Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വാങ്ങുന്നവര്‍ സൂക്ഷിക്കുക; ഈ 3 മാര്‍ക്ക് ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ കുടുങ്ങും

കൊച്ചി: ജ്വല്ലറികളില്‍ പോയി ആഭരണം വാങ്ങുന്നവര്‍ ഇനി ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ പരിഷ്‌കരണം നടപ്പാക്കിയിരിക്കുകയാണ്. ആറക്ക ആല്‍ഫാ ന്യൂമെറിക് ഹാള്‍മാര്‍ക്ക് തിരിച്ചറിയല്‍ നമ്പര്‍ (എച്ച്‌യുഐഡി) ഇല്ലെങ്കില്‍ ആ സ്വര്‍ണം വാങ്ങാന്‍ പാടില്ല. ആറക്ക എച്ച്‌യുഐഡി നമ്പര്‍ ഇല്ലാത്ത സ്വര്‍ണം വില്‍ക്കുന്നതിന് ബ്യൂറോ ഓഫ് ഇന്ത്യ സ്റ്റാന്റേഡ് (ബിഐഎസ്) നിരോധിച്ചിട്ടുണ്ട്.

ഗുണമേന്മയുള്ള സ്വര്‍ണമാണ് വാങ്ങുന്നത് എന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നതാണ് ആറക്ക ഹാള്‍മാര്‍ക്ക് നമ്പര്‍. ഇതില്ലാത്ത സ്വര്‍ണം വില്‍ക്കാന്‍ പാടില്ല എന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഹാള്‍മാര്‍ക്കിങ് സംവിധാനം പുതിയതല്ല. നേരത്തെ വിറ്റിരുന്ന സ്വര്‍ണത്തിനും ഹാള്‍ മാര്‍ക്കിങ് ഉണ്ടായിരുന്നു. എന്നാല്‍ ചില മാറ്റങ്ങള്‍ പുതിയ ഹാള്‍മാര്‍ക്കിങിലുണ്ട് എന്നതാണ് പ്രത്യേകത.

g

നേരത്തെ വിറ്റിരുന്ന സ്വര്‍ണത്തിലെ ഹാള്‍മാര്‍ക്കിങില്‍ നാല് ലോഗോ ആണ് ഉണ്ടായിരുന്നത്. ബിഐഎസ് ലോഗോ, സ്വര്‍ണത്തിന്റെ പരിശുദ്ധി സൂചിപ്പിക്കുന്ന ലോഗോ, ജ്വല്ലറി ലോഗോ, ഹാള്‍മാര്‍ക്കിങ് സെന്ററിന്റെ ലോഗോ എന്നിവയാണ് നേരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ ഹാള്‍മാര്‍ക്കിങ് ആറക്കമാണ്. പഴയ ഹാള്‍മാര്‍ക്കിങുള്ള സ്വര്‍ണം മാര്‍ച്ച് 31 വരെ വില്‍ക്കാന്‍ പാടുള്ളൂ. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ഹാള്‍മാര്‍ക്കിങ് വേണം.

പുതിയ ഹാള്‍മാര്‍ക്കിങില്‍ മൂന്ന് അടയാളങ്ങള്‍ നിര്‍ബന്ധമാണ്. ബിഐഎസ് ലോഗോ, സ്വര്‍ണത്തിന്റെ പരിശുദ്ധി വ്യക്തമാക്കുന്ന അടയാളം, കൂടാതെ ആറക്ക ആല്‍ഫാ ന്യൂമെറിക് തിരിച്ചറിയല്‍ നമ്പര്‍ എന്നിവയാണ് നിര്‍ബന്ധമായത്. ഓരോ സ്വര്‍ണത്തിനും പ്രത്യേകം ഹാള്‍മാര്‍ക്ക് ആയിരിക്കും എന്നതാണ് ശ്രദ്ധേയം. ഇവ തിരിച്ചറിയാനും കണ്ടെത്താനും എളുപ്പമാകും. ആറക്ക ഹാള്‍മാര്‍ക്കിങ് 2021 ജൂലൈ 1 മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. ചില നഗരങ്ങളിലാണ് ഇത് ആദ്യം നടപ്പാക്കിയത്.

പരീക്ഷണ അടിസ്ഥാനത്തിലാണ് ചില നഗരങ്ങളില്‍ നടപ്പാക്കിയത്. എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമായി നടപ്പാക്കുകയാണ്. ഇതിനെതിരെ കേരളത്തിലെ വ്യാപാരികള്‍ പ്രതിഷേധത്തിലാണ്. ഏപ്രില്‍ ഒന്നിന് അവര്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ആറക്ക ഹാള്‍മാര്‍ക്കിങ് രീതി നടപ്പാക്കുന്നത് അശാസ്ത്രീയമായിട്ടാണ് എന്ന് അവര്‍ പറയുന്നു. മാത്രമല്ല, ആറ് മാസം കൂടി ഇതിന് സമയം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

സ്വര്‍ണത്തിന്റെ പരിശുദ്ധിയും ആറക്ക ആല്‍ഫാ ന്യൂമെറിക് തിരിച്ചറിയല്‍ നമ്പറും ഔദ്യോഗികമാണോ എന്ന് പരിശോധിക്കാന്‍ ബിഐഎസ് കെയര്‍ ആപ്പുണ്ട്. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആഭരണങ്ങളുടെ നിലവാരം പരിശോധിക്കാം. രണ്ട് ഗ്രാമിന് മുകളിലുള്ള ഏത് സ്വര്‍ണ ഉരുപ്പിടിയിലും ആറക്ക എച്ച്‌യുഐഡി നമ്പര്‍ നിര്‍ബന്ധമാണ്. ഇതില്ലാത്തവ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിച്ചിരിക്കുകയാണ്.

സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്ത് വില്‍ക്കുന്ന എല്ലാ സ്വര്‍ണത്തിനും കൃത്യമായ കണക്കുണ്ടാക്കുകയും ആറക്ക നമ്പര്‍ നടപ്പാക്കുന്നതിന്റെ ലക്ഷ്യമാണ്. ഈ നമ്പര്‍ ബിഐഎസ് കെയര്‍ ആപ്പില്‍ അടിച്ചുകൊടുത്താല്‍ എല്ലാ വിവരങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. നേരത്തെയുള്ള നാലക്ക ഹാള്‍മാര്‍ക്കിങ് മാത്രമുള്ള സ്വര്‍ണമാണ് ഉപഭോക്താവിന്റെ കൈവശമുള്ളതെങ്കില്‍ അത് വില്‍ക്കുന്നതിനോ മാറ്റി വാങ്ങുന്നതിനോ യാതൊരു തടസവുമുണ്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+