Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം കൂപ്പുകുത്തി; വന്‍ വിലയിടിവ്... സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആഹ്ലാദം, ഇന്നത്തെ നിലവാരം

കൊച്ചി: കുതിച്ചുകയറിയ സ്വര്‍ണം തിരിച്ചറിങ്ങുന്നു. ഇന്ന് വലിയ വിലയിടിവ് രേഖപ്പെടുത്തി. ഇത്രയും വില ഒരു ദിവസം കുറയുന്നത് കഴിഞ്ഞ കുറച്ചാഴ്ചയ്ക്കിടെ ആദ്യമാണ്. മാര്‍ച്ച് ഒന്നിന് 41280 രൂപയായിരുന്നു വില. എന്നാല്‍ 18 ദിവസം പിന്നിട്ടപ്പോള്‍ സര്‍വകാല റെക്കോര്‍ഡായ 44240 രൂപയിലെത്തി. പിന്നീട് വിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.

ഇന്ന് വന്‍തോതില്‍ ഇടിയുകയാണ് ചെയ്തത്. സ്വര്‍ണം വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്തയാണ് വന്നിരിക്കുന്നത്. എന്നാല്‍ ഈ വില സ്ഥായിയാണ് എന്ന് പറയാനാകില്ല. അറിയാം വിശദാംശങ്ങള്‍...

കേരളത്തിലെ സ്വര്‍ണവില ഇന്ന്

കേരളത്തിലെ സ്വര്‍ണവില ഇന്ന്

കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 43360 രൂപയാണ്. 640 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5420 രൂപയാണ്. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 44240 രൂപയായിരുന്നു. പിന്നീട് കുറഞ്ഞും കൂടിയും വിലയില്‍ ചാഞ്ചാട്ടമുണ്ടായി. ഇന്ന് കുത്തനെ കുറയുകയും ചെയ്തു.

താങ്ങാവുന്നതിലും അപ്പുറം

താങ്ങാവുന്നതിലും അപ്പുറം

സാധാരണ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് താങ്ങാവുന്ന വിലയല്ലിത്. ഗ്രാമിന് 4800 നിരക്കിലേക്ക് എത്തിയാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. സ്വര്‍ണവില ഉയര്‍ന്ന സാഹചര്യത്തില്‍ പുതിയ സ്വര്‍ണം വാങ്ങുന്നവര്‍ കുറവാണ്. പകരം, പഴയ സ്വര്‍ണം മാറ്റിവാങ്ങുകയും നേരത്തെ വാങ്ങി വച്ച കോയിന്‍ ആഭരണമാക്കി മാറ്റുകയുമൊക്കെയാണ് ചെയ്യുന്നതത്രെ.

ഇന്ന് നിര്‍ണായക യോഗം

ഇന്ന് നിര്‍ണായക യോഗം

സ്വര്‍ണവില ഉയരുമോ കുറയുമോ എന്ന് തീരുമാനിക്കുന്ന സുപ്രധാന യോഗം ഇന്ന് നടക്കുന്നുണ്ട്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ധന അവലോകന യോഗമാണ് നടക്കുന്നത്. പലിശ നിരക്കില്‍ ഫെഡ് റിസര്‍വ് ഏത് രീതിയില്‍ മാറ്റം വരുത്തുന്നോ അത് സ്വര്‍ണവിലയെ ബാധിക്കും. പലിശ നിരക്ക് ഉയര്‍ത്തുന്ന തോത് കുറയ്ക്കണമെന്ന ആവശ്യം ശക്തമാണ്.

ഡോളര്‍ മൂല്യം

ഡോളര്‍ മൂല്യം

അതേസമയം, ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് വരുന്നതും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഡോളര്‍ മൂല്യം കുറയുന്നതാണ് വെല്ലുവിളി. അങ്ങനെ സംഭവിക്കുമ്പോള്‍ ഡോളറുമായി മല്‍സരിക്കുന്ന കറന്‍സികള്‍ക്ക് വാങ്ങല്‍ ശേഷി കൂടും. അവര്‍ കൂടുതലായി സ്വര്‍ണം വാങ്ങിക്കൂട്ടുകയും വില കുത്തനെ ഉയരുകയും ചെയ്യും. അതുകൊണ്ടുതന്നെ ഡോളര്‍ മൂല്യം ഉയര്‍ന്നാല്‍ മാത്രമേ സ്വര്‍ണവിലയില്‍ ഇടിവ് സംഭവിക്കൂ.

70000ത്തിലേക്ക് കുതിക്കുമെന്ന് നിരീക്ഷണം

70000ത്തിലേക്ക് കുതിക്കുമെന്ന് നിരീക്ഷണം

10 ഗ്രാം സ്വര്‍ണത്തിന് ഈ വര്‍ഷം അവസാനമാകുമ്പോഴേക്ക് 70000 രൂപ വരെ എത്താനുള്ള സാധ്യതയുണ്ട് എന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. സാമ്പത്തിക മാന്ദ്യ ഭീതിയുള്ളതിനാല്‍ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് ഈ വിലക്കയറ്റത്തിന് കാരണം. എന്നാല്‍ ഇതു മാത്രമല്ല ഇന്ത്യയിലെ വില വര്‍ധനവിന് കാരണം. നികുതി, രൂപയുടെ മൂല്യമിടിവ് എന്നിവയും ഇന്ത്യയില്‍ ഘടകമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+