Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഞ്ചിടിപ്പിച്ച് സ്വര്‍ണം; വിലയിൽ ഇന്നും മാറ്റമില്ല..42000 മുകളില്‍ തന്നെ

കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണവിലയിൽ വലിയ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസം കൊണ്ട് 960 രൂപയാണ് അന്ന് കുറഞ്ഞിരുന്നത്.

Gold rate

തിരുവനന്തപുരം: സ്വർണ വിലയിൽ ഇന്നും ആശ്വസിക്കാനുള്ള വകയില്ല. സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില മാറ്റമില്ലാതെ കുത്തനെ ഉയർ‌ന്നുതന്നെയാണ് ഇന്നും തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപ ഉയർന്നിരുന്നു.

കഴിഞ്ഞ വാരാന്ത്യത്തിൽ സ്വർണവിലയിൽ വലിയ ഇടിവുണ്ടായിരുന്നു. രണ്ട് ദിവസം കൊണ്ട് 960 രൂപയാണ് അന്ന് കുറഞ്ഞിരുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,200 രൂപയാണ്.

വില ഉയർന്നുതന്നെ..

വില ഉയർന്നുതന്നെ..

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5275 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിലയും ചൊവ്വാഴ്ച ഉയർന്നു. 10 രൂപയാണ് ഇന്ന് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻറെ വിപണി വില 4355 രൂപയാണ്.

വെള്ളി വിലയിലും മാറ്റമില്ല..

വെള്ളി വിലയിലും മാറ്റമില്ല..

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

2023 ഫെബ്രുവരിയിലെ സ്വർണവില പരിശോധിക്കാം

2023 ഫെബ്രുവരിയിലെ സ്വർണവില പരിശോധിക്കാം

ഫെബ്രുവരി 1 - ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 42,400 രൂപ

ഫെബ്രുവരി 2 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 42,880 രൂപ
ഫെബ്രുവരി 3 - ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 42,480 രൂപ
ഫെബ്രുവരി 4 - ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 41,920 രൂപ
ഫെബ്രുവരി 5 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,920 രൂപ
ഫെബ്രുവരി 6 - ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 42,120 രൂപ
ഫെബ്രുവരി 7 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 42,200 രൂപ
ഫെബ്രുവരി 8 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 42,200 രൂപ

 കുറയാതെ

കുറയാതെ

നേരത്തെ അന്താരാഷ്ട്ര വിപണിയിൽ വില കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്തും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ അന്താരാഷ്ട്ര വിപണയിൽ ഇടിവ് തുടരുകയാണെങ്കിലും രാജ്യത്ത് വില ഉയർന്നുതന്നെയാണ് ഇപ്പോൾ ഉള്ളത് . കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നാലായിരത്തോളം രൂപയുടെ വ്യത്യാസമാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+