സ്വര്‍ണവില താഴേക്ക്..; പ്രതീക്ഷ വെക്കേണ്ട, തൊട്ടടുത്ത് തന്നെ കുതിച്ച് കയറുമെന്ന് പ്രവചനം

തിരുവനന്തപുരം: എത്രയൊക്കെ വിലയില്‍ മാറ്റം വന്നാലും ആളുകള്‍ സുരക്ഷിത നിക്ഷേപമായി കണ്ട് വാങ്ങി സൂക്ഷിക്കുന്ന ഒന്നാണ് സ്വര്‍ണം. അതുകൊണ്ട് തന്നെ സ്വര്‍ണവിലയെ മാറ്റങ്ങള്‍ പ്രതിദിനം അന്വേഷിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ സ്വര്‍ണ വില മുകളിലേക്ക് പോകുന്നതിന്റെ സൂചനകളാണ് വന്ന് തുടങ്ങിയത്. ഇടക്ക് നേരിയ ഇടിവ് ഉണ്ടാകുന്നുണ്ടെങ്കിലും 40000-42000 ഇടയില്‍ തന്നെയാണ് പുതുവര്‍ഷത്തിലും സ്വര്‍ണം വ്യാപാരം നടത്തുന്നത്.

ഈ ആഴ്ചയില്‍ സ്വര്‍ണ വിപണിയില്‍ കണ്ട ചാഞ്ചാട്ടം ഇന്നും തുടരുകയാണ്. ഇന്നലെ സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയപ്പോള്‍ ഇന്ന് അതില്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയെ കുറവാണ് രാജ്യത്തും സ്വര്‍ണവില ഇടിയാന്‍ കാരണമായിരിക്കുന്നത്. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണ വിലയിലെ അസ്ഥിരത മലയാളികളെ ആശങ്കയിലാക്കുന്നുണ്ട്.

ഇന്ന് കുറഞ്ഞത് 80 രൂപ

ഇന്ന് കുറഞ്ഞത് 80 രൂപ

സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് പത്ത് രൂപയാണ് വില കുറഞ്ഞത്. പവന് 80 രൂപയും കുറഞ്ഞു. ഇതോടെ സ്വര്‍ണ വില യഥാക്രമം ഗ്രാമിന് 5225 രൂപയും പവന് 41,800 രൂപയും ആയി മാറിയിട്ടുണ്ട്. ഇന്നലെ സ്വര്‍ണ വില 280 രൂപ കൂടിയിട്ടുണ്ടായിരുന്നു. ഇതോടെ ഇത് 41880 രൂപയായി മാറിയിരുന്നു. ജനുവരി മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. പുതുവര്‍ഷം കഴിഞ്ഞ് 20 ദിവസം കഴിയുമ്പോള്‍ സ്വര്‍ണ വിലയില്‍ പലപ്പോഴും വര്‍ധനവായിരുന്നു ഉണ്ടായിരുന്നത്.

ചാഞ്ചാടി സ്വര്‍ണ വിപണി

ചാഞ്ചാടി സ്വര്‍ണ വിപണി

ജനുവരി 1 ന് സ്വര്‍ണവില 40,480 രൂപയായിരുന്നു. രണ്ടാം തിയതി ഇത് 120 രൂപ കുറഞ്ഞ് 40,360 രൂപയില്‍ എത്തി. മൂന്നാം തിയതി 400 രൂപ കൂടി 40,360 രൂപയിലും നാലാം തിയതി 120 രൂപ കൂടി 40,880 ലും ആണ് എത്തിയത്. ജനുവരി അഞ്ചിനും വില കൂടുകയായിരുന്നു. 160 രൂപ കൂടി 41,040 രൂപയില്‍ ആണ് സ്വര്‍ണം വ്യാപാരം നടത്തിയത്. എന്നാല്‍ ജനുവരി ആറിന് വില കുറഞ്ഞു. ഈ വര്‍ഷത്തെ ആദ്യത്തെ സ്വര്‍ണ വില ഇടിവായിരുന്നു ഇത്.

തുടര്‍ച്ചയായി വില കൂടി

തുടര്‍ച്ചയായി വില കൂടി

320 രൂപ കുറഞ്ഞ് 40,720 രൂപയില്‍ ആയിരുന്നു അന്ന് എത്തിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം 320 രൂപ കൂടി 41,040 രൂപയില്‍ തന്നെ എത്തി. ജനുവരി 8 ന് സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. ഒമ്പതാം തിയതി 240 രൂപ കൂടി 41280 ല്‍ ആയി. പത്താം തിയതി 120 രൂപ കുറഞ്ഞ് 41,160 രൂപയില്‍ എത്തി. പതിനൊന്നാം തിയതിയും 120 കുറഞ്ഞു. എന്നാല്‍ പിന്നീട് മൂന്ന് ദിവസവും വില കുതിച്ചുയര്‍ന്നു. ജനുവരി 12 ന് 80 രൂപ, 13 ന് 160 രൂപ, 14 ന് 320 രൂപ എന്നിങ്ങനെയാണ് വര്‍ധിച്ചത്.

ഇനിയും കൂടും

ഇനിയും കൂടും

ജനുവരി 15 ന് സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു അന്ന് 41,600 രൂപയായിരുന്നു വില. ജനുവരി 16 ന് 160 രൂപ ഉയര്‍ന്ന് 41,760 രൂപയില്‍ എത്തി. ജനുവരി 17 ന് സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. ജനുവരി 18 ന് 160 രൂപ കുറഞ്ഞ് 41,600 രൂപയില്‍ എത്തി. ജനുവരി 19 ന് സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ചൈനയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വീണ്ടും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

വെള്ളി വിലയും കൂടി

വെള്ളി വിലയും കൂടി

ഇതാണ് പെട്ടെന്ന് സ്വര്‍ണ വില കുതിക്കാന്‍ കാരണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ താല്‍ക്കാലികമായി വില കുറഞ്ഞാലും വലിയ കുതിച്ച് ചാട്ടം സ്വര്‍ണവിലയില്‍ ഉണ്ടാകും എന്നാണ് പ്രവചനം. അതിനിടെ വെള്ളി വിലയും ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിക്ക് 74.50 രൂപയാണ് വില. എട്ട് ഗ്രാമിന് ഇത് 596 രൂപയായി വര്‍ധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+