കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലേക്ക് ആദ്യമായി സന്തോഷം കൊണ്ടുവന്നയാള്‍ ഇനിയില്ല!! വിടവാങ്ങിയത്.....

1973ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫിയില്‍ ജേതാക്കളായത്

  • By Manu
Google Oneindia Malayalam News

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിനു കന്നിക്കിരീടം സമ്മാനിച്ച ക്യാപ്റ്റനായ ടികെഎസ് മണി അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നു ചികില്‍സയിലായിരുന്ന അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിനു കീഴടങ്ങിയത്.

1

കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത് 1973ലായിരുന്നു. അന്നു മണിയുടെ നായകത്വത്തിലാണ് കേരളം കിരീടം കൈക്കലാക്കിയത്. ഫൈനലില്‍ കേരളം റെയില്‍വേസിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു തോല്‍പ്പിക്കുകയായിരുന്നു. അന്നു മൂന്നു ഗോളും നേടി മണിയാണ് കേരളത്തിന്റെ ഹീറോയായത്.

2

സന്തോഷ് ട്രോഫിയിലെ കിരീടവിജയത്തിനു പിറകെ ഇന്ത്യന്‍ ടീമിലേക്കും മണിക്കു ക്ഷണം ലഭിച്ചു. 1973ല്‍ ഇന്ത്യയില്‍ പര്യടനത്തിന് എത്തിയ ജര്‍മന്‍ ടീമിനെതിരേ മണി ദേശീയ ടീമിന്റെ ജഴ്‌സിയണിഞ്ഞു. ടീമിന്റെ ക്യാപ്റ്റനും മണി തന്നെയായിരുന്നു. ഫാക്ട് ജീവനക്കാരനായിരുന്ന മണി നിരവധി ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഫാക്ട് ടീമിനെ വിജയത്തിലേക്കു നയിച്ചു. കളിക്കാരനെന്ന നിലയില്‍ മാത്രമല്ല പരിശീലകക്കുപ്പായത്തിലും മണി മികവ് കാട്ടി. കണ്ണൂരില്‍ ജനിച്ച മണി വര്‍ഷങ്ങളായി കൊച്ചിയിലെ ഇടപ്പള്ളിയിലാണ് താമസിച്ചിരുന്നത്. ഭാര്യ രാജമ്മ നേരത്തേ മരിച്ചിരുന്നു.

English summary
Former kerala santhosh trophy captain Mani died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X