Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് കുറഞ്ഞത് 80 രൂപ

ഇതോടെ മൂന്നാഴ്ചക്കിടെ പവന്റെ വിലയിൽ 1,840 രൂപയുടെ കുറവാണുണ്ടായത്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 80 രൂപയാണ് കുറഞ്ഞത്. 35120 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. ഇതോടെ മൂന്നാഴ്ചക്കിടെ പവന്റെ വിലയിൽ 1,840 രൂപയുടെ കുറവാണുണ്ടായത്.

Gold Rate

അതേസമയം, കഴിഞ്ഞയാഴ്ചയിലെ കനത്ത തകർച്ചക്കുശേഷം ആഗോള വിപണിയിൽ സ്വർണവിലയിൽ ഉണർവുണ്ടായി. സ്‌പോട് ഗോൾഡ് വില 0.5ശതമാനമുയർന്ന് ഒരു ട്രോയ് ഔൺസിന് 1,772.34 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച വിലയിൽ ആറുശതമാനത്തോളം ഇടിവുണ്ടായശേഷമാണ് വിലയിൽ നേരിയ വർധനവുണ്ടായത്.

യോഗാ ദിനത്തിൽ കെ സുരേന്ദ്രനും ബിജെപി നേതാക്കളും- ചിത്രങ്ങൾ

ജൂൺ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. പിന്നീട് വില താഴുന്നതാണ് കണ്ടത്. ആഗോള സാമ്പത്തിക രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. യുഎസ് ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

അടിപൊളി ലുക്കില്‍ തിളങ്ങി നിതി സിംഗ്; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    Gold price falls down

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+