Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം റെക്കോര്‍ഡ് വിലയില്‍; വിറ്റാല്‍ പണം കിട്ടാത്ത അവസ്ഥ, ഇന്നത്തെ പവന്‍-ഗ്രാം വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് വിലയിലെത്തി. കഴിഞ്ഞ മാസം 27ന് രേഖപ്പെടുത്തിയ 104440 എന്ന വില ഇന്ന് മറികടന്നു. ഇനിയും സ്വര്‍ണവില കൂടുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള വിവരം. രാജ്യാന്തര വിപണിയില്‍ ഇന്നലെ വരെ വന്‍തോതില്‍ സ്വര്‍ണവില കൂടുകയാണ് ചെയ്തത്. ഇന്ന് അല്‍പ്പം വേഗത കുറഞ്ഞിട്ടുണ്ട്. എങ്കിലും ഇടിവ് കാണുന്നില്ല.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 99040 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 5000ത്തില്‍ അധികം രൂപയുടെ വര്‍ധനവാണ് ഇന്ന്. ഇറാന്‍, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കെതിരെ അമേരിക് സ്വീകരിക്കുന്ന നടപടികള്‍, യുഎഇ-സൗദി തമ്മിലുള്ള അസ്വാരസ്യം, ഇന്ത്യയ്‌ക്കെതിരായ അമേരിക്കയുടെ ചുങ്കം എന്നിവയാണ് വിപണിയിലെ വെല്ലുവിളികള്‍.

gold price kerala january 13 2026

കേരളത്തില്‍ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 104520 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 280 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13065 രൂപയിലെത്തി. അതേസമയം, വെള്ളിയുടെ വില വന്‍തോതില്‍ ഉയര്‍ന്നു. ഗ്രാമിന് 275 രൂപയായി. പത്ത് ഗ്രാമിന് 2750 രൂപയും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് 4596 ഡോളറായി. വൈകാതെ 4600 ഡോളര്‍ മറികടക്കുമെന്നാണ് വിവരങ്ങള്‍.

സ്വര്‍ണവില കൂടിയ സാഹചര്യത്തില്‍ ആഭരണം വാങ്ങുന്നവര്‍ താഴ്ന്ന കാരറ്റ് ആഭരണങ്ങളെ ആശ്രയിക്കുന്നുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10740 രൂപയും പവന് 85920 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 8365 രൂപയും പവന് 66920 രൂപയുമാണ് വില. 9 കാരറ്റ് ഗ്രാമിന് 5395 രൂപയും പവന് 43160 രൂപയുമാണ് വില. അതേസമയം, ക്രൂഡ് ഓയില്‍ വില ബാരലിന് 64 ഡോളര്‍ ആയി ഉയര്‍ന്നു. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ത്തും.

സ്വര്‍ണം വിറ്റാല്‍ കാശ് കിട്ടുന്നില്ല

ഡോളര്‍ സൂചിക 99.99 എന്ന നിരക്കിലാണുള്ളത്. രൂപയുടെ മൂല്യം 90.23 ആയി ഇടിഞ്ഞു. രൂപയുടെ മൂല്യവും സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാനമാണ്. രൂപയുടെ മൂല്യം കുറയുമ്പോള്‍ ഇന്ത്യയില്‍ സ്വര്‍ണവില ഉയര്‍ന്നുവരും. ഇന്നു കാണുന്ന വിലയിലേക്ക് സ്വര്‍ണം എത്താന്‍ പ്രധാന കാരണം രൂപയുടെ മൂല്യമിടിവാണ്. മൂല്യം മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുന്നുമില്ല.

ഇന്ത്യയുടെ ഇറക്കുമതി കുറയുകയും കയറ്റുമതി വര്‍ധിക്കുകയും ചെയ്യുകയാണ് പോംവഴി. അമേരിക്ക ഉയര്‍ന്ന ചുങ്കം ചുമത്തിയതിനാല്‍ ഇന്ത്യയുടെ കയറ്റുമതി കൂടുതല്‍ പ്രതിസന്ധിയിലാണ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ 25 ശതമാനം ചുങ്കം ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഇതില്‍ ഇന്ത്യയും ആശങ്കയിലാണ്.

വില കുതിച്ചുയര്‍ന്ന ഘട്ടത്തില്‍ സ്വര്‍ണം വിറ്റ് പണമാക്കാം എന്ന് കരുതുന്നവര്‍ക്കും രക്ഷയില്ല എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. പഴയ സ്വര്‍ണം വില്‍ക്കാനാണ് കൂടുതല്‍ പേര്‍ ജ്വല്ലറിയില്‍ എത്തുന്നതത്രേ. പുതിയ സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പണം നല്‍കാന്‍ ജ്വല്ലറികള്‍ക്ക് സാധിക്കുന്നുമില്ല. ഏറെ ദിവസത്തെ അവധി പറഞ്ഞാണ് പല ജ്വല്ലറികളും പണം നല്‍കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+