സ്വര്‍ണ വില കുറഞ്ഞു; ചാഞ്ചാട്ടത്തിന് സാധ്യത, ആഭരണം ഇങ്ങനെ വാങ്ങി നോക്കൂ, അമിത ഭാരം കുറയ്ക്കാം

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ കുറവ്. 22 കാരറ്റ് പവന് 200 രൂപ കുറഞ്ഞു. അമേരിക്കന്‍ വിപണിയില്‍ പണപ്പെരുപ്പ ഭീഷണിയില്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ ദിവസം സ്വര്‍ണവില കൂടുകയാണ് ചെയ്തത്. ഇന്ന് കുറഞ്ഞു. ആഗോള സ്വര്‍ണവില ഔണ്‍സിന് 4050ന് താഴെ ഏറിയും കുറഞ്ഞും മുന്നോട്ട് പോകുകയാണ്.

ക്രൂഡ് ഓയില്‍ വില കുതിക്കുമെന്ന ആശങ്ക വിപണിയില്‍ നീങ്ങിയിട്ടുണ്ട്. ഇറാനിലും റഷ്യയിലും സംഘര്‍ഷം രൂക്ഷമാണെങ്കിലും 85 ഡോളറില്‍ ബാരല്‍ വില ഉയരാതെ നില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഡോളര്‍ സൂചികയില്‍ വലിയ മാറ്റമില്ല. 100.50 എന്ന നിരക്കിലാണ് സൂചിക. അതേസമയം, രൂപ നേരിയ മുന്നേറ്റം നടത്തി 96.23 എന്ന നിരക്കിലെത്തി. ഇനി കേരളത്തിലെ സ്വര്‍ണവില അറിയാം...

gold price kerala july16

സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 105080 രൂപയാണ് വില. ഗ്രാമിന് 13135 രൂപ നല്‍കണം. അതേസമയം, 18 കാരറ്റ് ഗ്രാമിന് 10790 രൂപയും പവന് 86320 രൂപയുമായി. 18 കാരറ്റിന് സംസ്ഥാനത്ത് ഉടനീളം ഒരേ വിലയായി നിശ്ചയിക്കാന്‍ ജ്വല്ലറി വ്യാപാരികള്‍ കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു. അതേസമയം, കേരളത്തില്‍ ഇന്ന് വെള്ളിയുടെ ഗ്രാം വില 235 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.

സ്വര്‍ണാഭരണം ഇങ്ങനെ വാങ്ങിയാലോ

വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ആഭരണം വാങ്ങുന്ന രീതിയില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. വിവാഹ ആവശ്യത്തിന് പലരും പഴയ സ്വര്‍ണം മാറ്റി വാങ്ങുകയാണ് ചെയ്യുന്നത്. സാധാരണ ഉപയോഗത്തിന് വേണ്ടി ആഭരണം ഉയര്‍ന്ന അളവില്‍ വാങ്ങുന്നില്ല. ഗ്രാം കണക്കിലാണ് ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നത്. ഒന്ന് മുതല്‍ നാല് വരെ ഗ്രാം കണക്കില്‍ കനം കുറഞ്ഞ ആഭരണങ്ങള്‍ക്ക് പ്രിയം ഏറിയിട്ടുണ്ട്.

ഇങ്ങനെ വാങ്ങുമ്പോള്‍ വലിയ തുക ചെലവഴിക്കേണ്ടി വന്നു എന്ന ആശങ്കയില്ല. കുറഞ്ഞ പൊന്നില്‍ വ്യത്യസ്തമായ ആഭരണങ്ങള്‍ ജ്വല്ലറികള്‍ ഒരുക്കുന്നുണ്ട്. നേരത്തെ രണ്ടും മൂന്നും പവന്‍ വാങ്ങിയിരുന്നവര്‍ ഗ്രാം കണക്കിലേക്ക് ആഭരണം വാങ്ങുന്ന രീതി മാറ്റിയതോടെ വിപണി സജീവമാകാനുള്ള സാധ്യതയുണ്ട്. സ്വര്‍ണത്തിന്റെ പുനരുപയോഗം വര്‍ധിപ്പിക്കാന്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നതിനും ജ്വല്ലറികള്‍ പ്രാധാന്യം നല്‍കുന്നു. സ്വര്‍ണം ഇറക്കുമതി കുറയ്ക്കാനാണിത്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 1.15 ലക്ഷത്തില്‍ താഴെയുള്ള തുക ചെലവ് വരുമെന്ന് പ്രതീക്ഷിക്കാം. പ്രവാസികള്‍ക്ക് ദുബായില്‍ നിന്ന് ആഭരണം വാങ്ങുന്നത് ലാഭകരമാകും. കേരളത്തിലേക്കാള്‍ വിലക്കുറവാണ് യുഎഇയില്‍. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഏകദേശം വിപണി വിലയോട് ചേര്‍ന്ന തുക കൈയ്യില്‍ കിട്ടും. നിശ്ചിത തുകയ്ക്ക് മുകളില്‍ മൂല്യമുണ്ടെങ്കില്‍ ബാങ്ക് വഴിയാണ് പണം ലഭ്യമാകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+