Gold Price Today: സ്വര്‍ണം വെട്ടിത്തിളങ്ങി; സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, സര്‍വകാല റെക്കോര്‍ഡ്
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇത്രയും ഉയര്‍ന്ന വില ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാകും

കൊച്ചി: സ്വര്‍ണവില കുതിച്ചുകയറി. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. സ്വര്‍ണവില സാധാരണക്കാര്‍ക്ക് അപ്രാപ്യമായ നിലയിലേക്ക് ഉയരുമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഈ മാസം ഒന്നിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 1500 രൂപയുടെ വര്‍ധനവാണ് ഇന്നു വരെയുണ്ടായിരിക്കുന്നത്.
ഓരോ മാസവും 2000 രൂപയോളം പവന്‍ വിലയില്‍ വര്‍ധിക്കുന്നു എന്നതാണ് വസ്തുത. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. ഇതോടെ 43000 കടന്ന് സ്വര്‍ണവില കുതിക്കുമെന്ന് ഉറപ്പായി. അറിയാം സ്വര്‍ണവിലയുടെ ഏറ്രവും പുതിയ വിവരങ്ങള്‍...

ഇന്നത്തെ സ്വര്‍ണവില
ഇന്ന് 400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉയര്‍ന്നിരിക്കുന്നത്. 42840 രൂപയാണ് ഇന്ന് നല്‍കേണ്ടത്. ബുധനാഴ്ച ഒരു പവന് 42440 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5355 രൂപയാണ്. ഇത്രയും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണമെത്തുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ആരും പ്രതീക്ഷിച്ചിതല്ല. എന്നാല്‍ വിപണിയില്‍ സംഭവിച്ചിരിക്കുന്ന പുതിയ മാറ്റങ്ങളാണ് പൊടുന്നനെയുള്ള വിലക്കയറ്റത്തിന് കാരണം.

ഇനിയെന്ത് സംഭവിക്കും
സ്വര്‍ണത്തിന് ഇന്നുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 42880 രൂപയാണ്. ഫെബ്രുവരി രണ്ടാം വാരത്തിലാണ് ഈ വില രേഖപ്പെടുത്തിയത്. ഇന്നത്തെ സ്വര്‍ണവിലയില്‍ നിന്ന് 40 രൂപ കൂടി വര്‍ധിച്ചാല്‍ ഈ റെക്കോര്‍ഡിലെത്തും. അതുകൊണ്ടുതന്നെ വൈകാതെ സ്വര്‍ണം സര്‍വകാല റെക്കോര്‍ഡ് ഭേദിച്ച് മുന്നോട്ട് കുതിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഉപഭോക്താക്കള്‍ മാറിചിന്തിക്കുന്നു
സ്വര്‍ണത്തിന് പരിധി വിട്ട് വില വര്‍ധിച്ചാല്‍ ജ്വല്ലറി വ്യാപാര രംഗത്ത് വലിയ തിരിച്ചടി നേരിടും. ആളുകള്‍ പുതിയ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് പിന്മാറും. കഴിഞ്ഞ മാസം വില സര്‍വകാല റെക്കോര്‍ഡിലെത്തിയപ്പോള്‍ കേരളത്തിലെ വിപണി ഈ പ്രതിസന്ധി നേരിട്ടിരുന്നു. ആഘോഷ വേളകളില്‍ പുതിയ ആഭരണങ്ങള്‍ക്ക് പകരം പഴയ ആഭരണങ്ങള്‍ മാറ്റിവാങ്ങുന്ന രീതിയിലേക്ക് ആളുകള്‍ മാറി ചിന്തിച്ചിരുന്നു.

ഗോള്‍ഡ് കോയിന്‍
വില ഉയര്‍ന്ന ഘട്ടത്തില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുതില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്നോട്ട് പോയെങ്കിലും ഗോള്‍ഡ് കോയിനുകള്‍ വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു എന്ന് വ്യാപാരികള്‍ പറയുന്നു. ആസ്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിക്കവരും കോയിനുകള്‍ വാങ്ങുക. അവശ്യം വേണ്ട ഘട്ടത്തില്‍ വിറ്റ് പണമാക്കുകയോ ആഭരണമാക്കുകയോ ചെയ്യാം എന്നതാണ് കോയിനുകള്‍ വാങ്ങുമ്പോഴുള്ള നേട്ടം.

വില കൂടാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്
സ്വര്‍ണവില ഉയരാന്‍ ആഗോള തലത്തില്‍ ഒട്ടേറെ ഘടകങ്ങളുണ്ട്. അതിന് പുറമെ ഇന്ത്യയില്‍ മറ്റു ഘടകങ്ങള്‍ കൂടി ഇതിന് കാരണമാണ്. രൂപയുടെ മൂല്യമിടിവ്, സ്വര്‍ണ ഇറക്കുമതിക്കുള്ള ഉയര്‍ന്ന നികുതി എന്നിവയെല്ലാം വില വര്‍ധനവിന് കാരണമാണ്. മാത്രമല്ല, ഏപ്രില്‍ മുതല്‍ ആറക്ക ഹാള്‍മാര്‍ക്കിങ് നമ്പര്‍ ഓരോ ആഭരണങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പണിക്കൂലി വര്‍ധിക്കാന്‍ ഇതും ഒരു കാരണമാകും.












Click it and Unblock the Notifications