Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണിടത്ത് നിന്ന് തിരിച്ച് കയറി സ്വര്‍ണം, മാജിക്കല്‍ ഫിഗറിലെത്തി..; വിവാഹപാര്‍ട്ടിക്കാര്‍ക്ക് നെഞ്ചിടിപ്പ്

gold1

കൊച്ചി: സ്വര്‍ണം വാങ്ങിയാലും ഇല്ലെങ്കിലും വില അറിയാന്‍ എല്ലാവര്‍ക്കും പ്രത്യേക താല്‍പര്യമാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കാണുന്നതിനാല്‍ വിലയില്‍ വരുന്ന മാറ്റം ചിലര്‍ക്കെങ്കിലും താല്‍പര്യമാണ്. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതോടെ മാര്‍ച്ച് മാസം തൊട്ട് സ്വര്‍ണ വില നിരന്തരം കൂടിക്കൊണ്ടിരിക്കുകയാണ്. ഇടക്ക് സ്വര്‍ണം താഴോട്ട് പോയാലും പിറ്റേദിവസം ഇരട്ടിയായി തിരിച്ച് കയറും.

അതിനാല്‍ തന്നെ വിവാഹ പാര്‍ട്ടിക്കാര്‍ നല്ല അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ സ്വര്‍ണ വില കുറഞ്ഞിരുന്നു. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ആണ് കുറഞ്ഞത്. ഇതോടെ ഇന്നലെ ഒരു ഗ്രാം സ്വര്‍ണത്തിന് 5480 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 43840 രൂപയും ആയിരുന്നു വില. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണ വില തിരിച്ച് കയറിയിരിക്കുകയാണ്.

ഇന്നത്തെ വില ഇങ്ങനെ

ഇന്നത്തെ വില ഇങ്ങനെ

ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ആണ് സ്വര്‍ണത്തിന്‍മേല്‍ കൂടിയത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5500 ഒരു പവന്‍ സ്വര്‍ണത്തിന് 44000 എന്ന നിലയില്‍ ആണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. സ്വര്‍ണവില വീണ്ടും 44000 ത്തിലേക്ക എത്തിയത് വിവാഹ പാര്‍ട്ടിക്കാര്‍ക്ക് ആശങ്കയായിരിക്കുകയാണ്. വരും ദിവസങ്ങൡും സ്വര്‍ണവിലയില്‍ ഈ ട്രെന്റ് തന്നെയായിരിക്കും തുടരുക എന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

വില വ്യത്യാസം ഇങ്ങനെ

വില വ്യത്യാസം ഇങ്ങനെ

മാര്‍ച്ച് ഒന്നിന് 5160 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് വില. ഇതാണ് 20 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 5500 ല്‍ എത്തി നില്‍ക്കുന്നത്. മാര്‍ച്ച് ഒമ്പതിന് രേഖപ്പെടുത്തി ഒരു ഗ്രാം സ്വര്‍ണത്തിന് 5090 എന്നുള്ളതാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വര്‍ണവില. മാര്‍ച്ച് 18 നും 19 നും സ്വര്‍ണവില ഗ്രാമിന് 5530 ല്‍ എത്തിയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില.

വില്‍ക്കാനുള്ളവര്‍ക്ക് ലാഭം

വില്‍ക്കാനുള്ളവര്‍ക്ക് ലാഭം

അതേസമയം സ്വര്‍ണം ഇതിനോടകം വാങ്ങി നിക്ഷേപമായി സൂക്ഷിച്ചവരെ സംബന്ധിച്ച് വലിയ ലാഭമാണ് ലഭിക്കാന്‍ പോകുന്നത്. കുറഞ്ഞ വിലക്ക് വാങ്ങിയ സ്വര്‍ണം ഇപ്പോള്‍ വിറ്റാല്‍ നല്ല ലാഭം നേടാനാകും. വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ വലിയ മാറ്റം ഉണ്ടാകില്ല എന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന വിവരം. വില ഒരു ദിവസം കുറഞ്ഞാലും പിറ്റേ ദിവസം തിരിച്ച് കയറുന്ന തരത്തിലുള്ള ചാഞ്ചാട്ടം വിപണിയില്‍ കാണും എന്ന് സാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+