Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വിൽക്കല്ലേ, മണ്ടത്തരമാകും; പക്ഷേ സ്വർണം പണയം വെയ്ക്കാം, വൻ നേട്ടം..ഇതാ അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് വീണ്ടും വർധിച്ചിരിക്കുകയാണ്. പവന് 240 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് നിലവിൽ 44,560 രൂപയാണ് വില. ഒരു ഗ്രാമിന് 5570 രൂപയും. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങൾ വരും ദിവസങ്ങളിലും വില വർധിക്കാൻ കാരണമാകുമെന്നാണ് വിദഗ്ദർ പറയുന്നത്. ഒരുപക്ഷേ ഈ വർഷം അവസാനത്തോടെ പവന് വില 60,000 വരെ എത്തിയേക്കാമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം സ്വർണ വില കുതിച്ച് ഉയർന്നതോടെ രാജ്യത്ത് സ്വർണത്തിന്റെ ഡിമാന്റ് കുറഞ്ഞ് വരികയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വില വർധിച്ചതോടെ ഇറക്കുമതിയിലും വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ ഇറക്കുമതിയിൽ 30 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ആളുകൾ സ്വർണം വാങ്ങുന്നത് കുറഞ്ഞതോടെ വ്യാപാരികളും സ്വർണം ഇറക്കുമതിയിൽ നിന്നും പിൻവാങ്ങുകയാണ്.

 gold6

വിവാഹ സീസൺ അടുത്തതോടെ പ്രാദേശിക വിപണിയിലും ഈ വില വർധനവ് സാരമായി ബാധിച്ചിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ച് സ്വർണം എന്നത് അപ്രാപ്യമായിട്ട് നാളുകൾ കുറച്ചായി. ഇപ്പോൾ ഇടത്തരക്കാരെ സംബന്ധിച്ചും സ്വർണ വില താങ്ങാവുന്നതിലും അപ്പുറമാണ്. പലരും സ്വർണം വിട്ട് വെള്ളി ആഭരണങ്ങളിലേക്ക് തിരിയുന്ന സാഹചര്യവും ഉണ്ട്. വെള്ളിയുടെ ഇറക്കുമതി കൂടിയത് പുതിയ ട്രെന്റിന്റെ സൂചനയാണ്.

അതേസമയം വില വർധനവ് ഒരു വശത്ത് വൻ നിരാശയാകുമ്പോഴും മറുവശത്ത് സ്വർണ പണയം സാധാരണക്കാരനെ സംബന്ധിച്ച് വലിയ നേട്ടമായിരിക്കുകയാണ്. സ്വർണം പണയം വെയ്ക്കാൻ ഉചിതമായ സമയവും ഇതെന്നാണ് വിപണി വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. കാരണമെന്തെന്നല്ലേ? പരിശോധിക്കാം.

ശരിശരി മലയാളിയെ സംബന്ധിച്ച് സ്വർണമാണ് അവരുടെ സുരക്ഷിതമായ നിക്ഷേപം. എന്ത് ചെറിയ ആവശ്യങ്ങൾക്കും കൈയ്യിലുള്ള ഒരു തരി പൊന്നെങ്കിലും എടുത്ത് ബാങ്കിലേക്കോ മറ്റ് സഹകരണ സ്ഥാപനങ്ങളിലേക്കോ ഓടാത്തവർ ആരാണുള്ളത്. വില വർധനവ് വന്നതോടെ സ്വർണ വായ്പകൾ കുത്തനെ ഉയർന്നെന്നാണ് കണക്കുകൾ പറയുന്നത്. ഒരു കൊല്ലം കൊണ്ട് 12 ശതമാനത്തിലധികം വർധനവാണ് ഉണ്ടായത്. ഇത് ഇനിയും വർധിച്ചേക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

സ്വർണവില ഉയരുമ്പോൾ, കൂടുതൽ ആളുകൾ വായ്പയ്ക്കായി സ്വർണം പണയം വയ്ക്കാൻ സാധ്യതയുണ്ട്. തൽഫലമായി സ്വർണ വായ്പ അനുവദിക്കുന്ന സ്ഥാപനങ്ങളുടെ വായ്പ വളർച്ചയ്ക്ക് കാരണമാകുന്നു. ഇത് വായ്പ എടുക്കുന്നവർക്കും കൊടുക്കുന്നവർക്കും ഒരുപോലെ ഗുണകരമാകും.

gold

ആർ ബി ഐ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് നിങ്ങളുടെ സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെയാകും വായ്പയായി നൽകാൻ ബാങ്കുകൾക്ക് സാധിക്കുക. മറ്റ് ധനകാര്യ സ്ഥാപനങ്ങൾ 60 ശതമാനം വരെ നൽകും. അതായത് 1 ലക്ഷം രൂപ മൂല്യമുള്ള സ്വർണമാണ് നിങ്ങളുടെ കൈയ്യിൽ ഉള്ളതെന്ന് കരുതുക ബാങ്കുകൾ നിങ്ങൾക്ക് 75,000 വരെ സ്വർണ വായ്പ നൽകും.

മറ്റ് വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വർണ്ണ വായ്പകൾക്ക് കുറഞ്ഞ പലിശയായിരിക്കുമെന്നതാണ് മറ്റൊരു അനുകൂല ഘടകം.വ്യക്തിഗത വായ്പകളുടെ പലിശ സാധാരണയായി പ്രതിവർഷം 16-25 ശതമാനം വരെയാണ്. അതെ സമയം സ്വർണ വായ്പകൾക്കാകട്ടെ വാർഷിക പലിശ നിരക്ക് 7 ശതമാനം വരെയാണ്.

ഗോൾഡ് ലോൺ എടുക്കുന്നതിന്റെ ഒരു പ്രധാന നേട്ടം അത് വളരെ എളുപ്പവും വേഗത്തിലും ലഭ്യമാകുമെന്നതാണ്. മണിക്കൂറുകൾക്കുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കി പണം കൈയ്യിൽ കിട്ടും. മാത്രമല്ല സ്വർണം വെച്ചെടുക്കുന്ന വായ്പയായതിനാൽ തന്നെ നിങ്ങളുടെ ക്രെഡിറ്റ് സ്കോറും വായ്പയെടുക്കുന്നതിന് തടയമാകുകയേ ഇല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+