Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൊ!! ഞെട്ടിച്ച് സ്വര്‍ണം... സ്വര്‍ണവില കുത്തനെ കൂടി... ഇത് സര്‍വകാല റെക്കോര്‍ഡ് ഭേദിക്കും

സ്വര്‍ണത്തിന് ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വില 42880 രൂപയാണ്. ഈ വില മറികടക്കുമെന്നാണ് പുതിയ വിവരം

കൊച്ചി: സ്വര്‍ണവില പിടിവിട്ട് ഉയരുന്നു. സര്‍വകാല റെക്കോര്‍ഡ് ഭേദിക്കാന്‍ സാധ്യത. ഇന്ന് 600ഓളം രൂപയാണ് പവനില്‍ വര്‍ധിച്ചിരിക്കുന്നത്. ഇത്രയും വില വര്‍ധനവ് സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവരെ ഏറെ വിഷമത്തിലാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തിങ്കളാഴ്ച 260 രൂപയാണ് വര്‍ധിച്ചതെങ്കില്‍ ഇന്ന് 560 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്ക വിപണിയില്‍ വ്യാപിച്ചിട്ടുണ്ട്. അമേരിക്കയില്‍ തുടര്‍ച്ചയായി ബാങ്കുകള്‍ തകരുന്നതും വിപണിയെ ആശങ്കപ്പെടുത്തുന്നു. അഞ്ച് ദിവസത്തിനിടെ 1800 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിലുണ്ടായിരിക്കുന്നത്. അറിയാം വിശദാംശങ്ങള്‍...

സ്വര്‍ണവില ട്രെന്‍ഡ് മാറി

സ്വര്‍ണവില ട്രെന്‍ഡ് മാറി

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 42520 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം ഒമ്പതിന് ഒരു പവന് 40720 രൂപയായിരുന്നു. 1800 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. സ്വര്‍ണവില അടുത്തിടെ കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ട്രെന്‍ഡ് പൂര്‍ണമായി മാറുകയാണിപ്പോള്‍.

സ്വര്‍ണവിലയിലെ ഇന്നത്തെ വര്‍ധന

സ്വര്‍ണവിലയിലെ ഇന്നത്തെ വര്‍ധന

560 രൂപയാണ് ഒരു പവന് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 70 രൂപയുടെ വര്‍ധനവാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5315 രൂപയാണ്. സര്‍വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണം കുതിക്കുകയാണ്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വില കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. 42880 രൂപയാണ് റെക്കോര്‍ഡ് വില. പുതിയ ട്രെന്‍ഡ് പ്രകാരം ഈ റെക്കോര്‍ഡ് ഭേദിക്കും.

രണ്ടു ബാങ്കുകള്‍ തകര്‍ന്നു

രണ്ടു ബാങ്കുകള്‍ തകര്‍ന്നു

അമേരിക്കന്‍ സാമ്പത്തിക രംഗത്ത് വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. രണ്ട് പ്രമുഖ ബാങ്കുകളാണ് തകര്‍ന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ബാങ്കുകള്‍ തകര്‍ന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായി വിപണി നിരീക്ഷകര്‍ കരുതുന്നു. ഈ ബാങ്കുകളെ ഏറ്റെടുക്കാന്‍ മറ്റുചില പ്രമുഖ ബാങ്കുകള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുമെന്ന വാര്‍ത്തകളുണ്ട്.

കൂട്ടത്തോടെ ജോലി നഷ്ടം

കൂട്ടത്തോടെ ജോലി നഷ്ടം

2008ലാണ് ഇതിന് മുമ്പ് ലോകം സാമ്പത്തിക മാന്ദ്യം നേരിട്ടത്. അന്ന് ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജോലി നഷ്ടമായത്. അമേരിക്കയില്‍ നിരവധി ധനകാര്യ സ്ഥാപനങ്ങള്‍ തകര്‍ന്നിരുന്നു. യൂറോപ്പും ഏഷ്യന്‍ രാജ്യങ്ങളും വെല്ലുവിളി നേരിട്ടിരുന്നു. പിന്നീട് പതിയെ തരണം ചെയ്യുകയാണുണ്ടായത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. പ്രധാന കമ്പനികളെല്ലാം ചെലവ് വെട്ടിക്കുറയ്ക്കുന്ന തിരക്കിലാണ്.

അഡ്വാന്‍സ് ബുക്കിങ്

അഡ്വാന്‍സ് ബുക്കിങ്

ഡോളര്‍ ഇന്‍ഡക്‌സില്‍ വരുന്ന മാറ്റവും സ്വര്‍ണ വിലയെ സ്വാധീനിക്കും. ഡോളര്‍ മൂല്യം കുറയുന്നത് സ്വര്‍ണവില ഉയരാന്‍ കാരണമാണ്. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്നാണ് വിലയിരുത്തല്‍. ഇതാകട്ടെ, വിവാഹ ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. അഡ്വാന്‍സ് ബുക്കിങ് ആണ് ഇത്തരക്കാര്‍ക്ക് നേരിയ ആശ്വാസം.

സ്വര്‍ണാഭരണം ഇനിയും വില കൂടും

സ്വര്‍ണാഭരണം ഇനിയും വില കൂടും

ഇന്ത്യയില്‍ ഏപ്രില്‍ മുതല്‍ ആഭരണങ്ങള്‍ക്ക് ആറക്ക നമ്പറുള്ള ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നേരത്തെയുള്ള നാലക്ക ഹാള്‍മാര്‍ക്കിങ് ഇനി മതിയാകില്ല. 2021 ജൂലൈയിലെ ഈ നിര്‍ദേശം ചില നഗരങ്ങളില്‍ നടപ്പാക്കിയിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമാക്കുകയാണ്. ഇതോടെ ജ്വല്ലറി ഉടമകള്‍ക്ക് ഹാള്‍മാര്‍ക്കിങ് ഫീ കൂടി നല്‍കേണ്ടി വരും. ഇത് പണിക്കൂലി ഇനത്തില്‍ ഉപഭോക്താവില്‍ നിന്ന് ഈടാക്കാനാണ് സാധ്യത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+