കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരെയും ഞെട്ടിച്ച് ഹനാന്‍; ഓണ്‍ലൈന്‍ മീന്‍ കച്ചവടം!! അപൂര്‍വ പെണ്‍കുട്ടിയെന്ന് ഡോക്ടര്‍

Google Oneindia Malayalam News

Recommended Video

cmsvideo
ഹനാൻ കണ്ടെത്തിയ പുതിയ വഴി ഇതാണ് | Oneindia Malayalam

കൊച്ചി: കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഹനാന് മോഹങ്ങള്‍ ഏറെ. പരീക്ഷാ ചൂടിലേക്കാണ് അവള്‍ എഴുന്നേറ്റ് നടന്നത്. തൊട്ടുപിന്നാലെ ഓണ്‍ലൈന്‍ മീന്‍ വില്‍പ്പന തുടങ്ങും. വാഹനം റെഡിയായി കഴിഞ്ഞു. ഇതിന് വേണ്ടി ലോണ്‍ നല്‍കാന്‍ ധനകാര്യ സ്ഥാപനം തയ്യാറായി. അപൂര്‍വ മനക്കരുത്തുള്ള പെണ്‍കുട്ടിയാണ് ഹനാനെന്ന് ചികില്‍സിച്ച ഡോക്ടര്‍ പറയുന്നു. നട്ടെല്ലിന് പരിക്കേറ്റിട്ടും ഇത്ര എളുപ്പത്തില്‍ എഴുന്നേറ്റ് നടക്കാന്‍ സാധിച്ചത് പെണ്‍കുട്ടിയുടെ മനക്കരുത്തിന്റെ ബലംകൊണ്ടാണെന്നും ഡോക്ടര്‍ പറഞ്ഞു. ഹനാന്റെ ഏറ്റവും പുതിയ വിശേഷങ്ങള്‍ ഇങ്ങനെ....

എഴുന്നേറ്റ് നടക്കാം

എഴുന്നേറ്റ് നടക്കാം

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഡോ. ഹാറൂണ്‍ പിള്ളയുടെ ചികില്‍സയിലായിരുന്നു പരിക്കേറ്റ ഹനാന്‍. പെണ്‍കുട്ടിക്ക് എഴുന്നേറ്റ് നടക്കാമെന്ന് ഡോക്ടര്‍ പറഞ്ഞു. ഒന്നര മാസമെങ്കിലും ബെല്‍റ്റ് ഉപയോഗിക്കണമെന്ന് ഹനാന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പുതിയ തീരുമാനം

പുതിയ തീരുമാനം

വീല്‍ചെയറിലായിരുന്നെങ്കിലും മീന്‍ വില്‍പ്പനയില്‍ നിന്ന് പിന്‍മാറാന്‍ ഹനാന്‍ തയ്യാറായിരുന്നില്ല. പഴയ പോലെ സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചിരുന്നു. അപ്പോഴാണ് ഓണ്‍ലൈന്‍ മീന്‍ വില്‍പ്പനയെ കുറിച്ച് ആലോചിച്ചത്. പിന്നീട് അതിനുള്ള തിടുക്കവുമായി.

മനക്കരുത്ത് സമ്മതിക്കണം

മനക്കരുത്ത് സമ്മതിക്കണം

ഒന്നര മാസമെങ്കിലും ബെല്‍റ്റ് ഉപയോഗിക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ വേളയില്‍ നന്നായി ശ്രദ്ധിക്കണം. ഹനാന്‍ ഭാഗ്യമുള്ള കുട്ടിയാണ്. നട്ടെല്ലിന് പരിക്കേറ്റ കുട്ടിക്ക് ഇത്രയും വേഗം നടക്കാന്‍ സാധിക്കുന്നത് അപൂര്‍വമാണ്. ഒരുപക്ഷേ തളര്‍ന്നു പോകാന്‍ വരെ സാധ്യതയുണ്ടായിരുന്നു. ഹനാന്റെ മനക്കരുത്താണ് ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തുന്നത്.

