Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് ദിവസത്തിന് ശേഷം സ്വർണവിലയിൽ വീണ്ടും വർധനവ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി

മെയ് 20 മുതൽ 25വരെ പവന് 36,480 രൂപയായി സ്വർണവില മാറ്റമില്ലാതെ നിന്നിരുന്നു

ന്യൂഡൽഹി: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ആറു ദിവസം മാറ്റമില്ലാതെയിരുന്ന ശേഷമാണ് സ്വർണവില ഇന്ന് വീണ്ടും ഉയർന്നത്. ഗ്രാമിന് 50 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4610 രൂപയും പവന് 400 രൂപ കൂടി 36,880 രൂപയുമായി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ മാസം ഇതുവരെ 1880 രൂപയാണ് പവന് വർധിച്ചത്. മെയ് 20 മുതൽ പവന് 36,480 രൂപയിലെത്തിയ സ്വർണവില 25വരെ മാറ്റമില്ലാതെ തുടർന്നിരുന്നു.

Gold Price

സമീപകാലത്തെ ഏറ്റവും വലിയ പ്രതിമാസ വർധനവിലേക്കാണ് സ്വർണ വില എത്തുന്നത്. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1).

ഡോളർ ദുർബലമായതോടെ ആഗോളവിപണിയിൽ സ്വർണ വില ഔൺസിന് 1,900 ഡോളർ നിലവാരത്തിലെത്തി. പ്രമുഖ കറന്‍സികള്‍ക്കെതിരെ കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും താഴ്ച്ചയിലാണ് ഡോളര്‍ തുടരുന്നത്. ഡോളർ സൂചികയിലെ ഈ തകർച്ചയാണ് സ്വർണ വില ഉയരാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.

Recommended Video

cmsvideo
    Singer Shahbaz Aman supports save Lakshadweep campaign | Oneindia Malayalam

    രാജ്യാന്തര വിപണിയിലും സ്വർണത്തിന്റെ ഔൺസ് വില വർധിച്ചു. എന്നാൽ ദേശീയ വിപണിയിലും ഇന്ന് സ്വർണവിലയിൽ വർധനവാണ് രേഖപ്പെടുത്തിയത്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 48,990 രൂപ വില രേഖപ്പെടുത്തുന്നു. വൈകാതെ തന്നെ വില 49,000 പിന്നിടുമെന്നാണ് വിലയിരുത്തൽ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+