Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഇടിഞ്ഞു വീഴുന്നു; സ്വര്‍ണവില വൈകീട്ട് വന്‍ താഴ്ചയില്‍, പുതിയ പവന്‍, ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. ഇന്ന് രാവിലെയും വൈകീട്ടും വില താഴ്ന്നു. ചൊവ്വാഴ്ചയും വില കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിനിടെ ഗ്രാമിന് 240 രൂപയോളമാണ് കുറഞ്ഞത്. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇത് പ്രതീക്ഷയുള്ള വിവരമാണ്. ഇന്ന് മാത്രം ഗ്രാമിന് 190 രൂപ കുറഞ്ഞു. വില ഇനിയും കുറയുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.

അത് ഇഡിയുടെ വാഹനമല്ല; 'രണ്ട് ഭാഗത്തും ഗ്ലാസ് പൊട്ടി, പരിക്കുണ്ട്', ഡ്രൈവര്‍ ശ്യാം പറയുന്നത്
അത് ഇഡിയുടെ വാഹനമല്ല; 'രണ്ട് ഭാഗത്തും ഗ്ലാസ് പൊട്ടി, പരിക്കുണ്ട്', ഡ്രൈവര്‍ ശ്യാം പറയുന്നത്

അതേസമയം, സ്വര്‍ണവിലയില്‍ എന്തുസംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണിപ്പോള്‍. അമേരിക്കയും ഇറാനും തമ്മിലുള്ള തര്‍ക്കത്തിന്റെ ഫലം അനുസരിച്ചാണ് വിപണി മാറിമറിയുന്നത്. ചര്‍ച്ചകള്‍ പുരോഗതിയുണ്ടെന്നും ഇല്ലെന്നുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. അതിന് അനുസരിച്ച് വിപണി ചാഞ്ചാടുകയാണ്.

gold price kerala may27

കേരളത്തില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 14510, പവന്‍ വില 116080
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11920, പവന്‍ വില 95360
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9285, പവന്‍ വില 74280
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5985, പവന്‍ വില 47880.

അസമില്‍ ഏക സിവില്‍കോഡ് ബില്ല് പാസാക്കി; പട്ടിക വര്‍ഗക്കാര്‍ പുറത്ത്, ഏകീകൃതമല്ലെന്ന് കോണ്‍ഗ്രസ്
അസമില്‍ ഏക സിവില്‍കോഡ് ബില്ല് പാസാക്കി; പട്ടിക വര്‍ഗക്കാര്‍ പുറത്ത്, ഏകീകൃതമല്ലെന്ന് കോണ്‍ഗ്രസ്

വൈകീട്ട് രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് സ്വര്‍ണം ഗ്രാം വില 14375, പവന്‍ വില 115000
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 11810, പവന്‍ വില 94480
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 9200, പവന്‍ വില 73600
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 5930, പവന്‍ വില 47440.

ഇന്ന് രാവിലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കുറഞ്ഞത്. വൈകീട്ട് ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും കുറഞ്ഞു. വെള്ളിയുടെ ഗ്രാം വില 280 രൂപയും പത്ത് ഗ്രാമിന്് 2800 രൂപയുമാണ്. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.24 ലക്ഷം രൂപ നല്‍കേണ്ടി വന്നേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.14 ലക്ഷം രൂപയോളം കിട്ടാനാണ് സാധ്യത.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞു വരികയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 97 ഡോളറാണ് പുതിയ വില. ഡോളര്‍ സൂചിക 99.14 എന്ന നിരക്കിലെത്തി. രൂപയുടെ മൂല്യം 95.78 എന്ന നിരക്കിലാണ്. ആഗോള വിപണിയല്‍ സ്വര്‍ണം ഔണ്‍സ് വില 4454 ഡോളറായി കുറഞ്ഞു. ഇന്ത്യന്‍ രൂപ മൂല്യം വര്‍ധിപ്പിച്ചാല്‍ ഇനിയും സ്വര്‍ണവില കുറയും. അടുത്തിടെ ഇറക്കുമതി നികുതി കൂട്ടിയതിനാലാണ് ഇത്രയും ഉയര്‍ന്ന വിലയില്‍ സ്വര്‍ണം എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+