Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുത്തനെ കുറയുന്നു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറയുന്നു. രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണം ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞു. 960 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലും സ്വര്‍ണം വില കുറഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നതാണ് കാണുന്നത്. ഇതോടെ ഡോളര്‍ മൂല്യം കൂടുകയും സ്വര്‍ണം വില ഇടിയുകയുമാണ്.

കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞില്ല എങ്കില്‍ സ്വര്‍ണവില ഇനിയും കുറയുമായിരുന്നു. രൂപ സര്‍വകാല റെക്കോര്‍ഡ് ഇടിവിലേക്കാണ് പോകുന്നത്. യുഎഇയുമായി കൂടുതല്‍ സഹകരിച്ച് എണ്ണ എത്തിക്കാനുള്ള ശ്രമം ഇന്ത്യ നടത്തുന്നുണ്ട്. ഇതോടെ പ്രതിസന്ധി പരിഹരിക്കുമെന്നാണ് പ്രതീക്ഷ.

gold price kerala may4

കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു പവന് 960 രൂപ കുറഞ്ഞ് 109720 രൂപയായി. ഗ്രാമിന് 120 രൂപ കുറഞ്ഞ് 13715 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം പവന് 90160 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വര്‍ണം പവന് 70240 രൂപയായി. 9 കാരറ്റ് സ്വര്‍ണം പവന് 45280 രൂപയായി. വെള്ളിയുടെ ഗ്രാം വില 265 രൂപയാണ്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും.

ഒരു പവന്‍ ആഭരണത്തിന്റെ വില

ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില 111720 രൂപയായിരുന്നു, ഇതിനേക്കാള്‍ 2000 രൂപ കുറവാണ് ഇന്ന്. അമേരിക്കയും ഇറാനും തര്‍ക്കം മുറുകി നില്‍ക്കുകയും ക്രൂഡ് ഓയില്‍ വില ഉയരുകയും ചെയ്യുകയാണ്. ഇതോടെ ഡോളറിന്റെ മൂല്യം കൂടുന്നുണ്ട്. ഹോര്‍മുസ് പാത തുറക്കുമെന്ന പ്രതീക്ഷ ഇതുവരെയില്ല.

ആഗോള വിപണിയില്‍ ഇന്ന് ഔണ്‍സ് സ്വര്‍ണത്തിന് 4563 ഡോളറാണ് പുതിയ വില. ഡോളര്‍ സൂചിക 98.30 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 95.10 ആയി കുറഞ്ഞു. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ബാരലിന് 112 ഡോളറായി ഉയര്‍ന്നു. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡിനും യുഎഇയുടെ മര്‍ബണ്‍ ക്രൂഡിനും വില ഉയര്‍ന്നിട്ടുണ്ട്. ക്രൂഡ് വില ഇനിയും ഉയര്‍ന്നേക്കുമന്നാണ് വിവരം.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.20 ലക്ഷം രൂപയ്ക്ക് താഴെയാകും ചെലവ്. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ ചേരുമ്പോഴാണ് ഈ വിലയില്‍ എത്തുക. അതേസമയം, വില കുറയുന്ന വേളയില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്ത് ഇനിയും കുറയുമോ എന്ന് നിരീക്ഷിക്കുന്നതാകും നല്ലത്. വില കുറഞ്ഞാല്‍, ആ വിലയ്ക്ക് വാങ്ങാന്‍ അഡ്വാന്‍സ് ബുക്കിങ് സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+