കേരളത്തിലെ 89 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി: 36.7 ശതമാനം പേർക്ക് രണ്ടാം ഡോസ് നൽകിയെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ വാക്സിൻ സ്വീകരിക്കേണ്ട ജനസംഖ്യയുടെ 89 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞതായി ആരോഗ്യവകുപ്പ്. 36.7 ശതമാനം പേർക്ക് കൊവിഡ് വാക്സിന്റെ രണ്ടാമത്ത ഡോസും നൽകിക്കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ 45 വയസ്സിന് മുകളിൽ പ്രായമുള്ള 96 ശതമാനത്തിലധികം ആദ്യ ഡോസ് വാക്സിൻ ഇതിനകം നൽകിക്കഴിഞ്ഞിട്ടുണ്ട്. 55 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകിക്കഴിഞ്ഞിട്ടുണ്ടെന്നുമാണ് സംസ്ഥാന സർക്കാരിന്റെ വിശകലന റിപ്പോർട്ടിൽ പറയുന്നത്.
സെപ്തംബർ 12 മുതൽ 18 വരെയുള്ള കാലയളവിൽ 1,96,657 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്നത്. ഇതിൽ രണ്ട് ശതമാനം രോഗികൾക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും ഐസിയു സൌകര്യവും ആവശ്യമായി വന്നത്. കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് റിപ്പോർട്ട് ചെയ്ത കേസുകളിൽ 40, 432 കേസുകളുടെ കുറവ് വന്നിട്ടുണ്ട്. പുതിയ കേസുകളുടെ എണ്ണത്തിൽ 23 ശതമാനത്തിന്റെ കുറവ് സംഭവിച്ചിട്ടുണ്ട്.

ആശുപത്രികൾ, ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ, എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം 8,6,4,7 എന്നിങ്ങനെ കുറവ് സംഭവിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണവും കഴിഞ്ഞ ആഴ്ചയിലേക്കാൾ കുറഞ്ഞിട്ടുണ്ട്.
കേരളത്തിൽ ജൂൺ, ജൂലൈ മാസങ്ങളിൽ കൊവിഡ് ബാധിതരിൽ ആറ് ശതമാനം വരുന്നവരും ഓരോ ഡോസ് സ്വീകരിച്ചിട്ടുള്ളവരാണ്. 3.6 ശതമാനം പേരാവട്ടെ രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാൻ കൊവിഡ് വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധ ശേഷി ഫലപ്രദമാണെങ്കിലും വാക്സിൻ സ്വീകരിച്ച ആളുകളിൽ കുറഞ്ഞ അളവിലെങ്കിലും കൊവിഡ് ബാധയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അതുകൊണ്ട് തന്നെ അനുബന്ധ രോഗങ്ങളുള്ളവർ രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ വിശകലന റിപ്പോർട്ടിൽ പറയുന്നു.
കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications