Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Gold Rate Today: സ്വര്‍ണത്തില്‍ ട്വിസ്റ്റ്; ഇന്നലെ 4 തവണ വില മാറി, ഇന്ന് രാവിലെ വീണ്ടും, പുതിയ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. ഒരിടത്ത് ഉറച്ച് നില്‍ക്കാതെ സ്വര്‍ണം. ഇന്നലെ നാല് തവണയാണ് സ്വര്‍ണവില മാറിയത്. ഇത്തരത്തില്‍ വില മാറുന്നത് അത്യപൂര്‍വമാണ്. മൂന്ന് തവണ വില കുറകുയകയും ഒരുതവണ വില കുതിക്കുകയും ചെയ്തു. ഇന്ന് രാവിലെയും വിലയില്‍ മാറ്റമുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് അനുസരിച്ചാണ് വിപണിയിലെ മാറ്റങ്ങള്‍.

ഫലമറിയാൻ 2 നാളുകൾ, കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം ശക്തമാവുന്നു; പിടിമുറുക്കി പ്രബല വിഭാഗങ്ങൾ
ഫലമറിയാൻ 2 നാളുകൾ, കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം ശക്തമാവുന്നു; പിടിമുറുക്കി പ്രബല വിഭാഗങ്ങൾ

അമേരിക്ക ഇറാന്‍ യുദ്ധത്തില്‍ നിന്ന് പിന്മാറുകയാണ് എന്നാണ് ഒടുവില്‍ ട്രംപ് പറഞ്ഞത്. എന്നാല്‍ ഇറാനെതിരായ ഭീഷണി തുടരുകയും ചെയ്യുന്നു. പഴയ താരിഫ് ഭീഷണി ട്രംപ് ഉയര്‍ത്തുകയും ചെയ്തു. ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യന്‍ രൂപ അല്‍പ്പം മുന്നോട്ട് കുതിച്ചു. ഇതെല്ലാം വിപണിയെ ഉലയ്ക്കുകയാണ്. ഇനി സ്വര്‍ണവില അറിയാം...

kerala gold price may2-

വെള്ളിയാഴ്ച രാവിലെ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ സ്വര്‍ണം പവന് 111720 രൂപയായി. ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞ് 110280 രൂപയിലെത്തി. വൈകീട്ട് വീണ്ടും വില താഴ്ന്ന് 109720 രൂപയായി. രാത്രി വില ഉയര്‍ന്ന് 110440 രൂപയാകുകയും ചെയ്തു. ഇന്ന് രാവിലെ വിലയില്‍ നേരിയ മുന്നേറ്റം നടത്തി 110680 രൂപയിലെത്തി. വിവിധ കാരറ്റ് സ്വര്‍ണത്തിലും ഈ മാറ്റം പ്രകടമായി.

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില

22 കാരറ്റ് ഗ്രാം വില 13835, പവന്‍ വില 110680
18 കാരറ്റ് ഗ്രാം വില 11370, പവന്‍ വില 90960
14 കാരറ്റ് ഗ്രാം വില 8855, പവന്‍ വില 70840
9 കാരറ്റ് ഗ്രാം വില 5710, പവന്‍ വില 45680.
വെള്ളി ഗ്രാം വില 265 രൂപയും 10 ഗ്രാമിന് 2650 രൂപയുമായി.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.20 ലക്ഷം രൂപ വരെ ചെലവായേക്കും. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.10 ലക്ഷം രൂപ കിട്ടാനാണ് സാധ്യത. ഇന്ന് ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 4613 ഡോളറാണ് വില. വ്യാപാരം തുടരുന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കും. അതിന് അനുസരിച്ച് കേരളത്തിലും മാറ്റമുണ്ടാകും.

ഡോളര്‍ സൂചിക 98.21 എന്ന നിരക്കിലാണ് ഇപ്പോള്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 94.89 എന്ന നിരക്കിലെത്തി. നേരത്തെ 95.25 എന്ന റെക്കോര്‍ഡ് വീഴ്ച രൂപ നേരിട്ടിരുന്നു. രൂപയുടെ ഇടിവ് ഇന്ത്യയില്‍ സ്വര്‍ണവില ഉയര്‍ന്നിരിക്കാനുള്ള ഒരു കാരണമാണ്. അതേസമയം, ഇന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 108 ഡോളറാണ് വില.

സ്വര്‍ണവില നോക്കി മനസിലാക്കി വാങ്ങാമെന്ന് കരുതി ജ്വല്ലറിയില്‍ എത്തിയാല്‍ വില വീണ്ടും മറിയിട്ടുണ്ടാകും. അത്തരത്തിലാണ് സ്വര്‍ണ വിപണിയിലെ പുതിയ മാറ്റങ്ങള്‍. ഒരു ദിവസം നാലു തവണ മാറുന്ന പ്രവണത ഇതിന് മുമ്പ് ഒരിക്കല്‍ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. ഈ വേളയില്‍ ഉപഭോക്താവ് ചെയ്യേണ്ടത്, വില കുറയുന്ന വേളയില്‍ തന്നെ സ്വര്‍ണം അഡ്വാന്‍സ് ബുക്കിങ് ചെയ്യുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+