Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; ഇന്നും വര്‍ധിച്ചു... ആഭരണ പ്രേമികള്‍ക്ക് തിരിച്ചടി

അമേരിക്കയില്‍ ഒരു ബാങ്ക് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തകരുന്നത്. ഇത് വലിയ പ്രതിസന്ധി വരുന്നു എന്ന സൂചനയായി വിലയിരുത്തുന്നു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നു. വലിയ തോതില്‍ വില കുറഞ്ഞ ശേഷമാണ് വീണ്ടും തിരിച്ചുകയറ്റം. കഴിഞ്ഞ മൂന്ന് ദിവസമായി വലിയ തോതിലുള്ള വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് വില പവന് 42000ത്തിന് തൊട്ടടുത്തെത്തി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. വരും ദിവസങ്ങളിലും വിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയില്‍ ബാങ്ക് തകര്‍ച്ചയുണ്ടായത് വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായി ഇതിനെ കാണുന്നവരുണ്ട്. അത് ശരിയാണെങ്കില്‍ സ്വര്‍ണവില പിടിവിടും. അറിയാം സ്വര്‍ണവിലയുടെ ഏറ്റവും പുതിയ വിവരങ്ങള്‍...

ശുഭ സൂചന നല്‍കിയ ശേഷം

ശുഭ സൂചന നല്‍കിയ ശേഷം

ഈ മാസം ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41280 രൂപയായിരുന്നു. ഒരാഴ്ചയ്ക്കിടെ 41480 രൂപ വരെ ഉയര്‍ന്നു. പിന്നീട് ഇടിയുകയാണ് ചെയ്തത്. 40720 രൂപ വരെ താഴ്ന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. മാര്‍ച്ച് ഒമ്പതിനാണ് ഈ വില രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു.

സ്വര്‍ണ വില ഇന്ന്

സ്വര്‍ണ വില ഇന്ന്

മാര്‍ച്ച് പത്ത് മുതല്‍ വലിയ തോതിലുള്ള വര്‍ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 41960 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 5245 രൂപയും. സ്വര്‍ണത്തിന് വീണ്ടും വില ഉയരുന്നതാണ് പുതിയ ട്രെന്‍ഡ്. ഇതിന് കാരണം ആഗോള തലത്തില്‍ സംഭവിച്ച ചില പ്രകടമായ മാറ്റങ്ങളാണ്. സാമ്പത്തിക മാന്ദ്യ ഭീതിയിലാണ് വിപണി.

ബാങ്ക് തകര്‍ച്ച ഞെട്ടിച്ചു

ബാങ്ക് തകര്‍ച്ച ഞെട്ടിച്ചു

സിലിക്കണ്‍വാലി ബാങ്ക് തകര്‍ച്ച ആഗോള സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്. 2008ന് ശേഷം ആദ്യമായിട്ടാണ് ഒരു ബാങ്ക് അമേരിക്കയില്‍ തകരുന്നത്. അന്ന് ആഗോള സാമ്പത്തിക മാന്ദ്യം നേരിട്ട വേളയില്‍ ഒട്ടേറെ കമ്പനികളും ധനകാര്യ സ്ഥാപനങ്ങളും പ്രതിസന്ധിയിലായിരുന്നു. പിന്നീട് ഘട്ടങ്ങളായി മെച്ചപ്പെടുകയാണ് ചെയ്തത്. വീണ്ടും പഴയ സാഹചര്യം വരുന്നോ എന്നാണ് ഭീതി.

ഇന്ത്യയില്‍ ഇനി വില കൂടും

ഇന്ത്യയില്‍ ഇനി വില കൂടും

അതേസമയം, ഇന്ത്യയില്‍ സ്വര്‍ണാഭരണം വാങ്ങുന്ന വേളയില്‍ ഇനി ഉയര്‍ന്ന വില നല്‍കേണ്ടി വരുമെന്ന ആശങ്കയുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ ആഭരണങ്ങള്‍ക്ക് ആറക്ക ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതിന് ജ്വല്ലറി വ്യാപാരികള്‍ക്ക് ചെലവുണ്ട്. ഈ ചെലവ് ഉപഭോക്താക്കളില്‍ നിന്ന് പണിക്കൂലി ഇനത്തില്‍ ഈടാക്കുമെന്ന് വ്യാപാരികള്‍ സൂചിപ്പിക്കുന്നു.

ആശ്വാസ ദിനങ്ങള്‍ കഴിഞ്ഞോ

ആശ്വാസ ദിനങ്ങള്‍ കഴിഞ്ഞോ

സ്വര്‍ണവിലയിലെ വര്‍ധനവ് ആഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ്. വിവാഹത്തിനും മറ്റു ആഘോഷങ്ങള്‍ക്കുമായി സ്വര്‍ണം വാങ്ങാനിരുന്നവരെ ആശങ്കയിലാക്കുന്നതാണ് വില വര്‍ധനവ്. ദിവസങ്ങള്‍ക്ക് മുമ്പ് വില കുറയുന്നത് അവര്‍ക്ക് ആശ്വാസമായിരുന്നു. അതിനിടെയാണ എല്ലാം മാറി മറിഞ്ഞ് വിപണി തകരുന്നതും സ്വര്‍ണവില ഉയരുന്നതും.

സ്വര്‍ണവില കൂടാന്‍ കാരണം

സ്വര്‍ണവില കൂടാന്‍ കാരണം

ആഗോള വിപണിയുമായി ബന്ധപ്പെട്ടാണ് സ്വര്‍ണവില നിര്‍ണയിക്കുക. ഡോളറിന്റെ മൂല്യം ഇടിയുന്നത് സ്വര്‍ണവില ഉയരാന്‍ കാരണമാകും. ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് വന്നാല്‍ മറ്റു കറന്‍സികള്‍ ശക്തിപ്പെടുകയും അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന സാഹചര്യം വരികയും ചെയ്യും. സാമ്പത്തിക പ്രതിസന്ധിയുടെ സൂചന ലഭിച്ചാല്‍ കേന്ദ്ര ബാങ്കുകളും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടും. ഇതെല്ലാം സ്വര്‍ണവിലയുടെ ഉയര്‍ച്ചയ്ക്ക് കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+