കോളേജില്‍ നിന്നും പുറത്താക്കിയ മിശ്രവിവാഹിതയായ പെണ്‍കുട്ടി വനിതാ കമ്മീഷനിലേക്ക്
കോഴിക്കോട്: അന്യമതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്‌തെന്ന പേരില്‍ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട പെണ്‍കുട്ടി സംസ്ഥാന വനിതാ കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുന്നു. കോഴിക്കോട് സ്വദേശിയായ നീരജയാണ് നീതിക്കുവേണ്ടി വനിതാ കമ്മീഷന് മുന്നിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. നീരജയെ എംഇഎസ് മാനേജ്‌മെന്റിന് കീഴിലുള്ള വനിതാ കോളേജില്‍ നിന്നും പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു.
മുസ്ലീം യുവാവുമായി പ്രണയത്തിലായിരുന്ന നീരജ കഴിഞ്ഞയാഴ്ചയാണ് വിവാഹിതയായത്. എന്നാല്‍, കോളേജില്‍ തിരിച്ചു ചെന്നപ്പോള്‍ പ്രിന്‍സിപ്പല്‍ ക്ലാസിലിരിക്കാന്‍ അനുവദിച്ചില്ല. രക്ഷിതാക്കളെ കൂട്ടിക്കൊണ്ടുവരാതെ ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ തീരുമാനം. വിവാഹം വിവാദമായതിനെ തുടര്‍ന്ന് നീരജ വീട്ടുകാരുമായി അകന്നുകഴിയുകയാണെന്ന് മനസിലാക്കിയാണ് പ്രിന്‍സിപ്പല്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പറയുന്നു.

വിവാഹവുമായി ബന്ധപ്പെട്ട ചില നിയമപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ നീരജയ്ക്ക് ഒരാഴ്ചയോളം കോളേജില്‍ പോകുവാന്‍ സാധിച്ചിരുന്നില്ല. ഇത്രയും ദിവസം അവധിയായതിനാല്‍ രക്ഷിതാക്കളെ കൂട്ടിക്കൊണ്ടുവന്നു ക്ലാസില്‍ കയറിയാല്‍ മതിയെന്ന് മാനേജ്‌മെന്റും പറയുന്നു. എന്നാല്‍, ഭര്‍ത്താവാണ് ഇപ്പോള്‍ തന്റെ രക്ഷിതാവെന്നും കോളേജ് അധികൃതര്‍ അത് അനുവദിക്കുന്നില്ലെന്നും നീരക പറഞ്ഞു.
്പ്രിന്‍സിപ്പലനെ കാണാന്‍ തന്നെ അനുവദിച്ചില്ലെന്നും നീരജ പറയുന്നുണ്ട്. മിശ്രവിവാഹിതരായ പെണ്‍കുട്ടികളെ കോളേജില്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് വൈസ് പ്രിന്‍സിപ്പല്‍ നീരജയോട് പറയുകയും ചെയ്തു. കോളേജില്‍ നിന്നും വിടുതല്‍ വാങ്ങി മറ്റൊരു കോളേജില്‍ ചേരാന്‍ ആലോചിക്കുകയാണെന്ന് നീരജയുടെ ഭര്‍ത്താവ് റമീസ് പറഞ്ഞു. എന്നാല്‍, സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാല്‍ പ്രിന്‍സിപ്പല്‍ വിസമ്മതിക്കുകയാണ്.












Click it and Unblock the Notifications