Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈറല്‍ ഫിഷുമായി ഹനാന്‍; തമ്മനം ജങ്ഷനില്‍ തന്നെ, കച്ചവടം പൊടിപൊടിക്കുന്നു

Recommended Video

cmsvideo
    വൈറല്‍ ഫിഷുമായി ഹനാന്‍ | Oneindia Malayalam

    കൊച്ചി: മലയാളികള്‍ക്ക് സുപരിചിതയാണ് ഹനാന്‍ എന്ന പെണ്‍കുട്ടി. ജീവിത പ്രതിസന്ധികളോട് നിരന്തരം പോരാടുന്ന പ്രതീകമായ ഹനാന്‍ യുവതലമുറയ്ക്ക് മാതൃകയാണ്. പഠനത്തിനൊപ്പം മീന്‍ വില്‍പ്പനയും പതിവാക്കിയ പെണ്‍കുട്ടി മാധ്യമങ്ങളില്‍ നിറഞ്ഞത് മാസങ്ങള്‍ക്ക് മുമ്പ്. ഹനാനെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ തുടങ്ങിയതോടെ പെണ്‍കുട്ടിയെ അറിയാത്തവര്‍ ഇല്ല എന്നുപറയാം.

    Hanan

    അടുത്തിടെ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് മീന്‍വില്‍പ്പനയ്ക്ക് തടസം നേരിടുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് ഹനാന്‍ വീണ്ടുമെത്തിയിരിക്കുകയാണ്. ആദ്യം മീന്‍ വില്‍പ്പന നടത്തിയിരുന്ന തമ്മനം ജങ്ഷനില്‍ തന്നെയാണ് വീണ്ടും വില്‍പ്പന ആരംഭിച്ചിരിക്കുന്നത്.

    വൈറല്‍ ഫിഷ് എന്ന് പേരിട്ടിരിക്കുന്ന മീന്‍ വില്‍പ്പനയുടെ ഉദ്ഘാടനം നടന്‍ സലീം കുമാര്‍ നിര്‍വഹിച്ചു. എയ്‌സ് വണ്ടിയിലാണ് ഇപ്പോള്‍ വില്‍പ്പന. കച്ചവടം പൊടിപൊടിക്കുകയാണെന്ന് ഹനാന്‍ പറഞ്ഞു. മുറിച്ച് വൃത്തിയാക്കിയ മീന്‍ ബോക്‌സുകളില്‍ പായ്ക്ക് ചെയ്താണ് വില്‍ക്കുന്നത്. സഹായത്തിന് ഒരാള്‍കൂടി കൂടെയുണ്ട്.

    പഠനവും കച്ചവടവും ഒരുമിച്ച് കൊണ്ടുപോകാന്‍ തന്നെയാണ് ഹനാന്റെ തീരുമാനം. അപകടത്തെ തുടര്‍ന്നുള്ള ചികില്‍സയ്ക്ക് വേണ്ടി കോളജില്‍ അവധി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് ഹനാന്‍.

    ഹനാന്‍ സഞ്ചരിച്ച വാഹനം അപടത്തില്‍പ്പെട്ടത് ആശങ്കയോടെയാണ് മലയാളികള്‍ കേട്ടത്. എന്നാല്‍ വേഗം സുഖപ്പെട്ടു. എങ്കിലും ചില ശാരീരിക അസ്വസ്ഥതകളുണ്ട്. എല്ലാ പ്രതിസന്ധിയും മറികടന്ന് വീണ്ടും മീന്‍വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്. തമ്മനത്ത് മീന്‍ വില്‍പ്പന നടത്താന്‍ കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇലക്ട്രീഷ്യനായ ഹമീദിന്റെയും വീട്ടമ്മയായ സൈറാബിയുടെയും രണ്ടുമക്കളില്‍ മൂത്തവളാണ് ഹനാന്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+