Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം; ഇത്തവണ കൊച്ചിയിലെ ബസിലൂടെ

തിരുവനന്തപുരം: കേന്ദ്ര നഗര-ഭവന മന്ത്രാലയത്തിന്റെ മികച്ച നഗര ബസ് സേവന പദ്ധതിയ്ക്കുള്ള പുരസ്‌ക്കാരം കേരള സര്‍ക്കാര്‍ ആരംഭിച്ച അനസ്യൂതയാത്ര കൊച്ചി ' എന്ന പദ്ധതിക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാര നേട്ടം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നടത്തി വരുന്ന പൊതുഗതാഗത സംരഭങ്ങളില്‍ സ്തുത്യര്‍ഹ സംരഭം എന്ന നിലയിലാണ് ഈ അവാര്‍ഡെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കേരളത്തെ തേടി വീണ്ടുമൊരു ദേശീയ അംഗീകാരം എത്തിയിരിക്കുന്നു. കൊച്ചിയിലെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച ' അനസ്യൂതയാത്ര കൊച്ചി ' എന്ന പദ്ധതിയാണ് ദേശീയ പുരസ്ക്കാരത്തിന് അര്‍ഹമായത്. കേന്ദ്ര നഗര-ഭവന മന്ത്രാലയത്തിന്റെ മികച്ച നഗര ബസ് സേവന പദ്ധതിയ്ക്കുള്ള പുരസ്‌ക്കാരമാണ് ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നടത്തി വരുന്ന പൊതുഗതാഗത സംരഭങ്ങളില്‍ സ്തുത്യര്‍ഹ സംരഭം എന്ന നിലയിലാണ് ഈ അവാര്‍ഡ്.

bus

കൊച്ചിയിലെ ബസുകളെ ഉള്‍പ്പെടുത്തി ആരംഭിച്ച 'സ്മാര്‍ട്ട് ബസ് പദ്ധതി'യാണ് ' അനസ്യൂതയാത്ര കൊച്ചി'യെ ശ്രദ്ധേയമാക്കിയത്. കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനായിരുന്നു പദ്ധതിയുടെ ചുമതല. ബസ്സുകളില്‍ ജി.പി.എസ് അധിഷ്ഠിത വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനമൊരുക്കി.

കൂടാതെ എല്ലാ യാത്രയ്ക്കും ഒരേ യാത്രാക്കാര്‍ഡ് എന്ന നിലയില്‍ കൊച്ചി മെട്രോയില്‍ ഉപയോഗിക്കുന്ന കൊച്ചി വണ്‍ കാര്‍ഡ് ബസ്സുകളിലേക്ക് വ്യാപിപ്പിച്ചു. നിലവില്‍ കൊച്ചിയിലെ 150 ബസ്സുകളില്‍ കൊച്ചി വണ്‍ കാര്‍ഡ് സംവിധാനം സ്വീകരിക്കും വിധമുള്ള ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീന്‍ ലഭ്യമാക്കി. ഈ ബസ്സുകള്‍ യാത്രാസൗഹൃദമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. സര്‍ക്കാറിനോ ബസ്സുടമയ്‌ക്കോ യാതൊരുവിധ അധിക സാമ്പത്തിക ചിലവും ഇല്ലാതെയാണ് ഇത് നടപ്പാക്കിയത് എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+