കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റ ദിവസം നാലര ലക്ഷത്തിന് മുകളിൽ ആളുകൾക്ക് വാക്സിൻ നൽകി കേരളം, ഇനി സ്റ്റോക്ക് 2 ലക്ഷത്തോളം

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്രം നല്‍കിയ വാക്‌സിന്‍ മുഴുവനായി കേരളം ഉപയോഗിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെ ഇന്ന് നാല് ലക്ഷത്തിന് മുകളില്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സംസ്ഥാനം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. 4,53,339 പേർക്കാണ് ഒറ്റ ദിവസം കേരളം വാക്സിൻ നൽകിയത്. 602980 ഡോസ് വാക്സീൻ ആയിരുന്നു കേരളത്തിൽ സ്റ്റോക്ക് ഉണ്ടായിരുന്നതെന്ന് വീണ ജോർജ് അറിയിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച 2 ലക്ഷം ഡോസ് വാക്സീനും ചേർത്തായിരുന്നു ഇത്.

ഇന്ന് വന്ന 38,860 ഡോസ് കോവാക്‌സിന്‍ ഉള്‍പ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുള്ളത്. വാക്സിനേഷന്റെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ മികച്ച രീതിയിലാണ് കേരളത്തിന്റെ പ്രവർത്തനം. ഒരു തുള്ളി പോലും പാഴാക്കാതെയാണ് കേരളത്തിൽ കൊവിഡ് വാക്സിൻ വിതരണം നടക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പേരാളികള്‍ക്കുമുള്ള ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനത്തിലെത്തിച്ചു. ഈ ആഴ്ച മാത്രം 16 ലക്ഷത്തോളം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ ഒരു ദിവസം 4 ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് സംസ്ഥാനം തെളിയിച്ചിരിക്കുകയാണ്.

veena

സംസ്ഥാനത്ത് ഇന്ന് 1522 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ തലത്തില്‍ 1,380 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 142 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. അര ലക്ഷത്തിലധികം പേര്‍ക്ക് ഇന്ന് മൂന്ന് ജില്ലകള്‍ വാക്‌സിന്‍ നല്‍കി.59,374 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ കണ്ണൂര്‍ ജില്ലയാണ് മുമ്പില്‍. 53,841 പേര്‍ക്ക് വാക്‌സിന്‍ നല്‍കി തൃശൂര്‍ ജില്ലയും 51,276 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കോട്ടയം ജില്ല തൊട്ട് പുറകിലുണ്ട്.

Recommended Video

cmsvideo
കുട്ടികൾക്കായി 'കുരുന്ന്-കരുതല്‍' വിദഗ്ധ പരിശീലന പരിപാടി | Oneindia Malayalam

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,83,89,973 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,28,23,869 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 55,66,104 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഈ സെന്‍സസ് അനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 53.43 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് കേന്ദ്ര ശരാശരിയേക്കാള്‍ വളരെ മുന്നിലാണ് എന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

English summary
Kerala gave vaccine for more than 4 lakh people in a day, Says Veena George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X