• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒമ്പതാം ക്ലാസ് വരെ ഓൾ പാസ്; പഠന നിലവാരം ഉറപ്പുവരുത്താൻ പ്രത്യേക നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്ന് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം കുട്ടികളുടെ പഠനനിലവാരം വിലയിരുത്തേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. ഇതിനായി നടപ്പാക്കേണ്ട പ്രവർത്തനങ്ങളുടെ നിർദേശങ്ങളും ഉത്തരവിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരന്തരവിലയിരുത്തലും വർഷാന്ത്യവിലയിരുത്തലും പരിഗണിച്ച് കുട്ടികൾക്ക് ഗ്രേഡ് നൽകാവുന്നതാണെന്നും അതാത് സ്കൂളിൽ ഓരോ വിഷയത്തിന്റെയും സബ്ജക്ട് കൗൺസിൽ ചേർന്ന് വിലയിരുത്തലിന്റെ സ്കോറിങ് നിശ്ചയിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിലെ പ്രവർത്തനങ്ങൾ എല്ലാ വിദ്യാലയങ്ങളിലും കൃത്യമായി നടക്കുന്നുണ്ടെന്ന് അതത് പ്രഥമാധ്യപകർ ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്.

വിലയിരുത്തലിലൂടെ മാത്രമേ കുട്ടികളുടെ മികവും പരിമിതിയും കണ്ടെത്താനും മികവിനെ കൂടുതൽ മികവുള്ളതാക്കി മാറ്റാനും പരിമിതികളെ മറികടക്കാനുള്ള പഠനപിന്തുണ പരിപാടികൾ ആസൂത്രണം ചെയ്യാനും കഴിയു. ഇതിന് കഴിയണമെങ്കിൽ ഫസ്റ്റ് ബെൽ ക്ലാസുകളിലൂടെയും തുടർപ്രവർത്ത നങ്ങളിലൂടെയും ആർജ്ജിച്ച ശേഷികൾ വിലയിരുത്തുന്നതാണ് അഭികാമ്യം. അതിനായി സംസ്ഥാനതലം മുതൽ സ്കൂൾതലം വരെ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളാണ് ചുവടെ ചേർക്കുന്നത്.

നിരന്തരവിലയിരുത്തൽ: പഠന പ്രവർത്തനങ്ങളിലെ പങ്കാളിത്തം, പഠനത്തിന്റെ ഭാഗമായി. ഉണ്ടാക്കിയ ഉല്പന്നങ്ങൾ, യൂണിറ്റ് വിലയിരുത്തൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് നിരന്തര വിലയിരുത്തൽ നടത്തി ഗ്രേഡ് നല്കുന്നത്. നിലവിലെ സാഹചര്യത്തിൽ ക്ലാസുകൾ വീഡിയോമോഡിലാണ് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വീഡിയോക്ലാസുകൾ കണ്ട് കുട്ടികൾ തയാറാക്കിയ പഠനക്കുറിപ്പുകൾ നിരന്തര വിലയിരുത്തലിന് അടിസ്ഥാനമാക്കാവുന്നതാണ്. ഒപ്പംതന്നെ വീഡിയോ ക്ലാസുകളുടെ തുടർച്ചയായി അധ്യാപകർ നൽകിയ അസൈൻമെന്റുകൾ പൂർത്തിയാക്കുന്നതിലുള്ള മികവും പരിഗണിക്കാവുന്നതാണ്.

വർഷാന്തവിലയിരുത്തൽ: ഈ വർഷത്തെ സവിശേഷസാഹചര്യത്തിൽ പഠന കാര്യത്തിൽ കുട്ടി പൊതുവെ എവിടെ നിൽക്കുന്നു എന്നറിയാൻ വർഷാന്ത വിലയിരുത്തൽ പ്രയോജനപ്പെടും. ഇതിനായി പഠനപ്രവർത്തനങ്ങളുടെ തുടർച്ചയായി സവിശേഷമായി തയാറാക്കിയ പാനമികവുരേഖ കാർഡുരൂപത്തിൽ കുട്ടികൾക്ക് ലഭ്യമാക്കുന്നതാണ്. ലഭ്യമാക്കിയ പ്രവർത്തന കാർഡുകളിൽ നിന്നും ഓരോ കുട്ടിയുടെയും സാധ്യതക്കനുസരിച്ച് പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കാവുന്നതാണ്. കുട്ടികൾ പൂർത്തിയാക്കുന്നവയിൽ നിന്ന് മികച്ച അഞ്ചെണ്ണം വിലയിരുത്തിയാണ് കുട്ടികൾക്ക് ഗ്രേഡ്/ കോർ നൽകേണ്ടത്.

