സ്വര്‍ണം കുതിപ്പ് നിര്‍ത്തി; ഇന്ന് ആശ്വാസം... സ്വര്‍ണവിലയില്‍ നേരിയ കുറവ്
തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷമാണ് ഇന്ന് നേരിയ കുറവ് വന്നിരിക്കുന്നത്. ഇത് വരുംദിവസങ്ങളിലെ സൂചനയായി കാണാനാകില്ല

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 42440 രൂപയാണ്. ഗ്രാമിന് 5305 രൂപയും. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതില്‍ വില ഉയര്‍ന്നിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1800 രൂപയുടെ ഉയര്‍ച്ചയാണ് സ്വര്‍ണവലിയില്‍ രേഖപ്പെടുത്തിയത്. ഇതിന് ശേഷമാണ് 80 രൂപ കുറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ ഇടിവ് വരും ദിവസങ്ങളിലെ സൂചനയായി വിലയിരുത്താനാകില്ല. സ്വര്‍ണവില ഉയരുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ കഴഞ്ഞ ദിവസം സൂചിപ്പിച്ചത്.
അമേരിക്കയില്‍ രണ്ടു പ്രമുഖ ബാങ്കുകള്‍ തകര്‍ന്നതാണ് നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കിയത്. കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഇത് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണെന്നും വിലയിരുത്തലുണ്ടായിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
2008ലാണ് ഇതിന് മുമ്പ് ലോകം സാമ്പത്തിക മാന്ദ്യം നേരിട്ടത്. അന്ന് അമേരിക്കയില്‍ നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ തകര്‍ന്നിരുന്നു. യൂറോപ്പും ഏഷ്യന്‍ രാജ്യങ്ങളും വെല്ലുവിളി നേരിട്ടിരുന്നു. സമാനമായ സാഹചര്യം ഇനിയും വരുന്നു എന്നാണ് പറയപ്പെടുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതാണ് വില ഉയരാന്‍ ഇടയാക്കിയത് എന്നും വിലയിരുത്തലുണ്ട്. 560 രൂപയാണ് ഒരു പവന് ഇന്നലെ വര്‍ധിച്ചത്. എന്നാല്‍ ഇന്ന് ചെറിയ കുറവ് വന്നിട്ടുണ്ട്.
ഇന്ത്യയില്‍ ഏപ്രില്‍ മുതല്‍ ആഭരണങ്ങള്‍ക്ക് ആറക്ക നമ്പറുള്ള ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ജ്വല്ലറി ഉടമകള്‍ക്ക് ഹാള്‍മാര്‍ക്കിങ് ഫീ കൂടി നല്‍കേണ്ടി വരും. ഇത് പണിക്കൂലി ഇനത്തില്‍ ഉപഭോക്താവില്‍ നിന്ന് ഈടാക്കാനാണ് സാധ്യത. സ്വര്‍ണവില ഉയരുമെന്ന ആശങ്കയുള്ളതിനാല്‍ വിവാഹ ആവശ്യക്കാര്‍ അഡ്വാന്‍സ് ബുക്കിങ് രീതി പിന്തുടരുന്നതാണ് അഭികാമ്യം.












Click it and Unblock the Notifications