കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഖി ദുരന്തം: കേരളത്തിന് 133 കോടി രൂപ അടിയന്തര സഹായം.. ആവശ്യപ്പെട്ടത് 422 കോടി രൂപ

Google Oneindia Malayalam News

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 133 കോടി രൂപ അടിയന്തര സഹായം അനുവദിച്ചു. ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്ര സംഘത്തിന്റെ തലവന്‍ വിപിന്‍ മാലിക് ആണ് ഇക്കാര്യം അറിയിച്ചത്. കേരളം 422 കോടി രൂപ ആവശ്യപ്പെട്ടിടത്താണ് കേന്ദ്രം 133 കോടി അനുവദിച്ചിരിക്കുന്നത്. ഇത് പര്യാപ്തമല്ലെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്രത്തെ അറിയിക്കുമെന്ന് കേന്ദ്ര സംഘം വ്യക്തമാക്കിയിട്ടുണ്ട്. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുമെന്നും സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും വിപിന്‍ മാലിക് അറിയിച്ചു.

പാർവ്വതിക്ക് വേണ്ടി ശശി തരൂർ രംഗത്ത്... പക്ഷേ പണി പാളി.. തരൂരിന് പറ്റിയത് ആനമണ്ടത്തരം!പാർവ്വതിക്ക് വേണ്ടി ശശി തരൂർ രംഗത്ത്... പക്ഷേ പണി പാളി.. തരൂരിന് പറ്റിയത് ആനമണ്ടത്തരം!

ockhi

കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയ കേന്ദ്ര സംഘം വിവിധ തീരദേശ മേഖലകളില്‍ സന്ദര്‍ശനം തുടരുകയാണ്. ഓഖിയില്‍ കേരളത്തിനുണ്ടായ നഷ്ടം വിലയിരുത്തുന്നതിനും നഷ്ടപരിഹാരം കണക്കാക്കുന്നതിനും വേണ്ടിയാണ് കേന്ദ്രസംഘമെത്തിയിട്ടുള്ളത്. മൂന്ന് സംഘങ്ങളായി തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ സന്ദര്‍ശനം നടത്തിയാണ് ദുരിതം വിലയിരുത്തുന്നത്. അതേസമയം ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ തൃപ്തികരമല്ലായിരുന്നവെന്ന് കോണ്‍ഗ്രസ് കേന്ദ്രസംഘത്തെ അറിയിച്ചു. കേന്ദ്ര സംഘത്തെ ആവശ്യങ്ങള്‍ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ ആരോപിച്ചു.

English summary
Ockhi Cyclone: Kerala gets 133 crore as relief Fund from Central Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X