Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ഇത്രയും വില ഇടിവ് ആദ്യം...

സമീപകാലത്ത് ഇത്രയും കുറഞ്ഞ വിലയിലേക്ക് സ്വര്‍ണം എത്തുന്നത് ആദ്യമാണ്‌

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് 41000ത്തില്‍ താഴെയാണ് ഒരു പവന്റെ വില. ഏറെ കാലത്തിന് ശേഷമാണ് സ്വര്‍ണവില 41000ത്തിന് താഴെ എത്തുന്നത്. ആഗോള തലത്തില്‍ ഓഹരി വിപണിയില്‍ ഉണര്‍വുണ്ടായിട്ടുണ്ട്. യൂറോപ്പിലെ പണപ്പെരുപ്പം 8.5 ശതമാനത്തില്‍ തുടരുകയാണ്. അമേരിക്കയിലെ പണപ്പെരുപ്പത്തിലും വലിയ മാറ്റമില്ല.

ഇനിയും സ്വര്‍ണത്തില്‍ ഇടിവുണ്ടാകുമെന്ന് വിപണി നിരീക്ഷകര്‍ സൂചിപ്പിക്കുന്നു. വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇന്ന് വന്നിരിക്കുന്നത്. അറിയാം വിശദാംശങ്ങള്‍...

സ്വര്‍ണ വിലയിലെ മാറ്റം

സ്വര്‍ണ വിലയിലെ മാറ്റം

ഫെബ്രുവരിയില്‍ സ്വര്‍ണവില 42000ത്തിലായിരുന്നു. ഒരു ഘട്ടത്തില്‍ 42880 എന്ന സര്‍വകാല റെക്കോര്‍ഡിലും വിലയെത്തി. അതേസമയം, മാര്‍ച്ച് മാസം തുടങ്ങിയപ്പോള്‍ 41000ത്തില്‍ ആയിരുന്നു വില. മാര്‍ച്ച് ഒന്നിന് 41280 രൂപയായിരുന്നു പവന് നല്‍കേണ്ടിയിരുന്നത്. പിന്നീട് കൂടിയും കുറഞ്ഞുമെല്ലാം നിന്നു. ഇന്ന് കുത്തനെ ഇടിയുകയാണ് ചെയ്തത്.

ഇന്നത്തെ സ്വര്‍ണവില

ഇന്നത്തെ സ്വര്‍ണവില

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 40800 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 5100 രൂപയും നല്‍കണം. എന്നാല്‍ ഇന്നത്തെ വിലയും വിപണിക്ക് ഉണര്‍വേകുന്നതല്ല എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. സ്വര്‍ണം ഗ്രാമിന് 4800 നിരക്കിലേക്ക് എത്തിയാല്‍ മാത്രമേ സ്വര്‍ണവ്യാപാരം മെച്ചപ്പെടൂ എന്നാണ് കൊച്ചിയിലെ വ്യാപാരികള്‍ സൂചിപ്പിക്കുന്നത്.

ഡോളറിന്റെ മൂല്യം

ഡോളറിന്റെ മൂല്യം

അമേരിക്കന്‍ ഡോളറിന് മൂല്യം കൂടുമ്പോള്‍ സ്വര്‍ണത്തിന് വില കുറയുകയാണ് ചെയ്യുക. ഇന്ന് ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു ഡോളറിന് 82.13 രൂപയാണ് മൂല്യം. അടുത്തിടെയായി ഡോളര്‍ ഇന്‍ഡക്‌സില്‍ മാറ്റം പ്രകടമാണ്. എങ്കിലും വലിയ തിരിച്ചുവരവ് ഡോളര്‍ നടത്തിയിട്ടില്ല. ഡോളര്‍ മൂല്യം ഇടിയുകയും മറ്റു കറന്‍സികള്‍ക്ക് മൂല്യം ഉയരുകയും ചെയ്താല്‍ സ്വര്‍ണവില ഉയരും.

3000 രൂപ അധികം വേണ്ടി വരും

3000 രൂപ അധികം വേണ്ടി വരും

വിവാഹ ആവശ്യക്കാര്‍ക്ക് സ്വര്‍ണവില കുറഞ്ഞത് ആശ്വാസമാണ്. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ നിലവിലുള്ള വിലയിലേക്കാള്‍ 3000 രൂപ വരെ അധികം നല്‍കേണ്ടി വരും. ഡിസൈന്‍ കൂടിയ ആഭരണമാണെങ്കില്‍ വില വീണ്ടും ഉയരും. വിവാഹ ആവശ്യക്കാര്‍ക്കാര്‍ സ്വര്‍ണം അഡ്വാന്‍സ് ബുക്ക് ചെയ്യുന്നതാണ് ഉചിതം. ഏപ്രില്‍ മുതല്‍ പുതിയ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

ഏപ്രില്‍ ഒന്ന് മുതല്‍

ഏപ്രില്‍ ഒന്ന് മുതല്‍

ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് ഹാള്‍മാര്‍ക്കിങ് ചെയ്ത ആറക്ക നമ്പറുള്ള സ്വര്‍ണാഭരണം മാത്രമേ വില്‍ക്കാന്‍ സാധിക്കൂ. 2021 ജൂലൈയില്‍ നടപ്പാക്കിയ ഈ ചട്ടം ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമാക്കുകയാണ്. ഇതോടെ പഴയ ഹാള്‍മാര്‍ക്കിങുള്ള സ്വര്‍ണം വില്‍ക്കാന്‍ സാധിക്കില്ല. സ്വര്‍ണ വ്യാപാരികള്‍ക്ക് ഇതിന് നേരിയ ചെലവ് വരുന്നതുമാണ്. ഇത് സ്വര്‍ണ വിപണിയെ എങ്ങനെ ബാധിക്കുമെന്ന് അറിയാന്‍ കാത്തിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+