സ്വര്‍ണം റെക്കോര്‍ഡ് നിരക്കില്‍; ഇന്നും വില ഉയര്‍ന്നു, വെള്ളി വിലയും കൂടി, ഇന്നത്തെ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഇന്നലെ രണ്ട് തവണ വില കൂടിയ പിന്നാലെയാണ് ഇന്നത്തെ മുന്നേറ്റം. ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. അതേസമയം, വിലയില്‍ നേരിയ ഇടിവ് വരാന്‍ സാധ്യതയുണ്ട് എന്നാണ് വിവരം. അമേരിക്കയും ഇറാനും തമ്മിലുള്ള പോര് പൂര്‍ണമായി അവസാനിക്കാത്തത് ആശങ്ക ബാക്കിയാക്കുന്നുണ്ട്.
ക്രൂഡ് ഓയില്‍ വില വീണ്ടും 100 ഡോളര്‍ കടന്നു. ഡോളര്‍ സൂചിക അല്‍പ്പം മുന്നേറി 98 എന്ന നിരക്കിലെത്തി. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 94.73 ആയി കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില 4702 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 101 ഡോളറിലെത്തി. കേരളത്തില്‍ ഇന്ന് വെള്ളി വില ഗ്രാമിന് 270 രൂപ ആയി ഉയര്‍ന്നു. പത്ത് ഗ്രാമിന് 2700 രൂപയും.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 111800 രൂപയാണ്. 240 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 13975 രൂപയായി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 109400 രൂപയായിരുന്നു. ഇതിനേക്കാല്‍ 2400 രൂപ അധികമാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം, കുറഞ്ഞ കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ നേരിയ മുന്നേറ്റം ഇന്ന് പ്രകടമാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11485 രൂപയും പവന് 91880 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8945 രൂപയും പവന് 71560 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5765 രൂപയും പവന് 46120 രൂപയും ഇന്ന് നല്‍കണം.
ഡോളറും സ്വര്‍ണവും തമ്മിലുള്ള ബന്ധം
അമേരിക്കയും ഇറാനും തമ്മിലുള്ള പോര് അവസാനിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ പൂര്‍ണ തോതില്‍ അങ്ങനെ വിശ്വസിക്കാനായിട്ടുമില്ല. കാരണം, ഇരു രാജ്യങ്ങളും ഇതുവരെ ഔദ്യോഗികമായി കരാറിലെത്തിയിട്ടില്ല. പാകിസ്താന്‍ വഴിയുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ഇസ്രായേലിന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. അമേരിക്ക വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നാണ് സൂചനകള്‍. ഇറാന്‍ ശക്തമായ നിലപാടുമായി തുടരുകയാണ്.
യുദ്ധം അവസാനിച്ചാല്‍ സ്വര്‍ണവില ഇനിയും വര്‍ധിക്കും. യുദ്ധം അവസാനിച്ചില്ലെങ്കില്‍ മറിച്ചും സംഭവിക്കും. യുദ്ധം അവസാനിച്ചാല്‍ ഹുര്‍മുസ് പാത തുറക്കുകയും എണ്ണ ചരക്കു കപ്പലുകള്‍ക്ക് വേഗത്തില്‍ സഞ്ചരിക്കാനുമാകും. ഇതോടെ ക്രൂഡ് ഓയില്‍ വില താഴും. ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഡോളറിന്റെ ആവശ്യം കുറയും. ഇതോടെ ഡോളര്‍ സൂചിക കുറയുകയും സ്വര്‍ണവില ഉയരുകയും ചെയ്യും.
ഡോളറും സ്വര്‍ണവും വിപരീത ദിശയില്‍ സഞ്ചരിക്കുന്നവരാണ്. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില കുറയും. ഡോളര്‍ മൂല്യം ഇടിയുമ്പോള്‍ മറിച്ചും സംഭവിക്കും. ഡോളര്‍ മൂല്യം കുറയുമ്പോള്‍ മറ്റു കറന്‍സികളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കുന്നതാണ് സ്വര്‍ണവില കൂടാന്‍ കാരണം. വിപണിയിലെ ഓരോ കാര്യങ്ങളും ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഡോളര്‍, സ്വര്‍ണം, ഓഹരി വിപണി എന്നിവയിലെ മാറ്റങ്ങളാണ് മൊത്തം കാര്യങ്ങളുടെ ചിത്രം വ്യക്തമാക്കുക.














Click it and Unblock the Notifications