സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്
ആഗോളതലത്തിലെ വർധിച്ചുവരുന്ന രാഷ്ട്രീയ പിരിമുറുക്കങ്ങളും സുരക്ഷിത നിക്ഷേ പെരുമയും സ്വർണത്തിൻ്റെ വിലയിൽ വലിയ കുതിച്ചുച്ചാട്ടത്തിനാണ് വഴിവെച്ചത്. ഇടയ്ക്കിടെ നിക്ഷേപകർ ലാഭമെടുക്കുമ്പോഴുണ്ടാകുന്ന ഇടിവിനപ്പുറം സ്വർണം ദീർഘകാലത്തേക്ക് ഉയർന്ന് നിൽക്കാൻ തന്നെയാണ് സാധ്യതയെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധർ.
ഇസ്രായേൽ-ഇറാൻ സംഘർഷം കൂടുതൽ കടുത്തതോടെ ചരക്ക് വിപണിയിൽ വലിയ പ്രതിസന്ധി തീർക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ഊർജ്ജ മേഖലയിലെ പ്രതിസന്ധിയും രൂക്ഷമായി. ആക്രമണങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇരുരാജ്യങ്ങളും. സ്വാഭാവികമായും വരും ദിവസങ്ങളിലും ഇത് ചരക്ക് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കും. അതേസമയം മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് അസ്ഥിരത രൂക്ഷമാക്കുന്നതെന്നും സ്വർണവിലയിൽ നേരിയ തോതിലുള്ള ഇടിവ് ഉണ്ടായിരുന്നെങ്കിലും സ്വർണ്ണത്തിന്റെ മൊത്തത്തിലുള്ള പ്രവണത ബുള്ളിഷ് തന്നെയാണെന്നും ഓൺലൈൻ ട്രേഡിംഗ്, വെൽത്ത്‌ടെക് സ്ഥാപനമായ എൻറിച്ച് മണിയുടെ സിഇഒ ആർ പൊൻമുടി അഭിപ്രായപ്പെട്ടു.

സ്വർണ്ണത്തിന് ഇപ്പോഴും ശക്തമായ സുരക്ഷിത നിക്ഷേപ ആവശ്യം നിലനിൽക്കുന്നുണ്ട്. നിർണ്ണായകമായ നിലവാരങ്ങളിൽ നിക്ഷേപകരുടെ പങ്കാളിത്തം വർധിച്ചിട്ടുണ്ടെന്നും പൊൻമുടി നിരീക്ഷിച്ചു. കൊമെക്സ് (COMEX) സ്വർണ്ണ ഫ്യൂച്ചറുകൾ നിലവിൽ 5,158-5,181 ഡോളറിനിടെയാണ് വ്യാപാരം നടത്തുന്നത്. മുൻ ക്ലോസിംഗ് നിലവാരമായ 5,078-5,099 ഡോളറിനെ അപേക്ഷിച്ച് ഇത് ശ്രദ്ധേയമായ വളർച്ചയാണ് കാണിക്കുന്നത്.
ആഗോള തലത്തിൽ നിലവിൽ 5176 ഡോളറിലാണ് സ്വർണം ഔണ്‍സിന് വില. ഔണ്‍സ് വില 5,000-5,100 ഡോളർ മേഖലയ്ക്ക് മുകളിൽ നിലനിൽക്കുന്നിടത്തോളം കാലം മൊത്തത്തിലുള്ള ബുള്ളിഷ് ഘടനക്ക് മാറ്റമില്ലെന്ന് പൊൻമുടി പറഞ്ഞു. 5,200 ഡോളറിന് മുകളിൽ ഒരു നിർണ്ണായക മുന്നേറ്റമുണ്ടായാൽ അടുത്ത വലിയ കുതിപ്പിന് കാരണമാകാം, ഇത് വരും മാസങ്ങളിൽ വില 5,400-5,600 ഡോളറിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിച്ചു.
സ്വർണവില 1,65,000 രൂപയ്ക്ക് മുകളിൽ നിലനിർത്തുന്നിടത്തോളം 1,70,000 രൂപയിലേക്കും അതിനും മുകളിലേക്കും എത്താൻ സാധ്യതയുണ്ട്. എന്നാൽ 1,57,000 രൂപയ്ക്ക് താഴെ ഒരു തകർച്ചയുണ്ടായാൽ, 1,50,000 രൂപ മേഖലയിലേക്ക് വലിയ തിരുത്തലിന് സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈ ആഴ്ചയുടെ തുടക്കത്തിൽ വിലകൾ ഉയർന്ന നിലയിൽ ആരംഭിച്ചുവെങ്കിലും, ഈജിപ്ത് ഡോളറിന്റെ ശക്തിയും ട്രഷറി വരുമാനത്തിലെ വർദ്ധനവും, ഫെഡറൽ റിസർവിൽ നിന്നുള്ള പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞതും സ്വർണ്ണ, വെള്ളി വിലകളെ താഴോട്ട് നയിച്ചു.
സൗമിൽ ഗാന്ധി, എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ സീനിയർ അനലിസ്റ്റ് - കമ്മോഡിറ്റീസ് നിരീക്ഷിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ മൂലമുള്ള സുരക്ഷിത താവളമെന്ന ഡിമാൻഡിനെ ഇത് മറികടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തൊഴിലില്ലായ്മ നിരക്കും നോൺ-ഫാം പേറോൾ നമ്പറുകളും ഉൾപ്പെടെയുള്ള നിർണായക മാക്രോ ഇക്കണോമിക് സൂചകങ്ങൾ നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സ്വർണ വിലയെ സ്വാധീനിക്കാനാണ് സാധ്യത.
പ്രവചനങ്ങൾ പറയുന്നത് ജെപി മോർഗൻ പോലുള്ള സാമ്പത്തിക സ്ഥാപനങ്ങൾ സ്വർണത്തിൻ്റെ വിലയിൽ വലിയ കുതിച്ചുച്ചാട്ടങ്ങൾക്കുള്ള സാധ്യത തന്നെയാണ് പ്രവചിക്കുന്നത്. ഈ വർഷം അവസാനത്തോടെ സ്വർണം 6000 ഡോളറിന് മുകളിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നാണ് ജെപി മോർഗൻ പറയുന്നത്. ചില സാമ്പത്തിക സ്ഥാപനങ്ങൾ 8000 ഡോളർ വരെ പ്രവചിക്കുന്നുണ്ട്. അതായത് കേരളത്തിൽ ഒരു പവൻ്റെ വില 2 ലക്ഷത്തിന് മുകളിൽ. എന്നാൽ കേരളത്തിലെ സാമ്പത്തിക വിദഗ്ധർ ഇത്തരം പ്രവചനങ്ങളെ തള്ളുന്നുണ്ട്. പരമാവധി .1.50 ലക്ഷം വരെ വില പോകാമെന്നും രണ്ട് ലക്ഷത്തിലേക്ക് എന്ന പ്രവചനങ്ങളൊക്കെ പൂർണമായും വിശ്വാസത്തിലെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നുമാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications