Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുത്തനെ കൂടി; കഴിഞ്ഞ ദിവസം കുറഞ്ഞതിനേക്കാള്‍, റെക്കോര്‍ഡിന് അരികെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മുേേന്നറി. കഴിഞ്ഞ ദിവസം വില കുറഞ്ഞിരുന്നു. എന്നാല്‍ അതിനേക്കാള്‍ തുക ഇന്ന് വര്‍ധിച്ചിട്ടുണ്ട്. അന്തര്‍ദേശീയ രാഷ്ട്രീയ-സാമ്പത്തിക രംഗത്ത് അമേരിക്ക ഉണ്ടാക്കിയ അനിശ്ചിതത്വമാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം. കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു.

ഈ മാസം സ്വര്‍ണത്തിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന്. എന്നാല്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്ക് എത്താന്‍ ഇനിയും 140 രൂപ കൂടി വര്‍ധിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ സര്‍വകാല റെക്കോര്‍ഡ് വില തിരുത്താനുള്ള സാധ്യത തള്ളാനാകില്ല. ഇനി ഇന്നത്തെ സ്വര്‍ണവില വിശദീകരിക്കാം...

goldprice-march12-1

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 64520 രൂപയാണ് വില. 360 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം 240 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8065 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 6635 രൂപയായി. വെള്ളിയുടെ വിലയില്‍ ഗ്രാമിന് രണ്ട് രൂപ കൂടി 108 രൂപയായി. സ്വര്‍ണവില ഈ മാസം രണ്ടാം തവണയാണ് 64520 എന്ന നിരക്കില്‍ എത്തുന്നത്.

ആഗോള വിപണിയില്‍ സ്വര്‍ണവില കൂടി വരികയാണ്. കഴിഞ്ഞ ദിവസം ഔണ്‍സിന് 20 ഡോളര്‍ വര്‍ധിച്ചു. 2917 ഡോളറാണ് പുതിയ നിരക്ക്. അമേരിക്കന്‍ ഡോളര്‍ താഴ്ന്ന നിരക്കില്‍ തുടരുന്നു എന്നതാണ് സ്വര്‍ണവില കൂടാനുള്ള മറ്റൊരു കാരണം. ഡോളര്‍ സൂചിക 103.60 എന്ന നിരക്കിലാണുള്ളത്. ഇന്ത്യന്‍ രൂപയുടെ മൂല്യം 87.23 ആയിട്ടുണ്ട്.

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍...

അമേരിക്കയും യുക്രൈനും കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നടത്തിയ ചര്‍ച്ച ലോക വ്യാപാരി സമൂഹത്തിന് പ്രതീക്ഷ വര്‍ധിപ്പിച്ചു. റഷ്യയുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറാണ് എന്ന് യുക്രൈന്‍ അറിയിച്ചു എന്നാണ് അമേരിക്ക പറയുന്നത്. ഇനി റഷ്യ കൂടി അംഗീകരിച്ചാല്‍ മേഖലയില്‍ സമാധാനം വരും. ഇതോടെ വിപണി സാഹചര്യം നിക്ഷേപ സൗഹൃദമാകും.

കാനഡക്കെതിരെ ഉയര്‍ത്ത താരിഫ് ചുമത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അമേരിക്കക്ക് നല്‍കുന്ന വൈദ്യുതിക്ക് വില കൂട്ടുമെന്ന് കാനഡയും തിരിച്ചടിച്ചു. ഇതോടെ താരിഫ് ചുമത്തുന്ന കാര്യം പുനഃപ്പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ട്രംപ്. മാത്രമല്ല, കാനഡയുടെ കാറുകള്‍ക്ക് താരിഫ് ചുമത്തുന്നത് നീട്ടിവച്ചേക്കുമെന്നും അമേരിക്ക സൂചിപ്പിക്കുന്നു. വ്യാപാര യുദ്ധം തണുക്കുന്നു എന്ന നല്ല വാര്‍ത്തയും വരുന്നുണ്ട്.

വിപണി സാഹചര്യം മെച്ചപ്പെട്ടാല്‍ നിക്ഷേപമിറക്കാന്‍ വ്യവസായികള്‍ തയ്യാറാകും. അതോടെ സ്വര്‍ണത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് കുറയുകയും സ്വര്‍ണവില താഴുകയും ചെയ്യും. അതുകൊണ്ടുതന്നെ ഈ സാഹചര്യം നിലനിന്നാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില താഴ്‌ന്നേക്കും. സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അല്‍പ്പം കാത്തിരിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്തിടുകയും ചെയ്യാം.

Take a Poll

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+