Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്?

കഴിഞ്ഞ ഒരാഴ്ചക്കിടെ (മാർച്ച് 8 മുതൽ 14 വരെ) കേരളത്തിൽ ഒരു പവൻ സ്വർണവിലയിൽ 2,920 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അതായത് 7 ദിവസം കൊണ്ട് പവന് 1,20,000 രൂപ ഉണ്ടായിരുന്നത് 1,17,080 രൂപയായി കുറഞ്ഞു. മാർച്ച് 14-ന് രേഖപ്പെടുത്തിയ കനത്ത ഒറ്റ ദിവസത്തെ ഇടിവാണ് ഈ കാലയളവിലെ ഏറ്റവും വലിയ താഴ്ച.

മാർച്ച് ഒന്നിന് 1,26,920 രൂപയെന്ന ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. പശ്ചിമേഷ്യയിലെ രൂക്ഷമായ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, ഇറാനെതിരായ യുഎസ്-ഇസ്രായേൽ നടപടികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ, ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളുയർത്തിയ വ്യാപാരയുദ്ധ ഭീതി എന്നിവയായിരുന്നു സ്വർണ വില ഉയരാൻ കാരണമായത്. പണപ്പെരുപ്പം, കറൻസി മൂല്യത്തകർച്ച, മാന്ദ്യഭീഷണികൾ എന്നിവയിൽ നിന്ന് സംരക്ഷണം തേടി നിക്ഷേപകർ സ്വർണ്ണത്തിലേക്ക് തിരിഞ്ഞു. ദുർബലമായ യുഎസ് ഡോളർ, ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള കേന്ദ്ര ബാങ്കുകളുടെ സ്വർണ്ണ ശേഖരണം, വ്യാപാര അനിശ്ചിതത്വങ്ങൾക്കിടയിലെ ഉദാരമായ പണനയ പ്രതീക്ഷകൾ എന്നിവയും കുതിച്ചുചാട്ടത്തിന് കൂടുതൽ കരുത്ത് പകർന്നു.

goldrate2-

മാർച്ച് ഏഴോടെ വില 1,20,000 രൂപയിലേക്ക് താഴ്ന്നിരുന്നു. നിലവിൽ മാസം തുടങ്ങിയതിനേക്കാൾ 9,840 രൂപയും ആദ്യ ദിവസങ്ങളിലെ ശരാശരിയെക്കാൾ 6,840 രൂപ കുറവിലുമാണ് വ്യാപാരം നടക്കുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കത്തിക്കയറിയതാണ് വില ഉയരാൻ കാരണമായത്. ക്രൂഡ് കുതിച്ചതോടെ പണപ്പെരുപ്പ ഭീഷണി ശക്തിപ്പെട്ടു. ഇതിനിടയിൽ ഡോളറിൻ്റെ മൂല്യം ഉയർന്നതും സ്വർണത്തിന് തിരിച്ചടിയായി.ഫെഡറൽ റിസർവ് ഈ വർഷം പലിശ നിരക്ക് കുറയ്ക്കുന്നത് കുറയ്ക്കുമെന്ന വിപണി പ്രതീക്ഷകളും വിലയിടിവിന് ആക്കം കൂട്ടി.

കഴിഞ്ഞ 14 ദിവസത്തിനിടെ സ്വർണത്തിൻ്റെ പോക്ക താഴേക്ക് തന്നെയായിരുന്നു, എന്നാൽ ശ്രദ്ധേയമായ കയറ്റിറക്കങ്ങളുമുണ്ടായി. ആദ്യത്തെ ആറ് ദിവസത്തിനുള്ളിൽ ഏകദേശം 8,000 രൂപയുടെ കുത്തനെയുള്ള ഇടിവാണ് വിലയിൽ രേഖപ്പെടുത്തി. ഇപ്പോൾ 1.17 ലക്ഷത്തിലാണ് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്.

സ്വർണ വില ഇനിയും കുറയുമോ

ഡോളർ കരുത്താർജ്ജിച്ചാൽ സ്വർണ വില ഇനിയും താഴേക്ക് തന്നെ പോകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ലാഭമെടുപ്പ്, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവ് വരുന്നത്, പ്രതീക്ഷിച്ചതിലും ശക്തമായ യുഎസ് സാമ്പത്തിക ഡാറ്റ, രൂപയുടെ നേരിയ തിരിച്ചുവരവ് എന്നിവയും വിലയിടിവിൻ്റെ സാധ്യത വർദ്ധിപ്പിക്കും. അതേസമയം യുഎസ് ഡോളർ ദുർബലമായാൽ വീണ്ടും സ്വർണം കത്തിക്കയറും. ഉയർന്ന പണപ്പെരുപ്പ പ്രതീക്ഷകൾ (ഫെഡ് നേരത്തെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ), സെൻട്രൽ ബാങ്കുകളുടെ (പ്രത്യേകിച്ച് ഇന്ത്യയും ചൈനയും) വൻതോതിലുള്ള സ്വർണവാങ്ങൽ, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് എന്നിവ വിലക്കയറ്റത്തിന് കാരണമാകും.

സ്വർണത്തെ വിശ്വസിക്കേണ്ട

സ്വർണ വിലയിലെ ഇപ്പോഴത്തെ കിഴിവിനെ പ്രതീക്ഷയോടെ കാണേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോള സാഹചര്യങ്ങൾ സ്വർണത്തിന് ഇപ്പോഴും അനുകൂലമാണ്. അതിനാൽ ഈ വർഷം അവസാനമാകുമ്പോഴേക്കും വില ഔണ്‍സിന് 6000 ഡോളറായാൽ അത്ഭുതപ്പെടാൻ ഇല്ലെന്നാണ് ജെപി മോർഗൻ പോലുള്ള സാമ്പത്തിക സ്ഥാപനങ്ങൾ പ്രവചിക്കുന്നത്. 6000 ഡോളർ വരെ വില ഉയർന്നാൽ കേരളത്തിൽ പിന്നെ സാധാരണക്കാർ പൊന്നിനെ കുറിച്ച് ആലോചിക്കുക പോലും വേണ്ട. കാരണം വില 1.50 ലക്ഷത്തിന് അടുത്തതെന്നും. കുറഞ്ഞ കാരറ്റ് ആഭരണങ്ങൾ പോലും കൈപ്പൊള്ളിക്കും. അതേസമയം സ്വർണം വിൽക്കാൻ കാത്ത് നിൽക്കുന്നവരെ സംബന്ധിച്ച് ലോട്ടറിയാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഒരു വർഷം മുൻപ് 50,000ത്തിന് ഒരു പവൻ വാങ്ങിയവർക്ക് ഇരട്ടിയിലധികം തുക വിൽക്കുമ്പോൾ ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+