വാഹനം റെഡി

വാഹനം റെഡി

തളര്‍ന്നുപോയേക്കാം എന്ന സാധ്യതയുള്ളതിനാലാണ് ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ഇപ്പോള്‍ ഏറെ പുരോഗതിയുണ്ട്. നല്ല മനക്കരുത്തുള്ള അപൂര്‍വ പെണ്‍കുട്ടിയാണ് ഹനാനെന്നും ഡോക്ടര്‍ ഹാറൂണ്‍ പിള്ള പറഞ്ഞു. ഓണ്‍ലൈന്‍ മീന്‍ വില്‍പ്പനയ്ക്ക് ഹനാന് ആഗ്രഹമുണ്ടെന്ന് അറിഞ്ഞ ബാങ്കുകാര്‍ വായ്പ ലഭിക്കാന്‍ വേണ്ട സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. വാഹനവും സ്വന്തമാക്കി.

മീന്‍ വീട്ടിലെത്തിക്കും

മീന്‍ വീട്ടിലെത്തിക്കും

ഫ്‌ളാറ്റുകള്‍ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ ഓര്‍ഡര്‍ പിടിക്കാനാണ് തീരുമാനം. വാഹനത്തില്‍ മീന്‍ ആവശ്യക്കാരിലെത്തിക്കും. കൂടാതെ തമ്മനത്തും കച്ചവടം നടത്തണമെന്ന് ആഗ്രഹമുണ്ടെന്ന് ഹനാന്‍ പറയുന്നു. തമ്മനത്ത് കട വാടകയ്‌ക്കെടുത്ത് മീന്‍ വില്‍ക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും ചില പ്രശ്‌നങ്ങള്‍ കാരണമാണ് മാറ്റിചിന്തിച്ചത്. പിന്നീടാണ് ഓണ്‍ലൈന്‍ വില്‍പ്പന നടത്താന്‍ തീരുമാനിച്ചത്.

സ്‌കൂള്‍ യൂണിഫോമില്‍

സ്‌കൂള്‍ യൂണിഫോമില്‍

സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയാണ് മലയാളികള്‍ക്കിടയില്‍ ഹനാന്‍ ശ്രദ്ധ നേടിയത്. ആദ്യം എല്ലാവരും അഭിനന്ദിച്ച ഹനാനെ ചിലര്‍ ആസൂത്രിതമായി വിമര്‍ശിക്കാനും തുടങ്ങി. ഒരു ഭാഗത്ത് സൈബര്‍ ആക്രമണവും വിമര്‍ശനവും ഉയര്‍ന്നെങ്കിലും അവള്‍ പിന്‍മാറിയില്ല. തന്റെ ജോലിയുമായി മുന്നോട്ട് പോയി. അതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

വൈറല്‍ ഫിഷ് ഓണ്‍ലൈനില്‍

വൈറല്‍ ഫിഷ് ഓണ്‍ലൈനില്‍

അപകടവും ഹനാനെ തളര്‍ത്തിയിട്ടില്ല. ഊര്‍ജസ്വലതയോടെയാണ് ഹനാന്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയത്. ആശുപത്രി അധികൃതരുടെ നിര്‍ബന്ധത്തിന് വഴങ്ങി വീല്‍ചെയറില്‍ ഇരിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞാല്‍ ഹനാന്റെ വൈറല്‍ ഫിഷ് ഓണ്‍ലൈനില്‍ സജീവമാകും. ആത്മവിശ്വാസത്തോടെ ജീവിതത്തോട് പോരാടുന്ന പെണ്‍കുട്ടി ഉന്നതങ്ങളില്‍ തിളങ്ങുമെന്ന് ഉറപ്പാണ്.

ബിജെപിക്ക് മുട്ടന്‍ പണികൊടുത്ത് മുന്‍മന്ത്രി; സര്‍ക്കാരിനെതിരെ സന്ന്യാസിപ്പട!! കോണ്‍ഗ്രസിന് പ്രതീക്ഷബിജെപിക്ക് മുട്ടന്‍ പണികൊടുത്ത് മുന്‍മന്ത്രി; സര്‍ക്കാരിനെതിരെ സന്ന്യാസിപ്പട!! കോണ്‍ഗ്രസിന് പ്രതീക്ഷ

English summary
Hanan fast recovers, doctor says; go to Online fish sale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X