Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരുദിവസത്തിന് ശേഷം വീണ്ടും കൂടി, സ്വര്‍ണത്തെ ഇനി നോക്കേണ്ട, ഇന്നത്തെ നിരക്ക്

സ്വര്‍ണം കഴിഞ്ഞ കുറെ നാളുകളായി സാധാരണക്കാര്‍ക്ക് അപ്രാപ്യമായ നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ചെറിയ കുറവ് സ്വര്‍ണവിലയില്‍ ഇടക്കുണ്ടാകുമെങ്കിലും പിന്നീട് കുത്തനെ കൂടുകയും ചെയ്യും. അതിനാല്‍ തന്നെ സ്ഥിരതായര്‍ന്ന വില സ്വര്‍ണ വിപണിയില്‍ നിന്ന് പ്രതീക്ഷിക്കാനാകുമില്ല. ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് സ്വര്‍ണത്തെ എല്ലാവരും നോക്കി കാണുന്നത്.

അതുകൊണ്ട് വില കൂടിയാലും കുറഞ്ഞാലും എല്ലാ ദിവസവും സ്വര്‍ണ വിപണിയിലുള്ള മാറ്റങ്ങളെ സസൂക്ഷ്മം വിലയിരുത്തുന്നവരാണ് ഭൂരിഭാഗം പേരും. സ്വര്‍ണം ഒരു നിക്ഷേപമായി കണ്ട് വാങ്ങി സൂക്ഷിച്ചവരെ സംബന്ധിച്ച് നേട്ടമാണ്. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇപ്പോള്‍ മികച്ച വിലയില്‍ അത് വില്‍ക്കാനാകും. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് ആശങ്കയുടെ വാര്‍ത്തകളാണ് സ്വര്‍ണ വിപണിയില്‍ നിന്ന് വരുന്നത്.

GOLD PRICE

കഴിഞ്ഞ ദിവസം അനക്കമില്ലാതിരുന്ന സ്വര്‍ണവില ഇന്ന് വീണ്ടും കൂടിയിരിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ 5775 രൂപയായിരുന്നു. ഇത് ഇന്ന് 25 രൂപ കൂടി 5800 ല്‍ എത്തിയിരിക്കുകയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്നലെ 46200 രൂപയുണ്ടായിരുന്നത് ഇതോടെ പവന് 46400 രൂപയില്‍ എത്തി. ഈ വര്‍ഷം തീരാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളാണ്.

നിലവിലെ സാഹചര്യത്തില്‍ പുതുവര്‍ഷവും സ്വര്‍ണവിലയില്‍ ഉയര്‍ച്ച തന്നെയായിരിക്കും ഉണ്ടായിരിക്കുക എന്നാണ് വിപണിയിലുള്ളവര്‍ പറയുന്നത്. എല്ലാ കാലത്തും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമുണ്ടാകാറുണ്ടെങ്കിലും ഇത്രയേറെ ഉയര്‍ന്ന ചരിത്രമുണ്ടായിട്ടില്ല. ഡിസംബര്‍ മാസത്തിലാണ് സമീപകാലത്തെ റെക്കോഡ് തുകയില്‍ സ്വര്‍ണം എത്തിയത്. ഡിസംബര്‍ നാലിന് ഒരു പവന്‍ സ്വര്‍ണത്തിന് വില 47080 രൂപയായിരുന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഡിസംബര്‍ 13 ന് രേഖപ്പെടുത്തിയ 45320 ആയിരുന്നു. ഇതില്‍ നിന്ന് മനസിലാകും സ്വര്‍ണവില താഴ്ന്നാലും എത്രത്തോളം എത്തും എന്നുള്ളത്. ആഗോള സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവില സ്ഥിരതയാര്‍ന്ന പ്രകടനമല്ല നടത്തുന്നത്. മാത്രമല്ല വില കൂടുന്നതിനുള്ള പ്രവണതയാണ് കൂടുതല്‍ കാഴ്ചവെക്കുന്നതും.

ഡിസംബറില്‍ കൂടുതലും ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ അരലക്ഷം രൂപ ചെലവഴിക്കേണ്ട സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. പണിക്കൂലിയും ജി എസ് ടിയും ചേരുമ്പോഴാണിത്. ഓരോ ആഭരണത്തിന്റെയും ഡിസൈന് അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+