കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് കൈത്താങ്ങ്; വിമാനത്താവളത്തിലെ കൊവിഡ് പരിശോധന സൗജന്യമാക്കി സംസ്ഥാന സര്‍ക്കാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: വിദേശത്ത് നിന്നും വരുന്ന എല്ലാവര്‍ക്കും കേരളത്തില്‍ സൗജന്യ ആര്‍ ടി പി സി ആര്‍ പരിശോധന നല്‍കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേന്ദ്ര നിര്‍ദേശിത്തിന് പിന്നാലെ കേരളത്തിലെ 4 വിമാനത്താവളങ്ങളില്‍ വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന തുടങ്ങിയിരുന്നു. 72 മണിക്കൂറിനിടെ പുറപ്പെടുന്ന രാജ്യത്ത് നിന്നും ഇവിടെ നിന്നും പരിശോധന നടത്തുന്നതിനെതിരെ പ്രവാസികളില്‍ നിന്നും വലിയ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് വിഷയത്തില്‍ ഇടപെടുകയും പ്രവാസികളുടെ പരിശോധന സൗജന്യമാക്കുകയും ചെയ്തത്.

രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരഗം ഉണ്ടാവാന്‍ ഇടയുള്ളതിനാല്‍ വിമാനാത്താവളങ്ങളില്‍ ശക്തമായ പരിശോധന വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്. പ്രവാസികളുടെ പരിശോധന സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം ഉടന്‍ തന്നെ അയച്ചുകൊടുക്കും. രാജ്യത്തെ കോവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ച്ചകൊണ്ട് 31 ശതമാനം വര്‍ധനവാണുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് എയര്‍പോര്‍ട്ട് നിരീക്ഷണം കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

kk

റിസല്‍ട്ട് നല്‍കിയ ശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശാനുസരണം മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ഗൾഫ് മേഖലയിലെ വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിവരുന്ന പ്രവാസികൾക്ക് വിമാനയാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ ആർ. ടി. പി. സി. ആർ പരിശോധന നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്ത് എത്തിയതിന് ശേഷം വീണ്ടും സ്വന്തം ചെലവിൽ ആർ ടി പി സി ആർ പരിശോധന നടത്തുന്നതിൽ നിന്നും ഇളവ് നൽകുന്ന കാര്യം പരിശോധിക്കണം എന്ന് എഎം ആരിഫ് എംപി കഴിഞ്ഞ ദിവസം സര്‍ക്കാറിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

ജോലി നഷ്ടപ്പെടും കുടുംബസമേതവും വരുന്ന പ്രവാസികൾക്ക് അധികഭാരമാണ് ഇതുണ്ടാക്കുന്നതെന്നും പരിശോധന ഒഴിവാക്കാനാവില്ല എങ്കിൽ സർക്കാർ ചെലവിൽ നടത്തുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. പ്രവാസികളുടെ ടെസ്റ്റ് സൗജന്യമാക്കിയ നടപടിയില്‍ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും എ​എം ആരിഫ് എംപി നന്ദി അറിയിച്ചു.

മാണിയെ ഒറ്റുകൊടുത്തവന്റെ പാളയത്തിലെത്തിയത് പക വീട്ടാനാണ്, സ്‌നേഹിക്കാനല്ല; തുറന്നുപറഞ്ഞ് എൽദോസ് കുന്നപ്പള്ളിമാണിയെ ഒറ്റുകൊടുത്തവന്റെ പാളയത്തിലെത്തിയത് പക വീട്ടാനാണ്, സ്‌നേഹിക്കാനല്ല; തുറന്നുപറഞ്ഞ് എൽദോസ് കുന്നപ്പള്ളി

 മുസ്ലിം ലീഗുമായി സഖ്യം ബി ജെ പി ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ മുസ്ലിം ലീഗുമായി സഖ്യം ബി ജെ പി ആലോചിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

കറുപ്പിൽ തിളങ്ങി എമി ജാക്സൺ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Mutant virus found again in kerala

English summary
Free covid test for expatriates at airports; KK Shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X