സ്വര്‍ണവില വന്‍ ഇടിവില്‍; ഉച്ചയ്ക്ക് ശേഷം സ്വര്‍ണം വീണു, വിപണിയില്‍ ട്വിസ്റ്റിന് കാരണം ഇതാണ്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് രാവിലെ വില കുറഞ്ഞ പിന്നാലെ ഉച്ചയ്ക്ക് ശേഷവും വില താഴ്ന്നു. ആഭരണം വാങ്ങാന്‍ കൊതിച്ചവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. കേരളത്തില്‍ 700 രൂപയില്‍ അധികം ഇന്ന് താഴ്ന്നു. കഴിഞ്ഞ ദിവസം വില ഉയര്‍ന്ന ശേഷമാണ് ഇന്നത്തെ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില.
രൂപ മൂല്യം കൂടിയതാണ് സ്വര്‍ണവില താഴാന്‍ കാരണം. മാത്രമല്ല, രാജ്യാന്തര വിപണിയില്‍ ആവശ്യക്കാര്‍ കുറഞ്ഞതും വില താഴ്ത്തി. അമേരിക്കയുടെ കേന്ദ്ര ബാങ്ക് നാളെ എന്തു തീരുമാനമെടുക്കും എന്ന് ഉറ്റുനോക്കുകയാണ് വിപണി. ഈ സാഹചര്യത്തില്‍ നാളെ മുതലുള്ള വില മാറ്റം പ്രവചനാതീതമാണ്. ഡോളര്‍ മൂല്യത്തില്‍ കാര്യമായ മാറ്റം വന്നിട്ടില്ല.

ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 11925, പവന്‍ വില 95400 രൂപ
18 കാരറ്റ് ഗ്രാം വില 9805, പവന്‍ വില 78440 രൂപ
14 കാരറ്റ് ഗ്രാം വില 7640, പവന്‍ വില 61420 രൂപ
9 കാരറ്റ് ഗ്രാം വില 4930, പവന്‍ വില 39440 രൂപ
ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് ഗ്രാം വില 11865, പവന്‍ വില 94920 രൂപ
18 കാരറ്റ് ഗ്രാം വില 9760, പവന്‍ വില 78080 രൂപ
14 കാരറ്റ് ഗ്രാം വില 7600, പവന്‍ വില 60800 രൂപ
9 കാരറ്റ് ഗ്രാം വില 4905, പവന്‍ വില 39240 രൂപ
രാവിലെ 30 രൂപയും ഉച്ചയ്ക്ക് ശേഷം 60 രൂപയുമാണ് ഗ്രാമിന് കുറഞ്ഞത്. അതായത്, 90 രൂപയുടെ കുറവ് ഗ്രാമിലുണ്ടായി. പവന് 720 രൂപയും. രൂപയുടെ നില ഇനിയും മെച്ചപ്പെട്ടാല്‍ സ്വര്‍ണവില കുറയും. ആഗോള സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില, രൂപ-ഡോളര്‍ നിരക്ക് എന്നിവ പരിശോധിച്ചാണ് ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുക.
അതേസമയം, വിപണിയില്‍ ആശങ്ക നീങ്ങി എന്ന് പറയാന്‍ സാധിക്കില്ല. ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ ചുങ്കം ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് വിപണി ആശങ്കയോടെയാണ് കാണുന്നത്. മാത്രമല്ല, നാളെ അമേരിക്കന്‍ കേന്ദ്ര ബാങ്ക് വലിയ തോതില്‍ പലിശ നിരക്ക് കുറച്ചാല്‍ സ്വര്‍ണവില വന്‍തോതില്‍ ഉയരും.












Click it and Unblock the Notifications