സ്വര്‍ണം വാങ്ങുന്നവര്‍ വേഗം നോക്കിക്കോ; സ്വര്‍ണവില ഇന്ന് രണ്ട് തവണ വര്‍ധിച്ചു, ഇതാണ് കാരണം
കൊച്ചി: സ്വര്‍ണവില കുതിപ്പ് തുടങ്ങി. ഇന്ന് രാവിലെയും ഉച്ചയ്ക്ക് ശേഷവും വില വര്‍ധിച്ചു. ഇനിയും വര്‍ധിക്കുമെന്നാണ് വിവരം. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വരുംദിവസങ്ങള്‍ ദുഖത്തിന്റേതായിരിക്കുമെന്ന് ധനകാര്യ പ്രസിദ്ധീകരണങ്ങള്‍ സൂചിപ്പിക്കുന്നു. കാരണം, ഇനിയുള്ള ഓരോ ദിവസവും വില കൂടിയേക്കും. അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയാകുന്നു എന്ന വിവരം വന്നതാണ് സ്വര്‍ണവില കുതിക്കാന്‍ കാരണം.
അമേരിക്കയും ഇറാനും തമ്മില്‍ കരാറില്‍ ഏര്‍പ്പെടുന്നു എന്ന വിവരം വന്നതോടെ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവുണ്ടായി. 10 ശതമാനത്തില്‍ അധികമാണ് എണ്ണവില കുറഞ്ഞത്. തൊട്ടുപിന്നാലെ സ്വര്‍ണവില ഉയരുകയും ചെയ്തു. ഡോളര്‍ മൂല്യം കുത്തനെ ഇടിയുകയാണ്. രൂപയുടെ മൂല്യം മുന്നേറാന്‍ തുടങ്ങി. വിപണിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്...

സ്വര്‍ണവില ഇന്ന് രാവിലെ
22 കാരറ്റ് ഗ്രാം വില 13870, പവന്‍ വില 110960
18 കാരറ്റ് ഗ്രാം വില 11400, പവന്‍ വില 91200
14 കാരറ്റ് ഗ്രാം വില 8875, പവന്‍ വില 71000
9 കാരറ്റ് ഗ്രാം വില 5725, പവന്‍ വില 45800.
സ്വര്‍ണവില ഇന്ന് വൈകീട്ട്
22 കാരറ്റ് ഗ്രാം വില 13945, പവന്‍ വില 111560
18 കാരറ്റ് ഗ്രാം വില 11460, പവന്‍ വില 91680
14 കാരറ്റ് ഗ്രാം വില 8925, പവന്‍ വില 71400
9 കാരറ്റ് ഗ്രാം വില 5755, പവന്‍ വില 46040.
ഇന്നലെ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 109400 രൂപയായിരുന്നു. 1560 രൂപ വര്‍ധിച്ച് ഇന്നു രാവിലെ 110960 രൂപയായി. ഉച്ചയ്ക്ക് ശേഷം 600 രൂപ വീണ്ടും വര്‍ധിച്ച് 111560 രൂപയിലെത്തി. ഇന്നത്തെ വെള്ളി വില ഗ്രാമിന് 265 രൂപയാണ്. നിലവിലെ സാഹചര്യത്തില്‍ ഇനിയും വില ഉയരുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.
ക്രൂഡ് ഓയില്‍ ബാരല്‍ വില ഇന്നലെ 112 ഡോളര്‍ ആയിരുന്നു. ഇന്ന് 98 ഡോളറായി കുറഞ്ഞു. അമേരിക്കയും ഇറാനും യുദ്ധത്തില്‍നിന്ന് പിന്മാറുന്നതോടെ ഹോര്‍മുസ് വഴി എണ്ണ കപ്പലുകള്‍ സഞ്ചരിക്കാന്‍ തുടങ്ങും. ഇതോടെ ക്രൂഡ് ഓയില്‍ വില ഇനിയും താഴും. ഈ പ്രതീക്ഷയാണ് വിപണിയിലെ പുതിയ മാറ്റത്തിന് കാരണം. രൂപയുടെ മൂല്യം 94.36 ആയി കുതിച്ചു. ഡോളര്‍ സൂചിക 97.81 ആയി താഴ്ന്നു. ആഗോള സ്വര്‍ണവില 4687 ഡോളര്‍ ആയി മുന്നേറി.














Click it and Unblock the Notifications