കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ ആദ്യകാല വനിത ഫുട്‌ബോള്‍ താരം ഫൗസിയ മാമ്പറ്റ അന്തരിച്ചു

Google Oneindia Malayalam News

കോഴിക്കോട്‌; കേരളത്തിലെ ആദ്യാകാല വനിത ഫുട്‌ബോള്‍ താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. സംസ്ഥാനത്തെ ആദ്യ വനിത ഫുട്‌ബോള്‍ പരിശീലകയായിരുന്നു ഫൗസിയ. കാന്‍സര്‍ ബാധിതയായി ചികിത്സയിലിരെക്കയായിരുന്നു മരണം. കോഴിക്കോട്‌ നടക്കാവ്‌ സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായിരുന്നു. പെണ്‍കുട്ടികള്‍ നിരവധി കെട്ടുപാടുകള്‍ ഉണ്ടായിരുന്ന കാലത്ത്‌ അവയെല്ലാം അവഗണിച്ച്‌ ഫുട്‌ബോള്‍ മൈതാനത്തേക്കിറങ്ങി പന്തു തട്ടിയ വിനിതയായിരുന്നു ഫൗസിയ .

ദേശീയ ഗെയിംസ്‌ വനിത ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍ കീപ്പറായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യ വനിത ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്‌ മത്സരത്തില്‍ കേരളത്തിന്റെ ഗോള്‍വല കാത്ത്‌ ഫൗസിയയാരുന്നു. അന്ന്‌ ഫൈനല്‍ മത്സരത്തില്‍ കേരളം 1-0 എന്ന നിലയില്‍ തോറ്റെങ്കിലും ഗോള്‍പോസ്‌റ്റിന്‌ കീഴില്‍ ഫൗസിയ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

fosiya

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

നടക്കാവ്‌ സ്‌കൂളില്‍ പഠിക്കുമ്പോഴാമ്‌ കായികരംഗത്തെത്തുന്നത്‌. 2003ല്‍ കോഴിക്കോട്‌ നടക്കാവ്‌ സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായി ചുമലയേറ്റ വര്‍ഷം തന്നെ കേരള ടീമിലേക്ക്‌ ജില്ലയില്‍ നിന്ന്‌ 4 പേരെയാണ്‌ ഫൗസിയ നല്‍കിയത്‌. 2005മുതല്‍ 2007വരെ സംസ്ഥാന സബ്‌ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റില്‍ റണ്ണര്‍ അപ്പായ കോഴിക്കോട്‌ ടീമിനെ പരിശീലിപ്പിച്ചതും ഫൗസിയ ആണ്‌.
2005ല്‍ മണിപ്പൂരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാം സ്സ്‌ഥാനം നേടിയപ്പോള്‍ ടീമിന്റെ പരിശീലകയായിരുന്നു.2006ല്‍ ഒഡീഷയില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ്‌ കോച്ചും ഫൗസിയയായിരുന്നു.

വേറിട്ട ലുക്കുമായി ഇനിയ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കൾ | Oneindia Malayalam

English summary
kerala former women football player fousiya mambatta passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X