Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോള്‍ഡ് ഹബ്ബിന് 10 കോടി; സ്വര്‍ണത്തില്‍ തൊട്ട് വിഡി സതീശന്‍, കൊച്ചി-തൃശൂര്‍ ആഭരണ ഇടനാഴി

കൊച്ചി: സ്വര്‍ണ വില്‍പ്പനയിലൂടെ ലഭിക്കേണ്ട നികുതി ഖജനാവിലേക്ക് എത്തുന്നില്ലെന്നും ജിഎസ്ടി ഇനത്തില്‍ സര്‍ക്കാരിന് കിട്ടേണ്ട പണം പിരിച്ചെടുക്കാന്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. വ്യാപാരികള്‍ക്ക് ഇത് ആശങ്കയുണ്ടാക്കിയെങ്കിലും സ്വര്‍ണ മേഖലയിലെ സമാന്തര വിപണിയാണ് അദ്ദേഹം സൂചിപ്പിച്ചത്. പക്ഷേ, ഇന്ന് ബജറ്റില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് വമ്പന്‍ സ്വര്‍ണ പദ്ധതിയാണ്.

സ്വര്‍ണം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവരാണ് മലയാളികള്‍. എന്നാല്‍ ആഭരണ നിര്‍മാണത്തിന് കേരളം ആശ്രയിക്കുന്നത് മഹാരാഷ്ട്രയും ബംഗാളും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെയാണ്. വലിയൊരു തുക ഇതുവഴി കേരളത്തിന് നഷ്ടമാകുന്നുണ്ട്. എന്തുകൊണ്ട് കേരളത്തില്‍ തന്നെ ആഭരണം നിര്‍മിച്ചുകൂടാ എന്ന ചിന്തയാണ് ബജറ്റിലെ പുതിയ പ്രഖ്യാപനത്തിന് കാരണം.

gold park in kerala budget

കേരളത്തിലെ സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രമാണ് തൃശൂര്‍. കൊച്ചിയെയും തൃശൂരിനെയും ബന്ധിപ്പിച്ച് പുതിയ ആഭരണ നിര്‍മാണ ഇടനാഴി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. സ്വര്‍ണ വിനിമയ കേന്ദ്രവും ഗോള്‍ഡ് പാര്‍ക്കും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും വിഡി സതീശന്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. ഈ പദ്ധതിക്ക് വേണ്ടി ഗ്ലോബല്‍ ഗോള്‍ഡ് ഹബ്ബ് സ്ഥാപിക്കാന്‍ 10 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെക്കുക.

അതായത്, കൂടുതല്‍ ആഭരണം ഉപയോഗിക്കുന്ന സംസ്ഥാനം ആഭരണ നിര്‍മാണത്തിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കും. പകരം കേരളത്തില്‍ തന്നെ അവ നിര്‍മിക്കും. നിരവധി പേര്‍ക്ക് ജോലി സാധ്യത ഇവിടെ തെളിയുമെന്നതാണ് എടുത്തു പറയേണ്ടത്. സ്വര്‍ണ വ്യാപാരികളും വിഡി സതീശന്റെ ഈ പ്രഖ്യാപനം സ്വാഗതം ചെയ്തു. കേരളത്തിലെ ഡിസൈനുകള്‍ ലോക വിപണിയില്‍ എത്തുമെന്നതാണ് ഇതിന്റെ നേട്ടം.

അമ്പരപ്പിക്കുന്ന കേരളത്തിലെ സ്വര്‍ണ വില്‍പ്പന

കേരളത്തിലെ സ്വര്‍ണ ഉപയോഗത്തിന്റെ കണക്ക് ആരെയും അമ്പരപ്പിക്കുന്നതാണ്. അക്ഷയതൃതീയ ദിനത്തില്‍ മാത്രം 1000 കോടിയില്‍ അധികം രൂപയുടെ സ്വര്‍ണ വ്യാപാരം കേരളത്തില്‍ നടക്കുന്നുണ്ട്. പ്രതിദിന വില്‍പ്പന വേറെ. ഒരു വര്‍ഷം ലക്ഷം കോടി രൂപയുടെ സ്വര്‍ണ വില്‍പ്പന നടക്കുന്നു എന്നാണ് കണക്ക്. ഇതിന്റെ കൃത്യമായ നികുതി ഖജനാവിലെത്തിക്കുന്നതിന് സമാന്തര വിപണി ഇല്ലാതാക്കാന്‍ നടപടി വരുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന സൂചന.

വ്യവസായ സൗഹൃദത്തിന് ഊന്നല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ ഇതര സംസ്ഥാനങ്ങളിലേക്ക് മാറിയ ആഭരണ നിര്‍മാണ രംഗത്തുള്ളവരെ തിരിച്ചെത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷ. ഗോള്‍ഡ് പാര്‍ക്കില്‍ ഇതിന് ഇളവുകള്‍ ലഭിക്കുമോ എന്ന് അറിയാന്‍ കാത്തിരിക്കണം. പരമാവധി വ്യവസായ സൗകൃര്യം ഒരുക്കി കൂടുതല്‍ നിക്ഷേപം കേരളത്തിലേക്ക് ആകര്‍ഷിക്കാനും നികുതി വരുമാനം ഉയര്‍ത്താനുമാണ് സര്‍ക്കാര്‍ നീക്കം.

അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഗോള്‍ഡ് പാര്‍ക്ക് നിലവിലുണ്ട്. കോയമ്പത്തൂരിലാണ് ഈ പാര്‍ക്ക്. കൂടാതെ ചെന്നൈയില്‍ ഒരു പാര്‍ക്ക് നിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇവിടെയാണ് ആഭരണ നിര്‍മാണം, ഡിസൈനിങ്, റിഫൈനിങ്, കയറ്റുമതി എന്നിവയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം നടക്കുക. കേരളത്തിലെ ജ്വല്ലറി വ്യാപാരികളും ഈ കേന്ദ്രങ്ങള്‍ ആശ്രയിക്കുന്നു. കേരളത്തില്‍ തന്നെ ഗോള്‍ഡ് പാര്‍ക്ക് വന്നാല്‍ വ്യാപാരികള്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ പോകേണ്ടി വരില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+