ഞെട്ടിച്ച് സ്വർണ വില, തകർത്തത് സർവ്വകാല റെക്കോർഡ്, ഇനിയും ഉയരങ്ങളിലേക്ക്?
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വിലയിൽ നേരിയ കുറവായിരുന്നു രേഖപ്പെടുത്തിയത്. ഇതോടെ വരും ദിവസങ്ങളിൽ ഇതേ ട്രെന്റ് ആവർത്തിച്ചേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ ബുധനാഴ്ച സ്വർണ വില വീണ്ടും ഉയരുന്നതായിരുന്നു കാഴ്ച. 400 രൂപ ഉയർന്ന് 44,960 രൂപയായിരുന്നു പവന് വില. ഇപ്പോഴിതാ വീണ്ടും ആശങ്കയേറ്റി സ്വർണത്തിന്റെ വില 45,000 കടന്നിരിക്കുകയാണ്.
കഴിഞ്ഞ മാസം 18 മുതലായിരുന്നു സ്വർണ വില വലിയ തോതിൽ വർധിക്കാൻ തുടങ്ങിയത്. ഏപ്രിൽ 1 ന് പവന് 44,000 രൂപ നിരക്കിലായിരുന്നു സ്വർണ വില. ഏപ്രിൽ 5 നായിരുന്നു ആദ്യമായി സ്വർണവില 45,000 തൊട്ടത്. എന്നാൽ ഇന്ന് ഒരു പവൻ സ്വർണത്തിന് 45, 320 രൂപയാണ് വില. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 440 രൂപയുടെ വർധനവാണ് ഉണ്ടായത്.

ഗ്രാമിന് 55 രൂപ വർധിച്ച് 5665 രൂപയായി. ഇതാദ്യമായാണ് സംസ്ഥാനത്ത് സ്വർണ വില കടക്കുന്നത്.വിഷുവിനോട് അനുബന്ധിച്ച് വില കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന സാധാരണക്കാരനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
വിഷുവും ഏപ്രിൽ 22 ന് അക്ഷയ തൃതീയയും സ്വർണ വിപണിക്ക് ഊർജമാകുമെന്നായിരുന്നു വ്യാപാരികളുടെ വിലയിരുത്തൽ. സ്വർണ വില പിടിവിട്ടതോടെ കടുത്ത തിരിച്ചടിയായിരുന്നു വിപണിയിൽ നേരിട്ടത്. ആളുകൾ പുതിയ സ്വർണം വാങ്ങുന്നതിന് പകരം പഴയ സ്വർണം മാറ്റി വാങ്ങുന്ന ട്രെന്റായിരുന്നു ഉണ്ടായിരുന്നത് എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
വിവാഹ ആവശ്യത്തിന് സ്വർണം വാങ്ങാൻ കാത്തിരുന്നവരും സ്വർണം വാങ്ങാതെ പിൻമാറുകയാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം സ്വർണം റെക്കോഡ് ഭേദിച്ച സാഹചര്യത്തിൽ വരാനിരിക്കുന്ന ദിനങ്ങളിൽ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയായിരിക്കുമെന്ന ആശങ്കയും വ്യാപാരികൾ പങ്കുവെയ്ക്കുന്നു.
ഇനി എന്ത്?
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന പ്രതീതിയിയും വിലക്കയറ്റം രൂക്ഷമായതും അമേരിക്കയിലെ ബാങ്ക് തകർച്ചയുമെല്ലാമാണ് സ്വർണ വില കുതിക്കാൻ കാരണമായത്. ബാങ്കുകളുടെ തകർച്ച നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചു. സാമ്പത്തിക മാന്ദ്യ പ്രതീതി അകലാതെ സ്വർണത്തിന്റെ വിലയിൽ വലിയൊരു മാറ്റം ഉണ്ടായേക്കില്ലെന്നാണ് വിലയുരത്തപ്പെടുന്നത്. ഒരുപക്ഷേ ഈ വർഷം അവസാനത്തോടെ സ്വർണ വില 60,000 ത്തിലേക്കോ 70,000ത്തിലേക്കോ വരാൻ എത്താൻ സാധ്യതയുണ്ടെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.
വിവിധ നഗരങ്ങളിൽ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില ഇങ്ങനെ-
ചെന്നൈ -57,200
മുംബൈ -56,650
ദില്ലി -56,800
കൊൽക്കത്ത -56,650
ബാംഗ്ലൂർ -56,700
ഹൈദരാബാദ്-56,650
സൂറത്ത് -56,700
പൂനെ- 56,650
വിശാഖപട്ടണം- 56,650
അഹമ്മദാബാദ്- 50,950
ലഖ്നൗ- 56,700
നാസിക്- 56,680












Click it and Unblock the Notifications