മൂന്ന് ദിവസത്തിന് ശേഷം താഴോട്ട്... സ്വര്‍ണവില ഇടിഞ്ഞു; ഏപ്രിലില്‍ പ്രതീക്ഷ വെക്കാമോ?
കൊച്ചി: സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപമാര്‍ഗം എന്ന നിലയില്‍ ആണ് പലരും കണക്കാക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണ വിലയിലെ നേരിയ മാറ്റം പോലും അറിയാന്‍ എല്ലാവര്‍ക്കും വലിയ ആകാംക്ഷയുണ്ടാകാറുണ്ട്. കഴിഞ്ഞ മാസം സ്വര്‍ണവില ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. നാല് തവണ സ്വര്‍ണ വില 44000 എന്ന മാന്ത്രികസംഖ്യയില്‍ എത്തിയിരുന്നു.
ഇതില്‍ തന്നെ മാര്‍ച്ച് 18 ന് പവന് 44,240 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. മാര്‍ച്ച് 31 ന് വീണ്ടും 44000 ത്തില്‍ എത്തിയ സ്വര്‍ണവില ഏപ്രില്‍ ഒന്ന്, രണ്ട് തിയതികളില്‍ ഇതേ വിലയില്‍ ആയിരുന്നു വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ ഇന്ന് അതായത് ഏപ്രില്‍ മൂന്നിന് സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം പ്രകടമായിരിക്കുകയാണ്. ഇന്ന് സ്വര്‍ണവിലയില്‍ ഒരു ഗ്രാമിന് 30 രൂപ ആണ് കുറഞ്ഞിരിക്കുന്നത്.

ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5470 രൂപയില്‍ എത്തിയിരിക്കുകയാണ്. പവന് 240 രൂപ കുറഞ്ഞ സ്വര്‍ണവില 43760 രൂപയിലും എത്തി. ഇതോടെ മൂന്ന് ദിവസമായി 44000 ത്തില്‍ വ്യാപാരം നടത്തിയ സ്വര്‍ണവില മാന്ത്രിസംഖ്യയില്‍ നിന്ന് ഇടിഞ്ഞിരിക്കുകയാണ്. സ്‌കൂള്‍ വെക്കേഷന്‍ ആരംഭിച്ചതിനാല്‍ ഇനി കേരളത്തില്‍ വിവാഹ സീസണ്‍ ആണ്. അതിനാല്‍ തന്നെ വിലയിലെ ഇടിവ് താല്‍ക്കാലികം മാത്രമായിരിക്കും എന്നാണ് അനുമാനം.












Click it and Unblock the Notifications