കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് കുറഞ്ഞത് 480 രൂപ

ണ്ടാഴ്ചകൊണ്ട് പവന്റെ വിലയിൽ 1560 രൂപയുടെ ഇടിവാണുണ്ടായത്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് പവന് 35,400 രൂപയും ഗ്രാമിന് 4425 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ബുധനാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിൽ 1560 രൂപയുടെ ഇടിവാണുണ്ടായത്.

Gold Price

മെയ് മാസം 1,680 രൂപയാണ് പവന് കൂടിയത്. ഏപ്രിലിലും 1,720 രൂപയുടെ വിലവര്‍ധനവ് പവന്‍ രേഖപ്പെടുത്തുകയുണ്ടായി. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,880 രൂപയും (മെയ് 26) ഏറ്റവും കുറഞ്ഞ നിരക്ക് 35,040 രൂപയുമാണ് (മെയ് 1, 2).

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

ജൂൺ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

ആരുടെയും മനം മയക്കുന്ന ഫോട്ടോസിൽ തിളങ്ങി പ്രഗ്യ ജസ്വാൾ

Recommended Video

cmsvideo
Do you know these income tax rules regarding gold ?

English summary
Kerala gold price today 480 rs increased on june 18 latest update
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X