ബി.ആർ.സി.കളിൽ നിന്ന് ലഭ്യമാകുന്ന പുസ്തക രൂപത്തിലുള്ള പ്രവർത്തന കാർഡുകൾ (പഠനമികവ് രേഖ) പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വത്തിൽ കുട്ടികൾക്ക് ലഭ്യമാക്കേണ്ടതാണ്.

2021 ഏപ്രിൽ 24 നകം എസ്.ആർ.ജി. മീറ്റിംഗ് കൂടുകയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും 2021-22 അധ്യയനവർഷം ആരംഭിക്കുന്നതു വരെയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും വേണം. മുൻകൂട്ടി തയാറാക്കിയ അജണ്ട ഓരോന്നും ചർച്ച ചെയ്ത് തീരുമാനമെടുക്കുകയും അവ കൃത്യമായും സമയബന്ധിതമായും പൂർത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

2021 ഏപ്രിൽ 26 നകം പി.റ്റി.എ എക്സിക്യൂട്ടീവ്/ എസ്.എം.സി. എന്നിവ ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്. സംസ്ഥാന തലത്തിൽ തയാറാക്കി സ്കൂളുകൾക്ക് നല്ക്കുന്ന പഠനമികവ് രേഖ എല്ലാ കുട്ടികൾക്കും ലഭിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. സ്കൂളിലെ പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികൾക്ക് വേണ്ട അനുരൂപീകരണ പ്രവർത്തനങ്ങൾ റിസോർസ് ടീച്ചറെ കൂടി ഉൾപ്പെടുത്തി ആസൂത്രണം ചെയ്യണം.

പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പഠനമികവ് രേഖ 2021 മെയ് 10 നകം വിദ്യാലങ്ങളിൽ തിരികെ വാങ്ങുകയും അധ്യാപകർ വിലയിരുത്തി നൽകേണ്ടതുമാണ്. ഇപ്പോൾ തുടരുന്ന നിരന്തര വിലയിരുത്തൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. പഠനപ്രവർത്തനങ്ങളിലെ പങ്കാളിത്തം, പഠനത്തിന്റെ ഭാഗമായുണ്ടായ ഉല്പന്നങ്ങൾ മുതലായവയെ അടിസ്ഥാനമാക്കി വേണം വിലയിരുത്തൽ. വീഡിയോ ക്ലാസുകൾ കണ്ട് കുട്ടികൾ തയാറാക്കിയ പഠനക്കുറിപ്പുകൾ, വീഡിയോ ക്ലാസുകളുടെ തുടർച്ചയായി അധ്യാപകർ നല്കിയ അസൈൻ മെന്റുകൾ എന്നിവ നിരന്തര വിലയിരുത്തലിന് പരിഗണിക്കാം.

cmsvideo
    പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

    നിരന്തര വിലയിരുത്തലും വർഷാന്തവിലയിരുത്തലും പരിഗണിച്ച് കുട്ടികൾക്ക് ഗ്രേഡ് നൽകാവുന്നതാണ്. അതാത് സ്കൂളുകളിൽ ഓരോ വിഷയത്തിന്റേയും സബ്ജക്ട് കൗൺസിൽ അല്ലെങ്കിൽ എസ്.ആർ.ജി. കൂടിച്ചേർന്ന് വിലയിരുത്തലിന്റെ സ്കോറിംഗ് നിശ്ചയിക്കാവുന്നതാണ്. 2021 മേയ് 20 നകം വർഷാന്ത വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കി പ്രമോഷൻലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതാണ്. കുട്ടികൾക്ക് ലഭിച്ച ഗ്രേഡ്/സ്കോർ അധ്യാപകർ രേഖപ്പെടുത്തി വയ്ക്കണം. കുട്ടികളെ അറിയാനും ആവശ്യമായ പഠനപിന്തുണ ഉറപ്പുവരുത്താനും ഇത് അത്യാവശ്യമാണ്.

    English summary
    Kerala General education department issued notification for All promotion to students
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X