കേരളത്തിലേക്ക് ആദ്യമായി സന്തോഷം കൊണ്ടുവന്നയാള്‍ ഇനിയില്ല!! വിടവാങ്ങിയത്.....
1973ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫിയില്‍ ജേതാക്കളായത്
കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിനു കന്നിക്കിരീടം സമ്മാനിച്ച ക്യാപ്റ്റനായ ടികെഎസ് മണി അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു ചികില്‍സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിനു കീഴടങ്ങിയത്.

കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത് 1973ലായിരുന്നു. അന്നു മണിയുടെ നായകത്വത്തിലാണ് കേരളം കിരീടം കൈക്കലാക്കിയത്. ഫൈനലില്‍ കേരളം റെയില്‍വേസിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിക്കുകയായിരുന്നു. അന്നു മൂന്നു ഗോളും നേടി മണിയാണ് കേരളത്തിന്റെ ഹീറോയായത്.

സന്തോഷ് ട്രോഫിയിലെ കിരീടവിജയത്തിനു പിറകെ ഇന്ത്യന്‍ ടീമിലേക്കും മണിക്കു ക്ഷണം ലഭിച്ചു. 1973ല്‍ ഇന്ത്യയില്‍ പര്യടനത്തിന് എത്തിയ ജര്‍മന്‍ ടീമിനെതിരേ മണി ദേശീയ ടീമിന്റെ ജഴ്സിയണിഞ്ഞു. ടീമിന്റെ ക്യാപ്റ്റനും മണി തന്നെയായിരുന്നു. ഫാക്ട് ജീവനക്കാരനായിരുന്ന മണി നിരവധി ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ ഫാക്ട് ടീമിനെ വിജയത്തിലേക്കു നയിച്ചു. കളിക്കാരനെന്ന നിലയില്‍ മാത്രമല്ല പരിശീലകക്കുപ്പായത്തിലും മണി മികവ് കാട്ടി. കണ്ണൂരില്‍ ജനിച്ച മണി വര്‍ഷങ്ങളായി കൊച്ചിയിലെ ഇടപ്പള്ളിയിലാണ് താമസിച്ചിരുന്നത്. ഭാര്യ രാജമ്മ നേരത്തേ മരിച്ചിരുന്നു.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications