ഞെട്ടിച്ച് സ്വര്‍ണവില; 44000 പിന്നിട്ടു; റെക്കോര്‍ഡ് വര്‍ധന... പിടിവിട്ട് മഞ്ഞലോഹം

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ചരിത്രത്തിലാദ്യമായി സ്വര്‍ണത്തിന് 44000 പിന്നിട്ടു. ഇന്ന് 1000ത്തിലധികം രൂപയുടെ വര്‍ധനവാണ്ടുയാരിക്കുന്നത്. ഒരു ദിവസം ഇത്രയും വലിയ വര്‍ധനവ് സമീപ കാലത്ത് ആദ്യമാണ്. ആഭരണ പ്രേമികളെ ഏറെ നിരാശരാക്കുന്ന വിലയാണിന്ന്.
അതേസമയം, സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് വലിയ സന്തോഷമുള്ള വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് വിവരം. ജ്വല്ലറി വ്യാപാരികളും പുതിയ വില വര്‍ധനവില്‍ ആശങ്കയിലാണ്. അറിയാം വിശദാംശങ്ങള്‍...

ഇന്നത്തെ സ്വര്‍ണവില
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5530 രൂപയാണ് വില. ഇന്നലെ 5380 രൂപയായിരുന്നു. ഗ്രാമിന് 150 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 44240 രൂപയാണ്. ഇന്നലെ 43040 രൂപയായിരുന്നു വില. 1200 രൂപയുടെ വര്‍ധനാണ് ഇന്ന് രാവിലെ രേഖപ്പെടുത്തുന്നത്. ഇതില്‍ വൈകാതെ മാറ്റം വരുമെന്ന് ചില വ്യാപാരികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

താങ്ങാവുന്നതിനപ്പുറം
മാര്‍ച്ച് മാസം ആരംഭിക്കുന്ന വേളയില്‍ 41280 രൂപയായിരുന്നു സ്വര്‍ണം ഒരു പവന് നല്‍കേണ്ടിയിരുന്നത്. ഏറിയും കുറഞ്ഞും വിലയില്‍ പിന്നീട് മാറ്റമുണ്ടായി. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 40720 രൂപയാണ്. ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇന്നാണ്. 44240 രൂപ എന്നത് ഉപഭോക്താവിന് താങ്ങാവുന്നതല്ല. അതുകൊണ്ടുതന്നെ ജ്വല്ലറി വ്യാപാരികളുടെ ആശങ്ക ഇരട്ടിയായിട്ടുണ്ട്.

കുഴഞ്ഞുമറിഞ്ഞ് വിപണി
44000 കടന്നുള്ള വില വര്‍ധനവ് വിപണിയിലെ അസ്ഥിരത കാരണം രേഖപ്പെടുത്തുന്നതാണ് എന്ന് വ്യാപാരികള്‍ പറയുന്നു. വൈകാതെ വില കുറഞ്ഞേക്കാമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു. എന്നാല്‍ ആഗോള വിപണി സാഹചര്യം വില കുറയുമെന്ന് സൂചിപ്പിക്കുന്നില്ല. വിലയില്‍ വര്‍ധനവിന് തന്നെയാണ് സാധ്യത എന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.

സ്വര്‍ണത്തിന് ചരിത്രവില
ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വര്‍ണത്തിന് 44000 പിന്നിടുന്നത്. ഒരു ദിവസം 1200 രൂപ പവന് വര്‍ധിക്കുക എന്നതും അസാധാരണമാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ വിലയില്‍ നേരിയ കുറവ് വന്നേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ വന്‍തോതിലുള്ള ഇടിവ് പ്രതീക്ഷിക്കാന്‍ വകയില്ലെന്നും അവര്‍ സൂചിപ്പിക്കുന്നു. അമേരിക്കയിലെ രണ്ട് ബാങ്കുകള്‍ തകര്‍ന്നത് ആഗോള വിപണിയെ ആശങ്കപ്പെടുത്തുന്നതാണ്.

ചെലവ് വെട്ടിക്കുറയ്ക്കുന്നു
രണ്ട് സുപ്രധാന ബാങ്കുകളാണ് അമേരിക്കയില്‍ തകര്‍ന്നിരിക്കുന്നത്. 2008ന് സമാനമായ രീതിയില്‍ സാമ്പത്തിക മാന്ദ്യം വരുന്നോ എന്നാണ് ആശങ്ക. മാത്രമല്ല, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ലോകോത്തര കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുമെന്ന റിപ്പോര്‍ട്ടുകളും ഇതോട് ചേര്‍ത്ത് വായിക്കണം. വന്‍കിട കമ്പനികളെല്ലാം ചെലവ് വെട്ടിക്കുറയ്ക്കുന്ന തിരക്കിലാണ്.

സ്വര്‍ണം വിറ്റാല്‍ എത്ര കിട്ടും
വിവാഹ ആവശ്യക്കാരെ ഏറെ വിഷമിപ്പിക്കുന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമാണ്. വിപണി വില സ്വര്‍ണം വില്‍ക്കുന്ന വേളയില്‍ ലഭിക്കുകയില്ല. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് വില്‍പ്പന വില വ്യാപാരികള്‍ തീരുമാനിക്കുക. ചുരുങ്ങിയത് 1000 രൂപയുടെ കുറവ് പവന്മേല്‍ വന്നേക്കും. തങ്കത്തിന് വില കൂടിയാല്‍ വില്‍ക്കുന്ന വേളയില്‍ ഉയര്‍ന്ന വില കിട്ടും.












Click it and Unblock the Notifications