Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാന്‍ വക... പവന്‍, ഗ്രാം വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. കഴിഞ്ഞ വാരാന്ത്യത്തില്‍ ഉയര്‍ച്ച രേഖപ്പെടുത്തിയ സ്വര്‍ണം ഈ ആഴ്ച ഇടിയുകയാണ്. ഇന്നലെ കുറഞ്ഞ ശേഷം ഇന്നും വിലയില്‍ ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വിവരമാണിത്. അതേസമയം, വില ഇനിയും തുടര്‍ച്ചയായി കുറയുമെന്ന് പ്രതീക്ഷിക്കാനാകില്ല.

വിപണിയിലെ പ്രവചിക്കാന്‍ പറ്റാത്ത രീതിയില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എണ്ണവില തുടര്‍ച്ചയായി ഉയരുന്നതാണ് ആശങ്ക. അതേസമയം, ഡോളര്‍ സൂചിക ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഇന്ത്യന്‍ രൂപയുടെ നിലയും പരുങ്ങലിലാണ്. എണ്ണവില ഉയരുന്നത് വിപണിയെ മൊത്തം ബാധിക്കും. കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയ പവന്‍, ഗ്രാം വില സംബന്ധിച്ച് വിശദീകരിക്കാം...

goldprice-june18

52960 രൂപയാണ് ഒരു പവന് ഇന്ന് നല്‍കേണ്ടത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 80 രൂപയുടെ കുറവാണുണ്ടായത്. പവന് 53000ത്തിന് താഴേക്ക് വില എത്തി എന്നതും എടുത്തു പറയണം. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6620 രൂപയിലെത്തി. ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് 54080 രൂപയായിരുന്നു. കുറഞ്ഞത് 52560 രൂപയും. ഇനിയും സ്വര്‍ണവില കുറയുമോ എന്നാണ് ഉപഭോക്താക്കളുടെ ചോദ്യം.

ആഗോള വിപണിയില്‍ സ്വര്‍ണവില കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഔണ്‍സിന് 2319 ഡോളറായിരുന്നു വില. ഇന്ന് 2321 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇനിയും ഉയര്‍ച്ച രേഖപ്പെടുത്തിയാല്‍ നാളെ കേരള വിപണിയിലും വില കയറും. ഇന്ന് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വിലക്കുറവിന്റെ ആശ്വാസം ലഭിക്കും. എന്നാല്‍ വരുംദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

ഡോളര്‍ സൂചിക 105.39 എന്ന നിരക്കിലെത്തിയിട്ടുണ്ട്. ഡോളര്‍ മുന്നേറുന്നത് സ്വര്‍ണവില ഇടിയാന്‍ കാരണമാകേണ്ടതാണ്. രൂപയുടെ മൂല്യം പരുങ്ങലിലാണ്. ഡോളറിനെതിരെ 83.49 എന്ന നിരക്കിലാണ് രൂപ. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നയങ്ങളാണ് ഡോളറിന്റെ മൂല്യം നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകം. ഫെഡറല്‍ റിസര്‍വ് ഈ വര്‍ഷം ഒരുതവണ പലിശ നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ട് എന്നാണ് വിവരം.

എണ്ണവില തുടര്‍ച്ചയായി ഉയരാന്‍ രണ്ട് കാരണമാണ് പറയപ്പെടുന്നത്. ഏഷ്യയില്‍ നിന്നുള്ള ആവശ്യം കൂടിയിട്ടുണ്ട് എന്നതാണ് പ്രധാന കാരണം. ആവശ്യം കൂടുമ്പോള്‍ വില കൂടുന്നത് സ്വാഭാവികം. അതേസമയം, പശ്ചിമേഷ്യയിലെ രാഷ്ട്രീയം കലങ്ങിമറിയുന്നത് മറ്റൊരു കാരണമാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 84 ഡോളറാണ് വില. ഡബ്ല്യുടിഐ 80 ഡോളര്‍, മര്‍ബണ്‍ ക്രൂഡ് 83 ഡോളര്‍ എന്നിങ്ങനെയാണ് വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+