Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വീണ്ടും മാജിക് നമ്പറില്‍ തൊട്ടു!! സ്വര്‍ണവില ഇന്നും കൂടി... പൊന്ന് പൊള്ളുന്നു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് പവന്‍ വില 40000ത്തിലേക്ക് എത്തുമെന്നതായിരുന്നു വലിയ വാര്‍ത്ത. എന്നാല്‍ 40000 കടന്ന് കുതിച്ച സ്വര്‍ണം ഇനി എങ്ങോട്ടാണ് പോകുന്നത് എന്ന ചോദ്യത്തിന് മുമ്പില്‍ ഉത്തരമില്ലാതെ നില്‍ക്കുന്നു. കേരളത്തില്‍ ഇന്നും സ്വര്‍ണവില ഉയരുകയാണ് ചെയ്തത്. അമേരിക്കന്‍ സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധിയാണ് ആഗോള വിപണിയില്‍ കാണുന്നത് എന്ന് നിരീക്ഷകര്‍ പറയുന്നു.

ഈ മാസം ആദ്യത്തില്‍ 41280 രൂപയായിരുന്നു ഒരു പവന് നല്‍കേണ്ടിയിരുന്നത്. പിന്നീട് ഏറിയും കുറഞ്ഞും 44000ത്തില്‍ എത്തി നില്‍ക്കുകയാണ്. മൂന്നാഴ്ചയ്ക്കിടെ മൂവായിരത്തോളം രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്. അറിയാം സ്വര്‍ണവിലയുടെ പുതിയ വിവരങ്ങള്‍....

ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 44000 രൂപയിലെത്തി. ദേശീയ സാമ്പത്തിക നിരീക്ഷകര്‍ ഈ സംഖ്യയെ മാജിക് നമ്പര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇവിടെയും സ്വര്‍ണവില നില്‍ക്കില്ലെന്നാണ് സൂചന. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത് 5500 രൂപയാണ്.

വിപണിയിലെ ട്രെന്‍ഡ് മാറി

വിപണിയിലെ ട്രെന്‍ഡ് മാറി

ഒരു പവന്‍ സ്വര്‍ണത്തിന് 38000 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4800 രൂപയും വന്നാല്‍ മാത്രമേ വ്യാപാരം ശക്തമാകൂ എന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. വില കുത്തനെ ഉയര്‍ന്നതോടെ വ്യാപാരം കുറഞ്ഞിട്ടുണ്ട്. ആവശ്യക്കാര്‍ പലരും പഴയ സ്വര്‍ണം മാറ്റിവാങ്ങി ഉപയോഗിക്കുകയാണ്. എങ്കിലും പണിക്കൂലി ഇനത്തില്‍ വലിയ സംഖ്യ ഉപഭോക്താവ് നല്‍കേണ്ടി വരുന്നു എന്നതാണ് സത്യം.

നഷ്ടമാണ് ഈ കച്ചവടം

നഷ്ടമാണ് ഈ കച്ചവടം

സ്വര്‍ണാഭരണം വാങ്ങുന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ നഷ്ടമാണ്. പണിക്കൂലി ഇനത്തില്‍ ചെലവ് വരുന്ന തുക വില്‍ക്കുന്ന വേളയില്‍ കിട്ടില്ല. പഴയ സ്വര്‍ണം മാറ്റി പുതിയത് വാങ്ങുമ്പോഴും പണിക്കൂലി വരും. അതുകൊണ്ടാണ് സ്വര്‍ണം ആസ്തിയായി കണ്ട് വാങ്ങി സൂക്ഷിക്കണമെന്ന് പല നിരീക്ഷകരും പറയുന്നത്. അതേസമയം, പഴയ സ്വര്‍ണം കൈവശമുള്ളവര്‍ വിറ്റ് പണമാക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്.

സ്വീകരിക്കേണ്ട മാര്‍ഗം

സ്വീകരിക്കേണ്ട മാര്‍ഗം

44000 രൂപയാണ് ഒരു പവന് നല്‍കേണ്ടതെങ്കിലും ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ഈ തുക മതിയാകില്ല. പണിക്കൂലി ഇനത്തില്‍ 3000 രൂപ ചുരുങ്ങിയത് ചെലവ് വരും. ആഭരണം ഡിസൈന്‍ കൂടിയതാണെങ്കില്‍ പണിക്കൂലിയും കൂടും. അതേസമയം, കോയിനുകള്‍ വാങ്ങി സൂക്ഷിച്ചാല്‍ ആവശ്യം വരുന്ന വേളയില്‍ വില്‍ക്കുകയോ ആഭരണമാക്കി മാറ്റുകയോ ചെയ്യാമെന്നതാണ് നേട്ടം.

എന്തുകൊണ്ട് അടിക്കടി ഉയരുന്നു

എന്തുകൊണ്ട് അടിക്കടി ഉയരുന്നു

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ദിവസം പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനാണിത്. എന്നാല്‍ ഇതോടെ ഡോളറിന്റെ മൂല്യത്തില്‍ ഇടിവ് വരികയാണ്. ഡോളര്‍ മൂല്യം കുറയുന്നതോടെ സ്വര്‍ണത്തിന് വില ഉയരുകയും ചെയ്യുന്നു. അമേരിക്കയിലും യൂറോപ്പിലും ബാങ്കുകള്‍ തകരുന്നതും നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കി. നിക്ഷേപകപും കേന്ദ്ര ബാങ്കുകളും സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില കൂടാന്‍ കാരണമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+