിന് പരിക്കേറ്റ് ബ്രസീല്‍ താരം നെയ്മര്‍ക്ക് കേരളത്തില്‍ ആയുവേദ ചികിത്സ ലഭ്യമാക്കാന്‍ സാധ്യത തേടുന്നു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു. ചികിത്സ സാധ്യമാണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍, തിരുവനന്തപുരം ആയുര്‍വേദ കോളജിലെ ഡോക്ടര്‍മാര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.

നാളെ വൈകിട്ടോടെ ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഇത് പിന്നീട് ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന് അയച്ചുകൊടുക്കാനാണ് തീരുമാനം. ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചികിത്സയ്ക്ക് പച്ചക്കൊടി കാണിക്കുകയാണെങ്കില്‍ കേരളത്തിലെ ആയുര്‍വേദ ചികിത്സയ്ക്ക് വലിയ പ്രചാരമാകുമെന്നാണ് കെഎഫ്എയുടെ കണക്കു കൂട്ടല്‍.

neymar

എന്നാല്‍, നെയ്മറുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഒരു പരീക്ഷണത്തിന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തയ്യാറാകാന്‍ സാധ്യതയില്ല. നെയ്മര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന ചികിത്സകൊണ്ടുതന്നെ രോഗം പരിപൂര്‍ണമായി ഭേദമാകുമെന്ന് നേരത്തെ ബ്രസീല്‍ ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നു. ഇത്തരം ഗുരുതരമായ പരിക്കുകള്‍ ആയുര്‍വേദ ചികിത്സകൊണ്ട് സുഖപ്പെടുമെങ്കിലും കാലതാമസമെടുക്കുമെന്നുറപ്പാണ്.

ലോകകപ്പ് ക്വാര്‍ട്ടറില്‍ കൊളംബിയ ഡിഫന്റര്‍ യുവാന്‍ സുനിഗയുടെ ഫൗളിലാണ് നെയ്മറുടെ നട്ടെല്ലിന് പരിക്കേറ്റത്. നെയ്മറെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു. വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന നെയ്മര്‍ക്ക് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളും സ്പാനിഷ് ലീഗിലെ ആദ്യ മത്സരങ്ങളും നഷ്ടമാകും.

English summary
Kerala Football association seeks ayurvedic treatment for Neymar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X