കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷീല ദീക്ഷിത്തിന് യാത്രയയപ്പ്, സദാശിവത്തിന് സ്വീകരണം

  • By Soorya Chandran
Google Oneindia Malayalam News

ഗവര്‍ണര്‍മാര്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. മോദിയുടെ സര്‍ക്കാര്‍ ആദ്യം തന്നെ പറഞ്ഞതായിരുന്നു കോണ്‍ഗ്രസ്സുകാര്‍ നിയമിച്ച ഗവര്‍ണര്‍മാരോടെല്ലാം സ്ഥാനം ഒഴിയാന്‍. അപ്പോഴാരും കേട്ടില്ല. എന്നിട്ടിപ്പോഴെന്തുണ്ടായി....

ഷാലാ ദീക്ഷിത് രാജി വച്ചു. അപ്പോഴതാ വരുന്നു മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പി സദാശിവം. കേരളത്തിന്റെ പുതിയ ഗവര്‍ണറായി. ആദ്യം ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഈ തിരുമാനത്തെ എതിര്‍ത്തു. പക്ഷേ ഒടുവില്‍ നിവൃത്തിയില്ലാതെ കീഴടങ്ങി.

പഴയ ഗവര്‍ണര്‍ പോയതും പുതിയ ഗവര്‍ണര്‍ എത്തിയതും ഒരേ ദിവസം തന്നെയായിരുന്നു. യാത്രയയക്കാനും സ്വീകരിക്കാനും ഒരേ കൂട്ടര്‍ തന്നെ. ആ ചിത്രങ്ങള്‍ കാണാം....

 അപ്പോള്‍ ശരി

അപ്പോള്‍ ശരി

ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ദില്ലിയിലേക്ക് തിരിക്കുന്ന ഷീല ദീക്ഷിത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ചീഫ് സെക്രട്ടറി ഭരത് ഭൂഷണും ചേര്‍ന്ന് യാത്രയയപ്പ് നല്‍കുന്നു.

ഇതാ സമ്മാനം

ഇതാ സമ്മാനം

സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഷീല ദീക്ഷിത്തിന് നല്‍കുന്നു.

പോകുന്നതിന് മുമ്പ്

പോകുന്നതിന് മുമ്പ്

യാത്രയാകുന്നതിന് മുമ്പ് കേരള പോലീസ് നല്‍കിയ ഗാര്‍ഡ് ഓഫ് ഓണര്‍ ഷീല ദീക്ഷിത് പരിശോധിക്കുന്നു.

ഇനി ദില്ലിയില്‍ കാണാം

ഇനി ദില്ലിയില്‍ കാണാം

ഷീല ദീക്ഷിത്തിന് ഉമ്മന്‍ ചാണ്ടി ശുഭയാത്ര ആശംസിക്കുന്നു.

എല്ലാവരും ഉണ്ട്

എല്ലാവരും ഉണ്ട്

മുഖ്യമന്ത്രി മാത്രമല്ല, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വിഎസ് ശിവകുമാര്‍, കെസി ജോസഫ് എന്നിവരും യാത്രയയപ്പ് നല്‍കാനെത്തിയിരുന്നു.

മേയറും എത്തി

മേയറും എത്തി

സംഭവം എതിര്‍പക്ഷത്താണെങ്കിലും വനിത ഗവര്‍ണറെ യാത്രയയക്കാന്‍ വനിത മേയര്‍ എത്തുക തന്നെ ചെയ്തു.

ഇതാ പിന്നേം സമ്മാനം

ഇതാ പിന്നേം സമ്മാനം

തിരുവനന്തപുരം നഗരസഭയുടെ ഉപഹാരവും മേയര്‍ സമ്മാനിച്ചു.

ഇതാവരുന്നു പുതിയ ഗവര്‍ണര്‍

ഇതാവരുന്നു പുതിയ ഗവര്‍ണര്‍

പുതിയ ഗവര്‍ണറായി ചുമതലയേല്‍ക്കാനെത്തിയ പി സദാശിവത്തെ മുഖ്യമന്ത്രി വിമാനത്താവളത്തില്‍ സ്വീകരിക്കുന്നു.

എല്ലാരും ഉണ്ട്

എല്ലാരും ഉണ്ട്

പുതിയ ഗവര്‍ണറെ സ്വീകരിക്കാന്‍ എല്ലാവരും ഉണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബി, ദേവസ്വം മന്ത്രി ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, മേയര്‍ കെ ചന്ദ്രിക എന്നിവര്‍...

ഇനി കേരളം ഭരിക്കാം

ഇനി കേരളം ഭരിക്കാം

പി സദാശിവം വിമാനത്താവളത്തിന് പുറത്തേക്ക്.

ചരിത്ര ദൗത്യം

ചരിത്ര ദൗത്യം

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സംസ്ഥാന ഗവര്‍ണര്‍ ആകുന്നത്.

English summary
Kerala gave warm sent off to Sheila Dixit and warm welcome to P Sadasivam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X